Pages

Tuesday, April 28, 2009

അങ്ങനെയുള്ള 'വിഡ്ഢി' ചോദ്യങ്ങളൊന്നും ചോദിച്ചേക്കരുത്‌!!

കയ്യില്‍ ഘടകമോതിരങ്ങളും 'പേറി' ജയറാം പറയുന്നു - "അക്ഷയതൃതീയ ഐശ്വര്യം പൂര്‍ണ്ണമാവണമെങ്കില്‍ സ്വര്‍ണ്ണം പരിശുദ്ധമായിരിക്കണം". ഇന്നലെ ഒരു ജ്വല്ലറിയുടെ പരസ്യം പത്രത്തില്‍ വന്നത്‌ ഇങ്ങിനെയായിരുന്നു. "വര്‍ഷത്തിലുടനീളം ജീവിതത്തില്‍ ഐശ്വര്യ സൌഭാഗ്യങ്ങള്‍ നിറയ്ക്കുവാന്‍ പരിശുദ്ധിയും മനോഹാരിതയും സമന്വയിക്കുന്ന ആഭരണങ്ങളുമായി ------ജ്വല്ലറിയില്‍ ഇന്ന്‌ അക്ഷയതൃതീയ" മറ്റൊരു ജ്വല്ലറി പരസ്യം. "നിങ്ങളുടെ നല്ലെ നാളെക്കായി വരൂ...ഒറിജിനല്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങൂ.....അനശ്വരമായ ഐശ്വര്യത്തെ വരവേല്‍ക്കൂ.സ്പെഷല്‍ ഓഫര്‍ പണിക്കൂലിയില്‍ 50% ഇളവ്‌, പണിക്കുറവ്‌ ഇല്ല: ഇതും ഒരു ജ്വല്ലറി പരസ്യം. അക്ഷയതൃതീയ പ്രമാണിച്ച്‌ ഒന്നാമത്‌ പറഞ്ഞ ജ്വല്ലറി രാവിലെ എട്ടു മണിക്കും രണ്ടാമത്തേത്‌ എട്ടരക്കും മൂന്നാമത്തേത്‌ ഏഴരക്കും തുറന്ന്‌ പ്രവര്‍ത്തിക്കുന്നതാണ്‌ എന്നും പരസ്യം പറയുന്നു.തലേന്ന്‌ കട പൂട്ടുന്നില്ല എന്ന്‌ ആരും പറഞ്ഞില്ല(മണ്ടന്‍മാരെ..... അതിരാവിലെ തന്നെ ഞങ്ങള്‍ വിരിച്ച ഈ മഹാവലയിലേക്ക്‌ വലതുകാല്‍ വച്ച്‌ ഐശ്വര്യമായി മൂക്കും കുത്തി വീണ്‌ അടുത്ത ഒരു വര്‍ഷത്തേക്കുള്ള ഐശ്വര്യം മുഴുവന്‍ മൂക്കിലൂടെ ആവാഹിക്കൂ എന്ന്‌ സാരം) തൊട്ടു തലേ ദിവസം ഒരു ജ്വല്ലറിയുടെ പരസ്യത്തില്‍ ഒരു പ്രത്യേക ക്ഷേത്രത്തില്‍ പൂജിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ ലഭ്യമാണ്‌ എന്നും കണ്ടു. "ഈ ഐശ്വര്യ നാള്‍ ഇന്‍ഡസിനൊപ്പം!INDUS അക്ഷയതൃതീയ ആശംസകള്‍....ഐശ്വര്യം നീണാള്‍ വാഴട്ടെ പുതുമാരുതിക്കൊപ്പം!" മുസ്ളീം ലീഗിണ്റ്റെ M P യായ പി. വി അബ്ദുല്‍വഹാബിണ്റ്റെ പീവീസ്‌ ഗ്രൂപ്പ്‌ കമ്പനിയില്‍ പെട്ട ഇന്‍ഡസ്‌ മോട്ടോഴ്സിണ്റ്റെ പരസ്യം!!! "Drive home prosperity this Akshayatritiya" എന്ന PVS ഫോര്‍ഡ് ണ്റ്റെ പരസ്യം തൊട്ടപ്പുറത്ത്‌ കസ്റ്റമറെ മാടിവിളിക്കുമ്പോള്‍ ബിസിനസ്‌ കാര്യത്തില്‍ തണ്റ്റെ മതവിശ്വാസവും നോക്കി നിന്നാല്‍ ഐശ്വര്യം കാക്കകൊത്തി കൊണ്ടുപോകും എന്ന 'തിരിച്ചറിവ്‌' ആയിരിക്കാം ഇന്‍ഡസിണ്റ്റെ ഈ പരസ്യത്തിണ്റ്റെ പിന്നില്‍. മനുഷ്യണ്റ്റെ ഓരോ ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും ചൂഷണം ചെയ്ത്‌ എങ്ങനെ തങ്ങളുടെ ബിസിനസ്‌ വര്‍ദ്ധിപ്പിക്കാം എന്ന്‌ മാര്‍ക്കറ്റ്‌ റിസര്‍ച്ച്‌ നടത്തി അതിനനുസരിച്ച്‌ പരസ്യം തയ്യാറാക്കി നല്‍കുന്ന വമ്പന്‍ റാക്കറ്റുകള്‍ ഇന്ന്‌ സജീവമാണ്‌.അതിണ്റ്റെ ഫലമായാണ്‌ മലയാളികള്‍ക്കിടയിലേക്ക്‌ വാലണ്റ്റൈന്‍ ദിനവും അക്ഷയതൃതീയയുമെല്ലാം പുത്തന്‍ ആഘോഷങ്ങളായി കടന്നുവന്നത്‌.ഏഴോ എട്ടോ വര്‍ഷം മുമ്പ്‌ വരെ കേട്ടുകേള്‍വി പോലുമില്ലാതിരുന്ന ഇത്തരം ആഘോഷങ്ങളിലൂടെ തങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നു എന്ന്‌ പൊതുജനം എന്ന കഴുത മനസ്സിലാക്കുന്നില്ല. നടൂക്കഷ്ണം: അക്ഷയതൃതീയ പ്രമാണിച്ച്‌ എണ്റ്റെ അയല്‍വാസികളായ മറാത്ത കുടുംബത്തിന്‌ എന്തെങ്കിലും വാങ്ങിയില്ലെങ്കില്‍ നില്‍ക്കപ്പൊറുതിയും ഇരിക്കപ്പൊറുതിയും ഇല്ല എന്ന അവസ്ഥയിലായി.അങ്ങിനെ ഷോപ്പിങ്ങിനായി വൈകിട്ട്‌ അവര്‍ ടൌണിലേക്കിറങ്ങി.ഏറ്റവും ചെറിയ മോള്‍ക്ക്‌ മൂന്നര ഗ്രാമോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങി - വില അയ്യായിരത്തി എത്രയോ... ടൌണില്‍ നിന്നും തിരിച്ചുവന്ന അവരെ കണ്ട എണ്റ്റെ ഭാര്യ ചോദിച്ചു. "സര്‍ക്കീറ്റ്‌ കഴിഞ്ഞ്‌ എവിടുന്നാ?" "അക്ഷയതൃതീയ അല്ലേ...സ്വര്‍ണ്ണം വാങ്ങാന്‍ പോയിരുന്നു... " "ഈ വിലക്കയറ്റത്തിലും സ്വര്‍ണ്ണം വാങ്ങിയോ?" ഭാര്യക്ക്‌ അത്ഭുതം. "ആ...കൊറച്ച്‌ വാങ്ങി...മൂന്നര ഗ്രാമോളം...അയ്യായിരത്തി എത്രയോ ആയി...പൈസ കൊടുത്തിട്ടില്ല...നമ്മളറിയുന്ന ജ്വല്ലറിക്കാരാ....പൈസ സാവധാനം കൊടുത്താ മതി. " അക്ഷയതൃതീയ നാളില്‍ ഐശ്വര്യമാണ്‌ വരുന്നതെങ്കില്‍ കടം വാങ്ങേണ്ട ഗതികേട്‌ ഉണ്ടാകുമായിരുന്നോ?വിശ്വാസപ്രകാരം ഇനി ഒരു വര്‍ഷത്തേക്ക്‌ ഐശ്വര്യവും കടമായി തന്നെ നില്‍ക്കില്ലേ?ഈ അക്ഷയതൃതീയയില്‍ കടം വാങ്ങേണ്ടി വന്നു എന്ന്‌ വച്ചാല്‍ കഴിഞ്ഞ അക്ഷയതൃതീയയില്‍ വാങ്ങിയ 'ഐശ്വര്യം' വര്‍ഷം തികയുന്നതിന്‌ മുമ്പ്‌ അലസിപ്പോയി എന്നല്ലേ? അങ്ങനെയുള്ള 'വിഡ്ഢി' ചോദ്യങ്ങളൊന്നും ചോദിച്ചേക്കരുത്‌!! വാല്‍കഷ്ണം: അക്ഷയതൃതീയ നാളില്‍ പവനിന്‌ 250രൂപ വില വര്‍ദ്ധനവ്‌ വന്നു!തലേന്ന് വിപണി പ്രവര്‍ത്തിക്കാത്തതിനാല്‍ പാവം പൊതുജനത്തിന്‌ ഈ സൂത്രവും മനസ്സിലായില്ല.

12 comments:

Areekkodan | അരീക്കോടന്‍ said...

എന്ന്‌ വച്ചാല്‍ കഴിഞ്ഞ അക്ഷയതൃതീയയില്‍ വാങ്ങിയ 'ഐശ്വര്യം' വര്‍ഷം തികയുന്നതിന്‌ മുമ്പ്‌ അലസിപ്പോയി എന്നല്ലേ? അങ്ങനെയുള്ള 'വിഡ്ഢി' ചോദ്യങ്ങളൊന്നും ചോദിച്ചേക്കരുത്‌!!

Anonymous said...

You are hundred percent correct Areeekkodan.

Akshayatritiya, is not a new thing. But, in these last few years all the gold businessmen started exploiting the mind of believers. These poor fellows get trapped in to these gimmicks.

Your post is really worthy.

Vinu
Mumbai

കാട്ടിപ്പരുത്തി said...

മാഷെ- മാഷ് ഇപ്പഴയ ചിന്താഗതിയും വച്ച് എങിനെയാ ഇനി ജീവിച്ച് പോകുവാ എന്നാലോചിക്കുമ്പോഴ എനിക്കൊരിത്

...പകല്‍കിനാവന്‍...daYdreamEr... said...

ഇത് പോലെയുള്ള ഏതു തട്ടിപ്പിലും ആദ്യം ചെന്ന് വീഴുക വിദ്യാ സമ്പന്നനായ മലയാളി തന്നെയാവും..

വാഴക്കോടന്‍ ‍// vazhakodan said...

ഭാവിയില്‍ ഒരു പക്ഷെ മാട്രിമൊനിയല് പരസ്യം ഇങ്ങനെയാവാം "ഈ അക്ഷയ തൃതീയ' ഞങ്ങളുടെ അപ്ളികന്റിന്റെ കൂടെ ആഘോഷിക്കൂ, ഇഷ്ടപ്പെട്ടാല്‍ കൂടെക്കൂട്ടൂ!

Typist | എഴുത്തുകാരി said...

നാലഞ്ചു കൊല്ലങ്ങളേ ആയുള്ളൂ ഈ മഹാമഹം ഇവിടെ കേട്ടു തുടങ്ങിയിട്ട്‌. ഇങ്ങിനെ ചുളുവില്‍ ഐശ്വര്യം കിട്ടുമെങ്കില്‍‍ എന്തെളുപ്പം.ഓരോരോ തട്ടിപ്പുകള്‍. അല്ലാതെന്താ? ജ്വല്ലറികളില്‍ പൂരത്തിന്റെ തിരക്കും, പാതിരാ വരെ.

Anonymous said...

ഓണം, റംസാന്‍, ക്രിസ്തുമസ്, ഈസ്റ്റര്‍ എന്നിവകളുടെ കൂട്ടത്തില്‍ ഇപ്പോള്‍ അക്ഷയതൃതീയയും! കൊള്ളാം...! കുറേ കഴിയുമ്പോള്‍ ഗാന്ധിജയന്തിയും, സ്വാതന്ത്ര്യദിനവുമൊക്കെ ഈ ലിസ്റ്റില്‍ വരുമോ ഈശ്വരാ...!

ബാജി ഓടംവേലി said...

വില്‍‌ക്കുന്നവരുടേയും
വാങ്ങുന്നവരുടേയും ലോകം...

hAnLLaLaTh said...

:)

Areekkodan | അരീക്കോടന്‍ said...

vinu.....തോന്ന്യാക്ഷരങ്ങളിലേക്ക്‌ സ്വാഗതം. വായിച്ച്‌ അഭിപ്രായം അറിയിച്ചതിന്‌ ഒത്തിരി നന്ദിയും.
കാട്ടിപ്പരുത്തിക്കും സ്വാഗതം.അങ്ങിനെ ആലോചിച്ച്‌ വിഷമിക്കേണ്ട.മാഷ്‌ സുഖമായി ജീവിക്കും,ദൈവം അനുഗ്രഹിച്ചാല്‍.
പകല്‍കിനാവാ....വാസ്തവം
വാഴക്കോടാ...നല്ല പരസ്യം
Typist...കിട്ടിയ 'ഐശ്വര്യം' ആരും പുറത്ത്‌ പറയുന്നില്ല(നാണക്കേട്‌ കാരണം)
സേതുലക്ഷ്മി....സ്വാഗതം.ഗാന്ധിജയന്തിയും മറ്റും വരാന്‍ സാധ്യത ഇല്ല.പക്ഷേ ഓരോ മാസവും ഓരോ ആഘോഷങ്ങള്‍ എന്ന തോതില്‍ പുതിയ പലതും വരാന്‍ സാധ്യതയുണ്ട്‌.
ബാജി....അതാണ്‌ മലയാളിയുടെ മനസ്സ്‌.
hAnLLaLaTh....സ്വാഗതം.ഈ പേര്‌ ടൈപ്പാന്‍ അല്‍പം ക്ലേശിച്ചു ട്ടോ...

ബഷീര്‍ വെള്ളറക്കാട്‌ / pb said...

എല്ലാ ഒരു വിപണന തന്ത്രം.. അത് തിരിച്ചറിയാന്‍ കഴിയാത്തവര്‍ കാശ് കളയുന്നു..

Sureshkumar Punjhayil said...

Eppozum aiswaryam vijayikkatte... Enikkum vanganam Aiswaryam...!!!

Post a Comment

നന്ദി....വീണ്ടും വരിക