Thursday, May 14, 2009
കാത്തിരിപ്പിന്റെ സുഖം
പ്രതീക്ഷയാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നത് എന്ന് ആരോ പറഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നു.പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ് നാളെ പെട്ടെന്ന് പുലരാന്‍ മനുഷ്യനുള്ളില്‍ വെമ്പല്‍ സൃഷ്ടിക്കുന്നു.എവിടേക്കെങ്കിലും ടൂര്‍ പോകാന്‍ നിശ്ചയിച്ചാല്‍ ആ ദിനത്തെ വലിയവരായാലും ചെറിയവരായാലും എത്ര സ്വപ്നങ്ങള്‍ നെയ്താണ് ഓരോരുത്തരും വരവേല്‍ക്കുന്നത് എന്ന് അനുഭവിച്ചവര്‍ക്കറിയാം.
SSLC യും +2 വും എഴുതിയ കുട്ടികളുടെ ഫലം കാത്തുകൊണ്ടുള്ള ഇരിപ്പിന് ഇക്കഴിഞ്ഞ ആഴ്ച അറുതിയായി.ഒരു മാസത്തെ കാത്തിരിപ്പിന് ശേഷം ഈ വരുന്ന ശനിയാഴ്ച ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിധിയെഴുത്തിന്റെ ഫലം പുറത്ത് വരാന്‍ പോകുന്നു.ജയം തന്റെ പക്ഷത്ത് തന്നെ എന്നതില്‍ ഒരു സ്ഥാനാര്‍ത്ഥിക്കും സംശയമില്ല!!
ഞാനും പ്രതീക്ഷയോടെ ആ ശനിയാഴ്ച പുലരാന്‍ കാത്തിരിക്കുകയാണ്.എന്റെ അമ്മായിയപ്പനോ മറ്റാരെങ്കിലുമോ ഈ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടില്ല.ആര് തെരഞ്ഞെടുക്കപ്പെടും എന്നതില്‍ എനിക്ക് ഒരു ഔല്‍സുക്യവും ഇല്ല.എന്നിട്ടും എന്തേ?
ഉത്തരം വളരെ ലളിതം.ഞാന്‍ പ്രിസൈഡിംഗ് ഓഫീസറായിരുന്ന്, നിങ്ങളൊക്കെ നെക്കിയിട്ട വോട്ട് ആര്‍ക്കൊക്കെ എന്ന് ആ കുന്ത്രാണ്ടപ്പെട്ടിയില് നിന്നും പുറത്ത് വന്ന് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായാലെ, മൂന്ന് മാസം മുമ്പ് ഞാന്‍ സമര്‍പ്പിച്ച സ്ഥലംമാറ്റ അപേക്ഷയുടെ ഫലം പുറത്ത്വിടൂ!!
8 comments:
ഞാനും പ്രതീക്ഷയോടെ ആ ശനിയാഴ്ച പുലരാന്‍ കാത്തിരിക്കുകയാണ്.എന്റെ അമ്മായിയപ്പനോ മറ്റാരെങ്കിലുമോ ഈ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടില്ല.ആര് തെരഞ്ഞെടുക്കപ്പെടും എന്നതില്‍ എനിക്ക് ഒരു ഔല്‍സുക്യവും ഇല്ല.എന്നിട്ടും എന്തേ?
exit പോള്‍ പ്രവചനം കാത്തിരിപ്പിന്റെ
ത്രില്‍ കുറച്ചില്ലേ? ?
എന്റെ ആരും മത്സരിച്ചിട്ടില്ല. എന്നാലും ഞാനും കാത്തിരിക്കുന്നു. അറഞ്ഞിരിക്കണമല്ലോ ആരൊക്കെയാണ് നമ്മളെ ഭരിക്കാന്‍ പോകുന്ന മന്ത്രിപുംഗവന്മാരെന്ന് !
നല്ലതിന് വേണ്ടി പ്രതീക്ഷിക്കാം .
കാത്തിരിക്കാന്‍ എല്ലാവര്ക്കും ഓരോ കാരണങ്ങളുണ്ട്..
പാര്ലമെന്റുണ്ടാക്കീട്ടു വേണം നിവേദനങ്ങള്‍ എഴുതി ത്തുടങ്ങാന്...
Hiiiii..
Result vannu... Ini enthu parayunnooo..?
ഹ ഹ....അവസാന വരികള്‍ കലക്കി.. :)
ഞാന്‍ കരുതി ..രാഷ്ട്രീയം ആയിരിക്കുമെന്ന്...:)
ramaniga...ഞാന്‍ അത് നോക്കിയതേ ഇല്ല.
നിരക്ഷരാ...കുറേ നിരക്ഷരന്മാര്‍ തന്നെ.
കാപ്പിലാന്...അതേ.
സമാന്തരാ...ആ നിവേദനങ്ങള്‍ എല്ലാം ബ്ലോഗിലിടുക,എങ്കില്‍ ആരെങ്കിലും വായിക്കും.
The Eye...ഇനി എന്റെ ട്രാന്‍സ്ഫര്‍ ഓര്‍ഡറും വരും.വേറെന്ത് പറയാനാ...
hAnLLaLaTh....ഇത് എന്റെ രാഷ്ട്രീയം
Post a Comment
നന്ദി....വീണ്ടും വരിക