ഇക്കഴിഞ്ഞ മേയ് രണ്ടാം തീയതി ജീവിതത്തിന്റെ സന്തോഷ-സന്താപസമ്മിശ്രണമായ ഒരു ഏടിലൂടെ ഞാന്‍ കടന്നുപോയി.കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞാന്‍ താമസിച്ചുവന്നിരുന്ന മാനന്തവാടിയിലെ ക്വാര്‍ട്ടേഴ്സില്‍ നിന്ന് അന്ന് ഞാന്‍ കുടുംബസമേതം പടിയിറങ്ങി.
മൂന്ന് വര്‍ഷത്തെ താമസത്തിനിടയില്‍ ആ ഗള്ളിയില്‍ വച്ച്കണ്ടുമുട്ടിയും ക്രയവിക്രയങ്ങള്‍ നടത്തിയും ചിരപരിചിതമായവരോട്ഒരാഴ്ച മുമ്പേ ഞാന്‍ യാത്ര പറയാന്‍ തുടങ്ങിയിരുന്നു.യാത്ര പറയേണ്ടവര്‍ അപ്രതീക്ഷിതമായി മുന്നില്‍ വന്നുപെട്ടപല അനുഭവങ്ങളും ആ ആഴ്ചയില്‍ സംഭവിക്കുകയും ചെയ്തു!അപ്പോഴൊന്നും വേര്‍പിരിയലിന്റെ വേദനയെപറ്റി ഞാന്‍ അത്രബോധവാനായിരുന്നില്ല.
ഏപ്രില്‍ മുപ്പതാം തീയതി വൈകിട്ട് മുന്‍ സഹപ്രവര്‍ത്തകനായ വികാസും ഭാര്യയും ഇപ്പോഴത്തെ സഹപ്രവര്ത്തകയായജ്യോതിയും ക്വാര്‍ട്ടേഴ്സിലെത്തി യാത്രാമംഗളങ്ങള്‍ നേര്‍ന്നു.പിറ്റേ ദിവസം രാത്രി വരെ നീണ്ട പാക്കിങ്ങിനിടയില്‍ അയല്‍വാസിയായ പവിത്രേട്ടനും എത്തി.രാത്രിമറാത്തക്കാരി രേഖ ചേച്ചിയുടെ വക ഒരു വലിയ സമ്മാനപ്പൊതിയുംഎത്തി.
മേയ് രണ്ടിന് രാവിലെ തൊട്ടടുത്തുള്ള എല്ലാ ക്വാര്ട്ടേഴ്സുകളിലുംഒരിക്കല് കൂടി ഞാന്‍ യാത്ര പറഞ്ഞു.പുറപ്പാടിന്റെ മുമ്പായി രേഖ ചേച്ചി ചായ ഒരുക്കി.ചായ കുടിക്കുന്നതിനിടയില്‍ മറ്റൊരുഅയല്വാസിയായ ഫ്രാന്‍സിസ് ഏട്ടനും എത്തി. കഴിഞ്ഞ മൂന്ന്വര്‍ഷങ്ങളില്‍ ഞങ്ങളുടെ നേതൃത്വത്തില്‍ ക്വാര്‍ട്ടേഴ്സിലേയും പരിസരത്തേയും കുട്ടികള്‍ക്കായി നടത്തിയ വിവിധ പരിപാടികള്‍ അദ്ദേഹംഅനുസ്മരിച്ചു.വിവിധ ദേശക്കാരും ഭാഷക്കാരും മതക്കാരുംതാമസിക്കുന്ന ആ ഏരിയയില്‍ ഞങ്ങളുടെ ഈ പ്രവൃത്തികള്‍ ഉണ്ടാക്കിയ ഒത്തൊരുമ ഫ്രാന്‍സിസ് ഏട്ടന് പറഞ്ഞപ്പോഴാണ്ഞങ്ങള് പോലും അറിഞ്ഞത്.
അവസാനം, ജനിച്ചാല്‍ മരണം സുനിശ്ചിതമെന്നപോലെ പുറപ്പാടിനുള്ള സമയമായി.ക്വാര്‍ട്ടേഴ്സിലേയും പരിസരത്തേയുംഎല്ലാവരും ഞങ്ങളുടെ മുറ്റത്തെത്തി.എന്റെ ഭാര്യയുടെ കണ്ണില്‍ നിന്നും അശ്രുകണങ്ങള്‍ ഊര്‍ന്നിറങ്ങി.കാറില്‍ കയറുന്നതിന്മുമ്പായി എന്റെ ചെറിയ മോളുടെ കളിക്കൂട്ടുകാരിയായമാളുവിന്റെ കുഞ്ഞുമുഖത്തേക്ക് നോക്കിയ എനിക്ക് സഹിക്കാനായില്ല.ഞാന്‍ അവളെ വാരി എടുത്ത് ഉമ്മ വച്ചു.ശേഷം അവിടെ നിന്നഎല്ലാ കൊച്ചുകുഞ്ഞുങ്ങള്‍ക്കും സ്നേഹ ചുംബനം അര്പ്പിക്കുമ്പോള്എന്റെ കണ്ണില്‍ നിന്നും കണ്ണീര് ഒഴുകി.തൊണ്ട ഇടറിയത് കാരണംവാക്കുകള്‍ ഒന്നും പുറത്തേക്ക് വന്നില്ല.
പത്ത്മണിക്ക്, ഞങ്ങളുടെ ലഗേജുമായി പുറപ്പെട്ട വണ്ടിക്ക് പിന്നാലെ ഞാന്‍ കാര്‍ വിടുമ്പോള്‍ പിന്നില്‍ നിറകണ്ണുകളുമായിഎല്ലാവരും കൈ വീശി ഞങ്ങളെ യാത്രയാക്കി.
മൂന്ന് വര്‍ഷംമുമ്പ് ആ ക്വാര്‍ട്ടേഴ്സില്‍ കാല് കുത്തുമ്പോള്‍ ഇത്രയും വികാരനിര്‍ഭരമായ ഒരു യാത്രയയപ്പ് പ്രതീക്ഷിച്ചതേ ഇല്ല.ആ ക്വാര്‍ട്ടേഴ്സില്‍ ഈ കാലയളവില്‍ എത്രയോ കുടുംബങ്ങള്വന്നു പോയെങ്കിലും ഇതുപോലെ ഒരു യാത്രയയപ്പും അതുവരെഉണ്ടായില്ല.
ആരേയും വെറുപ്പിക്കാതെ എല്ലാവരോടും സ്നേഹത്തോടെപെരുമാറി സ്ഥലം വിടാനായതില്‍ ഞാനും ഭാര്യയും ദൈവത്തെ സ്തുതിക്കുന്നു.

8 comments:
അവസാനം, ജനിച്ചാല്‍ മരണം സുനിശ്ചിതമെന്നപോലെ
പുറപ്പാടിനുള്ള സമയമായി.ക്വാര്‍ട്ടേഴ്സിലേയും പരിസരത്തേയും
എല്ലാവരും ഞങ്ങളുടെ മുറ്റത്തെത്തി.എന്റെ ഭാര്യയുടെ
കണ്ണില്‍ നിന്നും അശ്രുകണങ്ങള്‍ ഊര്‍ന്നിറങ്ങി.കാറില്‍ കയറുന്നതിന്
മുമ്പായി എന്റെ ചെറിയ മോളുടെ കളിക്കൂട്ടുകാരിയായ
മാളുവിന്റെ കുഞ്ഞുമുഖത്തേക്ക് നോക്കിയ എനിക്ക് സഹിക്കാനായില്ല.
ഞാന്‍ അവളെ വാരി എടുത്ത് ഉമ്മ വച്ചു
യാത്രയയപ്പിന്റെ വിവരണം നന്നായി...
വേര്‍പാടുകള്‍ സുഖമുള്ളുകൊണ്ടുള്ള ഒരു നോവ് ...
ഈ ഭൂമിയും ഒരു വാടകവീട്....വേര്പിരിയലിന്റ്റെ വേദന പങ്കുവെച്ചതിനു നന്ദി..
യാത്ര അയപ്പ് വിവരണം നന്നായിട്ടുണ്ട്.. നമ്മള് ഉണ്ടാക്കുന്ന നല്ല സുഹൃത്ത് ബന്ധങ്ങള്‍ എപ്പോഴും ഒരു മുതല്‍ക്കൂട്ട് തന്നെ.
വേര്‍പാടുകള്‍ എപ്പോഴും വേദന തന്നെ ...
ചാണക്യാ,പ്രിയാ...നന്ദി
ഷാനവാസ്,ബൈജു,പ്രതീഷ്...സ്വാഗതം.
അതേ വേര്‍പാടുകള്‍ എന്നും നോവുണര്ത്തുന്നവ തന്നെ.
Ningalude nalla manassinum snehathinum daivam thunayayirikkatte...!!!
Post a Comment
നന്ദി....വീണ്ടും വരിക