എന്റെ ക്വാര്‍ട്ടേഴ്സിന്റെ തൊട്ടടുത്ത് സ്വന്തം വീടുകളില്‍ താമസിക്കുന്ന രണ്ടേ രണ്ട് കുടുംബമേയുള്ളൂ.ഒന്ന് വര്‍ഗ്ഗീസ് ചേട്ടനും ഭാര്യ ഗ്രീറ്റി ചേച്ചിയും, പിന്നെ പവിത്രേട്ടനുംഭാര്യ ബേബിയും.
പവിത്രേട്ടന് സ്വന്തമായി തൊട്ടടുത്ത് തന്നെ വാടകക്വാര്ട്ടേഴ്സുമുണ്ട്.ക്വാര്‍ട്ടേഴ്സിന്റെ മുറ്റത്തായി പടര്‍ന്ന്പന്തലിച്ചു നില്ക്കുന്ന ഒരു പേരമരവും മള്‍ബറി മരവുംഉണ്ട്.രണ്ടിലും നിറയെ കായകളും. മാങ്ങാക്കാലമായാല്‍ നിറയെ മാങ്ങയും തൂക്കി നില്ക്കുന്ന ഉയരം കുറഞ്ഞ ഒരു മാവുംക്വാര്ട്ടേഴ്സിന്റെ സമീപത്തുണ്ട്.
അമ്മായിയപ്പന്റെ മരണം കാരണം കഴിഞ്ഞ കുറേ ആഴ്ചകളായിപവിത്രേട്ടന് ഭാര്യ വീട്ടിലാണ് താമസം. ക്വാര്ട്ടേഴ്സ്സമീപത്തെ മാവിലാണെങ്കില്‍ നിറയെ മാങ്ങകളും.അവധിക്കാലംആഘോഷിക്കുന്ന കുട്ടികള്‍ ഉയരം കുറഞ്ഞ ആ മാവില്‍ കയറി കുറേകണ്ണിമാങ്ങകള് അറുത്തു.എന്റെ കൊച്ചുമോളും ആ കുട്ടിക്കൂട്ടത്തില്ഉണ്ടായിരുന്നു.സന്ധ്യ ആയപ്പോള്‍ മാങ്ങയുമായി വീട്ടില്‍ വന്ന മോളോട്എന്റെ ഭാര്യ പറഞ്ഞു.
"ആ മാങ്ങ അവര്‍ക്ക് തന്നെ കൊടുത്തേക്ക്.പവിത്രേട്ടനെകാണാതെ പറിച്ച ആ മാങ്ങ തിന്നാന്‍ പറ്റില്ല"
കാര്യം മനസ്സിലാകാതെ എന്റെ കൊച്ചുമോള് മിഴിച്ചു നിന്നു.
പിറ്റേ ദിവസം ഈ സംഭവം, എന്റെ ഭാര്യ അയല്‍വാസിയായ അച്ചമ്മയുടെ അടുത്ത് പറഞ്ഞു.
"അയ്യോ...അത് തിന്നൂടായിരുന്നോ...പവിത്രന് ഇവിടെ ഇല്ലാത്തോണ്ടാ....അല്ലെങ്കില്‍ എല്ലാ കുട്ടികള്‍ക്കും അവന് തന്നെ പറിച്ചുകൊടുക്കുമായിരുന്നു" എന്നായിരുന്നു അച്ചമ്മയുടെ പ്രതികരണം.
മാനന്തവാടിയിൽ നിന്ന് വിട പറയുന്നതിന് മൂന്ന് ദിവസം മുമ്പ് ഞാന്‍ മറ്റൊരു ആവശ്യാര്‍ത്ഥം പവിത്രേട്ടന്റെ കൂടെ അദ്ദേഹം ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ പോയി.ആവശ്യംകഴിഞ്ഞ് മടങ്ങുമ്പോഴേക്കും മുറ്റത്തെ സപ്പോട്ട മരത്തില്സ്വയം കയറി പവിത്രേട്ടന് കുറേ സപ്പോട്ടകള്‍ എനിക്കായിഒരുക്കിവച്ചിരുന്നു.
പിന്നെ എന്നോട് ഒരു ചോദ്യം:
"മാഷേ കുറച്ച് മാങ്ങ പറിച്ചുതരട്ടെ...അച്ചാറിടാന്‍..."
എന്റെ മറുപടിക്ക് കാക്കാതെ പവിത്രേട്ടന് മകനെ വിളിച്ചു.
"ഉണ്ണീ....വാ...ആ മാവില്‍ കയറി കുറച്ച് മാങ്ങ പറിക്ക്..."
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ പത്തിരുപത്തഞ്ച് മാങ്ങയും എനിക്കായിറെഡിയായി.
"മാഷേ...ഒരു ചക്ക കൂടി കൊണ്ടുപോയ്ക്കോ..."
ആ സ്നേഹത്തിന്മുന്നില് ഞാന്‍ നമോവാകം ചെയ്യുമ്പോഴേക്കും രണ്ട് ചെറുചക്കകള്‍ (ഞങ്ങള്‍ ഇടിച്ചക്ക എന്ന് പറയും) കൂടി എനിക്ക് കൊണ്ടുപോകാനുള്ള സാധനങ്ങളുടെ കൂട്ടത്തിലേക്ക് എത്തി.
അയല്‍വാസിയോട് എങ്ങനെ പെരുമാറണം എന്ന് തെളിയിച്ചു തന്ന പവിത്രേട്ടന്റെ വീട്ടില്‍ നിന്നും സാധനങ്ങളുമായി ഞാന്‍ ക്വാര്‍ട്ടേഴ്സില്‍ തിരിച്ചെത്തി.അന്ന് രാത്രി ഭാര്യ എന്റെ ചെറിയ മോളെ അടുത്ത് വിളിച്ചുകൊണ്ട് പറഞ്ഞു.
"കണ്ടോ...ഉടമ കാണാതെ പറിച്ച ആ മാങ്ങകള്‍ നീ ഒഴിവാക്കിയപ്പോള്‍ പടച്ചവന് പലതരം ഫലങ്ങള്‍ നമുക്ക് എത്തിച്ചുതന്നത്....അതുകൊണ്ട് ആരുടേയും സാധനം അവരുടെ അനുവാദം കൂടാതെ മോള് എടുക്കരുത്ട്ടോ.."

13 comments:
എന്റെ മറുപടിക്ക് കാക്കാതെ പവിത്രേട്ടന് മകനെ വിളിച്ചു.
"ഉണ്ണീ....വാ...ആ മാവില്‍ കയറി കുറച്ച് മാങ്ങ പറിക്ക്..."
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ പത്തിരുപത്തഞ്ച് മാങ്ങയും എനിക്കായി
റെഡിയായി.
ഇത്തരം ഗുണപാ0കഥകൾ അന്യം നിന്നു പോയീന്നാ കരുതിയത്.
ഇപ്പോഴും ജീവിച്ചിരിക്കുന്നു.
ആശംസകൾ.
വികെ പറഞ്ഞത് ശരിയാ,
ഇപ്പോള്‍ ആരും ഇത്തരം കഥകള്‍ ഇടാറില്ല.
നന്നായിരിക്കുന്നു
മാമ്പഴക്കൂട്ടത്തില്‍ മല്ഗോവയാണ് നീ,
ബ്ലോഗുകളില്‍ നല്ല കഥകളിലും.......
വ്യത്യസ്തമായ കഥകള്‍ പോരട്ടെ!
...അതേയ്..
ഞങ്ങളു വയനാട്ടുകാരങ്ങനെയാ... :)
hAnLLaLaTh ,
ഒരു ലോറിയുമായി വരാം വീട്ടിലേക്ക്...
@സാഗര്‍ ഹ ഹ ഹ!
വീ.കെ,അരുണ്‍....സത്യം പറഞ്ഞാല്‍ മൂന്ന് വര്‍ഷം പവിത്രേട്ടന്റെ അയല്‍വാസിയായി ജീവിച്ച് ഞാന്‍ യാത്ര പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് മാഷ് വന്നിട്ട് ഒരു വര്‍ഷം മാത്രമായ പ്രതീതി എന്നാണ്.പിന്നെ ഇത് കഥയല്ല,സംഭവമാണ്.ഗുണപാഠം ആരെങ്കിലും സ്വീകരിച്ചെങ്കില്‍ സന്തോഷം.
വാഴക്കോടാ....നല്ല വാക്കുകള്‍ക്ക് നന്ദി.
hAnLLaLath....സാഗറിന്റെ കമന്റ് കണ്ട് ചിരി അടങ്ങുന്നില്ല.പിന്നെ പവിത്രേട്ടന് വയനാട്ടുകാരനല്ല,കൂത്തുപറമ്പാ സ്വദേശം.എന്നാലും വയനാട്ടുകാര്‍ നല്ല മനസ്സുള്ളവരാണ് എന്ന് തന്നെയാണ് എന്റെ അഭിപ്രായം.
സാഗര്‍....സ്വാഗതം.കണ്ടൈനര്‍ ലോറി ആയിരിക്കും ബെസ്റ്റ്.
മെലേതില്....നന്ദി
കുട്ടികള്‍ക്കു് ഇതുപോലെ കൊച്ചു കൊച്ചു കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുമ്പോള്‍ അറിയാതെ അതവരുടെ ഉള്ളില്‍ പതിയും, പിന്നെ അവര്‍ക്കു് തെറ്റായി ചെയ്യാനും പറ്റില്ല, ഒരിക്കലും.
നല്ല പോസ്റ്റ് :)
സാഗറേ..
എന്റെ വീട്ടില്‍ മാങ്ങയില്ലാ....ഇല്ലാ...
:( :(
Nalla anubhavam... Nandi...Ashamsakal...!!!
എഴുത്തുകാരീ...അതേ,ചൊട്ടയിലെ ശീലം ചുടല വരെ എന്നല്ലേ?
lakshmy....അഭിപ്രായത്തിന് നന്ദി
hAnLLaLaTh...മാങ്ങയില്ലാത്ത വീടോ,അതും വയനാട്ടില്‍???
Sureshജീ...അഭിപ്രായത്തിനും ആശംസകള്‍ക്കും നന്ദി.
Post a Comment
നന്ദി....വീണ്ടും വരിക