Pages

Wednesday, February 18, 2009

ബാലേട്ടനും മക്കളും -4

ബാലേട്ടനും മക്കളും എന്ന ഈ കുറിപ്പിണ്റ്റെ മൂന്നാം ഭാഗം എഴുതിയ ദിവസം.ബാലേട്ടണ്റ്റെ കുടുംബത്തിലേക്ക്‌ സന്തോഷത്തിണ്റ്റെ ദിനങ്ങള്‍ തിരിച്ചെത്തുന്നതായിരുന്നു ആ പോസ്റ്റിലെ പ്രതിപാദ്യ വിഷയം.പക്ഷേ അന്ന്‌ രാത്രി നടന്ന ഈ സംഭവം എണ്റ്റെ പ്രതീക്ഷകളെ മുഴുവന്‍ പാളം തെറ്റിച്ചു. രാത്രി ഞാന്‍ കമ്പ്യൂട്ടറില്‍ എന്തോ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.പെട്ടെന്ന്‌ ബാലേട്ടണ്റ്റെ മകള്‍ എണ്റ്റെ ഭാര്യയുടെ അടുത്ത്‌ വന്ന്‌ എന്തോ പറഞ്ഞു.ഞാനത്‌ കേട്ടിട്ടേ ഇല്ലായിരുന്നു.അല്‍പ സമയത്തിന്‌ ശേഷം ഭാര്യ എണ്റ്റെ അടുത്ത്‌ വന്ന്‌ പറഞ്ഞു. "അപ്പുറത്ത്‌ വീണ്ടും പ്രശ്നം തുടങ്ങിയിരിക്കുന്നു.നിങ്ങള്‍ ഒന്ന്‌ പോയി പറഞ്ഞു നോക്ക്‌... " "എന്താ പ്രശ്നം?"ഞാന്‍ ചോദിച്ചു. "അനി വീണ്ടും കുടിച്ച്‌ വന്നിരിക്കുന്നു... അച്ചാച്ചനും അനിയും തമ്മിലുള്ള ബഹളം കേള്‍ക്കുന്നില്ലേ?" അപ്പോഴാണ്‌ ഞാന്‍ ആ ബഹളം ശ്രദ്ധിച്ചത്‌.ബാലേട്ടനോടും മകന്‍ അനിയോടും സംസാരിക്കാന്‍ ഒരവസരം കാത്ത്‌ നിന്ന എനിക്ക്‌ ഇത്‌ തന്നെ നല്ല അവസരം എന്ന്‌ തോന്നി.പക്ഷേ രണ്ടാളും കുടിച്ച്‌ അപാര ഫോമില്‍ നല്ല സംസ്‌കൃത പദപ്രയോഗങ്ങള്‍ നടത്തുമ്പോള്‍ ഞാന്‍ എങ്ങനെ കയറിച്ചെല്ലും എന്ന ചിന്ത എന്നെ അലട്ടി.കൂടാതെ ഞാന്‍ പറയുന്നത്‌ കേള്‍ക്കാന്‍ ഈ രണ്ട്‌ കുടിയന്‍മാര്‍ക്കും സന്‍മനസ്സുണ്ടാകുമോ എന്ന ചിന്തയും.വരുന്നത്‌ വരട്ടെ എന്ന്‌ കരുതി ഞാന്‍ ബാലേട്ടണ്റ്റെ വീട്ടിലേക്ക്‌ കയറി. റൂമിലിരിക്കുന്ന അനിയോട്‌ അമ്മയും ഏക സഹോദരിയും കയര്‍ത്ത്‌ സംസാരിക്കുന്നു.അച്ഛന്‍ പിന്നില്‍ നിന്നും തെറി അഭിഷേകവും നടത്തുന്നു. "ഇനി കുടിക്കില്ല എന്ന്‌ കരഞ്ഞ്‌ പറഞ്ഞിട്ടല്ലേ നിന്നെ ഈ വീട്ടിലേക്ക്‌ കയറ്റിയത്‌.എന്നിട്ടിപ്പോ കുടിച്ച്‌ കയറി വന്നിരിക്കുന്നു.." അനിയുടെ സഹോദരി പറയുന്നത്‌ ഞാന്‍ കേട്ടു. "ആരാടീ കുടിച്ചത്‌?" അനിയുടെ തിരിച്ചുള്ള ചോദ്യം എന്നെ പരുങ്ങലിലാക്കി. "ആരാന്നോ?കണ്ടാലറിഞ്ഞൂടെ നീ കുടിച്ചിട്ടുണ്ടോ ഇല്ലേ എന്ന്‌?"അമ്മയുടെ വായില്‍ നിന്നായിരുന്നു ഈ വാക്കുകള്‍. "ഹും.-------ണ്റ്റെ മോന്‍."അച്ചാച്ചണ്റ്റെ വായ അടങ്ങി നിന്നതേ ഇല്ല. "അച്ചാച്ചാ...ഒരു മിണ്ട്ട്‌..." ഞാന്‍ അച്ചാച്ചനെ പുറത്തേക്ക്‌ വിളിച്ചു. "എന്താ....എന്നെ ഉപദേശിക്കാനാണെങ്കി വേണ്ട..."ആ മറുപടി എന്നെ ആദ്യമൊന്ന്‌ തളര്‍ത്തിയെങ്കിലും ധൈര്യം സംഭരിച്ച്‌ ഞാന്‍ പറഞ്ഞു "ഇല്ല...അച്ചാച്ചനെ ഉപദേശിക്കാന്‍ മാത്രം ഞാന്‍ വളര്‍ന്നിട്ടില്ല.എണ്റ്റെ അച്ഛണ്റ്റെ പ്രായത്തോളം വരുന്ന അച്ചാച്ചനെ ഞാന്‍ ഉപദേശിക്കുന്നില്ല. പക്ഷേ എനിക്ക്‌ പറയാനുള്ളത്‌ കേള്‍ക്കാനുള്ള സന്‍മനസ്സ്‌ ഉണ്ടാകണം" "ങാ..ശരി... " "ഞാന്‍ അനിയോടൊന്ന്‌ സംസാരിക്കട്ടെ?" "നന്നാവൂലെ മാഷേ ...മക്കളൊന്നും ഗുണം പിടിക്കില്ല...ഇവനെയൊക്കെ ഉപദേശിച്ചിട്ട്‌ ഒരു കാര്യവും ഇല്ല... " "എന്നാലും ഞാന്‍ ഒന്ന്‌ ശ്രമിക്കട്ടെ അച്ചാച്ചാ...അനിയെ ഞാന്‍ ഒന്ന്‌ പുറത്ത്‌ കൊണ്ടു പോകട്ടെ... " "ങാ..." ആ പിടിവള്ളിയില്‍ ഞാന്‍ അനിയെ എണ്റ്റെ റൂമിലേക്ക്‌ കൊണ്ടുപോയി.ദീര്‍ഘനേരം അനിയോട്‌ ഞാന്‍ സംസാരിച്ചു.അച്ഛണ്റ്റെ തെറിവിളികളാണ്‌ തണ്റ്റെ ജീവിതത്തിലെ താളപ്പിഴകള്‍ക്ക്‌ കാരണമായി അവന്‍ നിരത്തിയത്‌.സഹിക്കാന്‍ കഴിയുന്നതിലും അപ്പുറത്തെ ഈ തെറിവിളികള്‍ കേള്‍ക്കാതിരിക്കാനാണ്‌ വീട്‌ വിട്ടിറങ്ങിയത്‌.പക്ഷേ അന്ന്‌ കൂടെ നിന്നവര്‍ കൈ വിടുകയും അസുഖം പിടികൂടുകയും ചെയ്തതോടെ തിരിച്ചുവരവല്ലാതെ വേറെ മാര്‍ഗ്ഗമില്ലാതായി. ഏകദേശം രണ്ടു മണിക്കൂറ്‍ നേരത്തെ സംസാരത്തിനിടയില്‍ മുഴുവന്‍, അച്ഛണ്റ്റെ ചീത്തവിളിയെ പറ്റിയാണ്‌ അനി കൂടുതല്‍ പരാതിപ്പെട്ടത്‌.അതിനാല്‍ ഇനി അതിന്‌ കൂടുതല്‍ അവസരമുണ്ടാക്കാതെ പ്രവര്‍ത്തിക്കണം എന്ന്‌ അനിയെ ഓര്‍മ്മിപ്പിച്ചു.ശേഷം ഞാന്‍ അച്ചാച്ചണ്റ്റെ അടുത്ത്‌ പോയി പറഞ്ഞു. "അച്ചാച്ചാ....ഒരു കാര്യം പറഞ്ഞോട്ടെ... " "പറയാം ...വളരെ ചുരുക്കി മാത്രം.നൂറ്‌ വാക്കില്‍ പറയാനുള്ളത്‌ രണ്ട്‌ വാക്കിലൊതുക്കണം...."വീണ്ടും എന്നെ തളര്‍ത്തിയ മറുപടി.എങ്കിലും ഞാന്‍ പറഞ്ഞു. "ശരി...രണ്ടു ദിവസത്തേക്ക്‌ അച്ചാച്ചന്‍ അനിയെ ചീത്ത പറയരുത്‌...എന്നേയും(ഇത്‌ ഒരു മുന്‍കൂറ്‍ ജാമ്യം ആയിരുന്നു).. " അല്‍പ നേരത്തെ മൌനത്തിന്‌ ശേഷം അച്ചാച്ചന്‍ പറഞ്ഞു."ശരി...ഗുഡ്‌നൈറ്റ്‌.. " "ഓകെ...ഗുഡ്‌നൈറ്റ്‌.." സമാധാനത്തോടെ ഞാന്‍ അവിടെ നിന്നിറങ്ങി. രണ്ട്‌ ദിവസമല്ല രണ്ടാഴ്ച പിന്നിട്ടിട്ടും പിന്നീടിതുവരെ ആ വീട്ടില്‍ നിന്ന്‌ അപശബ്ദങ്ങള്‍ കേട്ടിട്ടില്ല എന്നത്‌ എനിക്ക്‌ ഏറെ സന്തോഷം പകരുന്നു.

5 comments:

Areekkodan | അരീക്കോടന്‍ said...

"പറയാം ...വളരെ ചുരുക്കി മാത്രം.നൂറ്‌ വാക്കില്‍ പറയാനുള്ളത്‌ രണ്ട്‌ വാക്കിലൊതുക്കണം...."
"ശരി...രണ്ടു ദിവസത്തേക്ക്‌ അച്ചാച്ചന്‍ അനിയെ ചീത്ത പറയരുത്‌...എന്നേയും(ഇത്‌ ഒരു മുന്‍കൂറ്‍ ജാമ്യം ആയിരുന്നു).. "
അല്‍പ നേരത്തെ മൌനത്തിന്‌ ശേഷം അച്ചാച്ചന്‍ പറഞ്ഞു."ശരി...ഗുഡ്‌നൈറ്റ്‌.. "
"ഓകെ...ഗുഡ്‌നൈറ്റ്‌.."
സമാധാനത്തോടെ ഞാന്‍ അവിടെ നിന്നിറങ്ങി.

യൂനുസ് വെളളികുളങ്ങര said...

:)

പകല്‍കിനാവന്‍ | daYdreaMer said...

സമാധാനത്തോടെ ഞാന്‍ അവിടെ നിന്നിറങ്ങി. രണ്ട്‌ ദിവസമല്ല രണ്ടാഴ്ച പിന്നിട്ടിട്ടും പിന്നീടിതുവരെ ആ വീട്ടില്‍ നിന്ന്‌ അപശബ്ദങ്ങള്‍ കേട്ടിട്ടില്ല എന്നത്‌ എനിക്ക്‌ ഏറെ സന്തോഷം പകരുന്നു.

ആശംസകള്‍..

ചിലന്തിമോന്‍ | chilanthimon said...

അപ്പോള്‍ മധ്യസ്ഥം ഫലിച്ചു!!

Areekkodan | അരീക്കോടന്‍ said...

യൂനുസ്‌,പകല്‍കിനാവന്‍.... നന്ദിചിലന്തിമോന്‍...സ്വാഗതം.ഫലിച്ചു എന്ന്‌ തോന്നുന്നു.നമ്മെക്കൊണ്ട്‌ ആര്‍ക്കെങ്കിലും ഉപകാരം ഉണ്ടാകുമ്പോള്‍ നാം സ്വയം ധന്യമാവുന്നു.

Post a Comment

നന്ദി....വീണ്ടും വരിക