Pages

Wednesday, March 25, 2009

ഞാന്‍ എത്ര ഭാഗ്യവാന്‍

കിഡ്‌നി സംബന്ധമായ അസുഖം കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്ന ഒരു ബന്ധുവിനെ കാണാനായി ഒരു ദിവസം ഞാന്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ പോയി. കിഡ്‌നി ഏകദേശം മുഴുവന്‍ പ്രവര്‍ത്തന രഹിതമായി മാറിക്കഴിഞ്ഞതിനാല്‍ ഡയാലിസിസ്‌ വഴിയാണ്‌ എണ്റ്റെ ബന്ധു ജീവിതം മുന്നോട്ട്‌ നീക്കുന്നത്‌. സ്കൂള്‍ ക്ളാസുകളിലെവിടെയോ ഡയാലിസിസ്‌ എന്ന പ്രക്രിയയെപറ്റി കേട്ടിട്ടുള്ള എനിക്ക്‌ അതിണ്റ്റെ ഭീകരാവസ്ഥ നേരിട്ട്‌ മനസ്സിലാക്കാന്‍ പറ്റിയത്‌ ബന്ധുക്കളിലൊരാള്‍ ഈ പ്രക്രിയക്ക്‌ വിധേയമാകാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ്‌. മെഡിക്കല്‍ കോളേജിണ്റ്റെ നെഫ്രോളജി വിഭാഗം ഐ.സി.യുവിലേക്ക്‌ ഞാന്‍ കയറിച്ചെന്നു. ഐ.സി. യു എന്ന പേര്‌ മുമ്പേ മനസ്സില്‍ ഒരു ഭീകരമുഖം വരച്ചിട്ടിരുന്നതിനാല്‍അല്‍പം ഭയത്തോടെയാണ്‌ ഞാന്‍ അങ്ങോട്ട്‌ കയറിയത്‌.പ്രൈവറ്റ്‌ ആശുപത്രിയിലെ ഐ.സി. യുമാത്രം കണ്ടു പരിചയമുണ്ടായിരുന്ന എനിക്ക്‌ ഇത്‌ ഒരു ഐ.സി. യു തന്നെയാണോ എന്ന സംശയവുംഉണ്ടായി.നിറയെ രോഗികള്‍!!കുട്ടികളും യുവാക്കളും സ്ത്രീകളും വൃദ്ധജനങ്ങളും അടങ്ങുന്നവര്‍. അവരെ പരിചരിക്കാന്‍ സാധാരണ വാര്‍ഡില്‍ നില്‍ക്കുന്ന പോലെധാരാളം ബന്ധുക്കളും. രോഗികള്‍ എല്ലാവരും തന്നെ ഡയാലിസിസിന്‌ വിധേയമായിക്കൊണ്ടിരിക്കുന്നവര്‍ ആണെന്ന്‌ അവിടെ നില്‍ക്കുന്ന എണ്റ്റെ ഒരു ബന്ധുപറഞ്ഞറിഞ്ഞു. ഒരുവിധത്തില്‍ അത്രയും ആളുകള്‍ അവരെ പരിചരിക്കാന്‍ നിന്നതിനെ ഞാന്‍ അനുകൂലിച്ചു. തങ്ങള്‍ ഒറ്റപ്പെട്ടിട്ടില്ല എന്ന തോന്നല്‍ രോഗികളില്‍ ഉണ്ടാക്കാന്‍ ബന്ധുജനങ്ങളുടെ ഈ സാമീപ്യം സഹായകമാകും. എന്നാല്‍ ഈ സന്ദര്‍ശനം എന്നില്‍ ഉണ്ടാക്കിയ ചിന്ത മറ്റൊന്നാണ്‌. വളരെ ചെറുപ്പത്തില്‍ തന്നെ അസുഖം പിടിപെട്ട്‌ ഡയാലിസിസ്‌ വഴി മാത്രം ജീവിതം മുന്നോട്ട്‌ നയിക്കുന്ന കുട്ടികളും യുവതീ യുവാക്കളും അടങ്ങുന്ന ഈ സമൂഹത്തെ അപേക്ഷിച്ച്‌ ചെറിയ ചെറിയഅസുഖങ്ങള്‍ എപ്പോഴെങ്കിലും മാത്രം അലട്ടുന്ന ഞാന്‍ എത്ര എത്ര ഭാഗ്യവാന്‍. അതേ നിങ്ങളുടെ ജീവിതത്തിണ്റ്റെ അനുഗ്രഹങ്ങള്‍ ബോധ്യപ്പെടാന്‍ എപ്പോഴെങ്കിലും ആശുപത്രികള്‍ സന്ദര്‍ശിക്കുക.

6 comments:

Typist | എഴുത്തുകാരി said...

എനിക്കും പലപ്പോഴും തോന്നിയിട്ടുള്ളതാണിതു, ഞാന്‍ എത്ര ഭാഗ്യവതി എന്നു്. ആശുപത്രികളില്‍ പോകുമ്പോള്‍ മാത്രമല്ല, മറ്റൊരുപാട് കാര്യങ്ങള്‍ കാണുമ്പോള്‍.

അനില്‍@ബ്ലോഗ് said...

അതേ നിങ്ങളുടെ ജീവിതത്തിണ്റ്റെ അനുഗ്രഹങ്ങള്‍ ബോധ്യപ്പെടാന്‍ എപ്പോഴെങ്കിലും ആശുപത്രികള്‍ സന്ദര്‍ശിക്കുക.

സത്യം. പ്രത്യേകിച്ച് മെഡിക്കല്‍ കോളേജുകള്‍.

രസികന്‍ said...

മാഷെ, എന്റെ ഒരു കൂട്ടുകാരന്‍ പറയാറുണ്ട് നമ്മുടെ അസുഖത്തിന്റെ വലിപ്പം മനസ്സിലാക്കണമെങ്കില്‍ മെഡിക്കല്‍കോളേജിലെ വാര്‍ഡുകള്‍ സന്ദര്‍ശിക്കണമെന്ന് .... അവിടെ ചെന്നാല്‍ മനസ്സിലാകും ചെറിയ ഒരു പനി വന്നാല്‍ പോലും പുതച്ചുമൂടി ലീവെടുക്കുന്ന നമ്മുടെ അസുഖം മറ്റുള്ളവരുടെ അസുഖത്തെ അപേക്ഷിച്ച് ഒന്നുമല്ലാ എന്ന സത്യം....

നല്ല പോസ്റ്റ് ആശംസകള്‍

ആര്യന്‍ said...

ഒപ്പ്!

ഏറനാടന്‍ said...

അരീക്കോടന്‍ മാഷേ, അതെ ദൈവനിഷേധികള്‍ പോലും അറിയാതെ ദൈവത്തെ വിളിച്ചുപോവുന്നത് മെഡിക്കല്‍ കോളേജിലൊക്കെ വല്ലപ്പോഴും വരുന്നേരം മാത്രമായിരിക്കും. അത്രയ്ക്ക് പരിതാപകരമാണ്‌ അവിടെത്തെ കാഴ്ചകള്‍!

വല്ലപ്പോഴും നമ്മള്‍ ഇങ്ങനെ ആശുപത്രികളില്‍ സന്ദര്‍ശിക്കുന്നത് നമ്മുടെ ജീവിത ചിട്ടയ്ക്ക് നല്ലതായിരിക്കും. പറ്റുമെങ്കില്‍, കാന്‍സര്‍ വാര്‍ഡുകളും കുതിരവട്ടം പോലുള്ള ഭ്രാന്താശുപത്രികളിലും കൂടെ ഒന്നു പോയി കാണുക (കണ്ടാല്‍ മാത്രം മതീട്ടോ), സ്ഥിരബുദ്ധിയുടെ പ്രാധാന്യവും സമചിത്തതയുടെ മഹത്വവും അന്നേരം ബോധ്യമാവും.

ഈശ്വരന്‍ എന്തെല്ലാം വിധത്തിലാണ്‌ മനുഷ്യരെ പരീക്ഷിക്കുന്നത്. മരണം എല്ലാത്തിനും ശാശ്വത പരിഹാരമാണോ എന്നത് മരിച്ചുപോയവര്‍ വന്ന് ഇതുവരെ ആരേയും അറിയിച്ചിട്ടുമില്ല. ആകെ ഉപോല്‍ബലകമായിട്ടുള്ളവ മതസംഹിതകളും വിശ്വാസപ്രമാണങ്ങളും മാത്രം.

Areekkodan | അരീക്കോടന്‍ said...

എഴുത്തുകാരി.....അതെ.പല അവസരങ്ങളിലും നാം ചിന്തിക്കേണ്ടിയിരിക്കുന്നു, നാം എല്ലാവരും എത്ര ഭാഗ്യവാന്‍മാരാണെന്ന്‌.
അനില്‍,ആര്യന്‍... നന്ദി
രസികാ.....പനി ഒരു അസുഖമേ അല്ല എന്ന്‌ നമ്മളില്‍ പലരും തിരിച്ചറിഞ്ഞിട്ടുപോലുമില്ല.എല്ലാവരും തന്നെക്കാള്‍ കഷ്ടപ്പെടുന്നവരിലേക്ക്‌ ഒന്ന്‌ നോക്കിയിരുന്നെങ്കില്‍ എന്ന്‌ ആശിച്ചുപോകുന്നു. ഏറനാടാ...ഭ്രാന്താശുപത്രി സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയിട്ടില്ല.മൂന്നാഴ്ച്ക മുമ്പാണ്‌ ബസ്‌ അതിണ്റ്റെ മുന്നിലൂടെ പാസ്‌ ചെയ്തപ്പോള്‍ സ്ഥലം ലൊക്കേറ്റ്‌ ചെയ്തത്‌.ദൈവത്തിണ്റ്റെ പരീക്ഷണങ്ങള്‍ വിവിധങ്ങളാണ്‌. തീര്‍ച്ചയായും മരണം ഒരു പരിഹാരക്രിയയുടെ തുടക്കമല്ലെങ്കില്‍ ചിലരെ മാത്രം പരീക്ഷിക്കുന്നത്‌ നീതിരഹിതമാകില്ലേ?

Post a Comment

നന്ദി....വീണ്ടും വരിക