Pages

Saturday, June 20, 2009

ഫ്രഞ്ച്‌ വിപ്ലവത്തിന്റെ മുദ്രാവാക്യം എന്ത്?

ചെറിയ മകളുടെ മുടി വെട്ടാനായി ബാര്‍ബര്‍ ഷോപ്പില്‍ കയറിയതായിരുന്നു ഞാന്‍.ഏതോ ഒരു FM റേഡിയോ നിലയത്തില്‍ നിന്നുള്ള ഗാനങ്ങളാണ്‌ എന്നെ സ്വാഗതം ചെയ്തത്‌.

ഒരു ഗാനം കഴിഞ്ഞതും അവതാരകന്‍ ഫോണില്‍ ആരോടോ സംസാരിക്കാന്‍ തുടങ്ങി.അപ്പോഴാണ്‌ അത്‌ ഫോണ്‍ഇന്‍ പരിപാടി ആണെന്ന് എനിക്ക്‌ മനസ്സിലായത്‌.
"ഹലോ....ആരാ വിളിക്കുന്നത്‌?" അവതാരകന്‍ ചോദിച്ചു.

"്‌$%" മറുതലക്കല്‍ നിന്നുള്ള ഉത്തരം ഞാന്‍ കേട്ടില്ല.

"ങാ...ചോദ്യം കേട്ടോളൂ...ഏറ്റവും കൂടുതല്‍ കാലം രാജ്യസഭയുടെ അദ്ധ്യക്ഷനായ വ്യക്തി ആര്‌?"

"ഉം..."മറുതലക്കല്‍ ഉത്തരം മുട്ടി.

"അറിയില്ല അല്ലേ....ആരാ അദ്ധ്യക്ഷന്‍ ആവാറ്‌ എന്നറിയാമോ?"

"ഉം" വീണ്ടും മൗനം

"ങാ...ചോദ്യം അടുത്ത ആള്‍ക്ക്‌ കൊടുക്കാം...ഹലോ...."

"ഹലോ...ഞാന്‍ അമ്മിണി.."

"ങാ...അമ്മിണിക്ക്‌ ഇമ്മിണി ബല്ല്യ ചോദ്യം...കേട്ടല്ലോ?"

"ഒരു ക്ലൂ തരോ.."

"ഉപരാഷ്ട്രപതി ആണ്‌ സാധാരണ രാജ്യസഭയുടെ അദ്ധ്യക്ഷനാവാറ്‌..."

"*+*%$" ഉത്തരം ഞാന്‍ കേട്ടില്ല

"അത്‌ ഈ അടുത്തകാലത്തെ ഉപരാഷ്ട്രപതി...ഞാന്‍ ചോദിച്ചത്‌ ആദ്യത്തെ ഉപരാഷ്ട്രപതി..."

അവതാരകന്‍ അടുത്ത ഫോണ്‍ അറ്റന്‍ഡ്‌ ചെയ്തു..

"ഹലോ.."

"ഹലോ...കുറ്റിക്കാട്ടൂരില്‍ നിന്നും ഹാരിസ്‌ ആണ്‌..."

"ആ...ചോദ്യം കേട്ടില്ലേ ഹാരിസ്‌..."

"ങാ...ഡോക്ടര്‍ എസ്‌.രാജേന്ദ്രപ്രസാദ്‌...."

"അയ്യോ തെറ്റി...ഡോക്ടര്‍ എസ്‌.രാധാകൃഷ്ണന്‍ ആണ്‌ ശരിയുത്തരം"

കേരളീയന്റെ ജനറല്‍നോളജ്‌ നിലവാരം എന്റെ മനസ്സിലൂടെ ഓടുമ്പോള്‍ റേഡിയോയില്‍ നിന്നും ഒഴുകിയ പാട്ട്‌ ഞാന്‍ ശ്രദ്ധിച്ചില്ല.പാട്ടിന്റെ അവസാനം അവതാരകന്‍ അടുത്ത ഫോണ്‍ അറ്റന്‍ഡ്‌ ചെയ്തു.

"ഹലോ....ആരാണ്‌?"

"!്‌$" ഇത്തവണയും എനിക്ക്‌ കേള്‍ക്കാന്‍ പറ്റിയില്ല.

"ങാ...എവിടെ വരെ പഠിച്ചു?"

"പ്ലസ്‌ ടു"

"ആഹാ...എന്നാല്‍ ചോദ്യം കേട്ടൊളൂ...ഫ്രഞ്ച്‌ വിപ്ലവം എന്ന് കേട്ടിട്ടില്ലേ..?"

"ങാ..."

"ഈ ഫ്രഞ്ച്‌ വിപ്ലവത്തിന്റെ മുദ്രാവാക്യം എന്തായിരുന്നു?"

"*%)+" പുറംശബ്ദങ്ങള്‍ കാരണം ഉത്തരം എനിക്ക്‌ കേള്‍ക്കാന്‍ പറ്റിയില്ല.

"അതല്ല ഉത്തരം...അടുത്ത ആളോട്‌ ചോദിക്കട്ടെ.."

"ഹലോ....ആരാണ്‌..."

" *-+* നിന്നും ശുഭ.."

"ങാ...ചോദ്യം കേട്ടോ?"

"ഇല്ല..."

"ആ...പറയാം...ഫ്രഞ്ച്‌ വിപ്ലവം എന്ന് കേട്ടിട്ടില്ലേ..?ഈ ഫ്രഞ്ച്‌ വിപ്ലവത്തിന്റെ മുദ്രാവാക്യം എന്തായിരുന്നു?"

"ഭാരത്‌ മാതാ കീ ജയ്‌"

ശുഭയുടെ ഉത്തരം കേട്ട്‌ ചോദ്യകര്‍ത്താവും ശ്രവണകര്‍ത്താവും സാക്ഷാല്‍ കര്‍ത്താവും ഞെട്ടിത്തരിച്ചു പോയി എന്നല്ലേ പറയേണ്ടൂ.

11 comments:

Areekkodan | അരീക്കോടന്‍ said...

"അയ്യോ തെറ്റി...ഡോക്ടര്‍ എസ്‌.രാധാകൃഷ്ണന്‍ ആണ്‌ ശരിയുത്തരം"

കേരളീയന്റെ ജനറല്‍നോളജ്‌ നിലവാരം എന്റെ മനസ്സിലൂടെ ഓടുമ്പോള്‍ റേഡിയോയില്‍ നിന്നും ഒഴുകിയ പാട്ട്‌ ഞാന്‍ ശ്രദ്ധിച്ചില്ല.

Junaiths said...

ഈ ഫ്രഞ്ച്‌ വിപ്ലവത്തിന്റെ മുദ്രാവാക്യം എന്തായിരുന്നു?"

"ഭാരത്‌ മാതാ കീ ജയ്‌"
"ഫ്രഞ്ജു മാതാ കീ ജയ്‌" എന്നല്ലേ..

പാവപ്പെട്ടവൻ said...

കൊടു ശുഭക്കൊരു കൈ....
ഒരു സമ്മാനം

അരുണ്‍ കരിമുട്ടം said...

എന്‍റെ ദൈവമേ??
ഇവനൊക്കെ എന്ത് വിവരമാ ഉള്ളത്?
(അല്ല, എന്താ ആ മുദ്രാവാക്യം?)

Anil cheleri kumaran said...

ഹ ഹ ഹ... കൊള്ളാം..

Typist | എഴുത്തുകാരി said...

ഇപ്പോ ഞങ്ങളും ഞെട്ടി.

vahab said...

ബാര്‍ബര്‍ ഷാപ്പാണേ... ബാര്‍ബറേട്ടന്റെ കത്തി എവിടാ വെച്ചിരിക്ക്‌ണത്‌ എന്നു നോക്കണേ...!!

ഗന്ധർവൻ said...

hahaha........

ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹിഹിഹി.....

ബഷീർ said...

ഹി..ഹി..
ഒരു വിവരോല്ലാത്തോര്..

അല്ലാ.. അങ്ങിനെ ഒരു വിപ്ലവം നടന്നിരുന്നോ ?
ഞാൻ രണ്ട് മൂന്ന് ദിവസമായി പത്രം വായിച്ചിട്ട്..:(

Areekkodan | അരീക്കോടന്‍ said...

ജുനൈത്‌}...സ്വാഗതം...ഹ ഹ ഹാ...അത്‌ നല്ല ഒരു ട്വിസ്റ്റ്‌ ആണല്ലോ...
പാവപ്പെട്ടവനേ...അത്‌ മനസ്സിലിരിക്കട്ടെ..
അരുണേ...Equality,Fraternity,പിന്നെ എന്തോ ഒരു ty കൂടി...
കുമാരാ,എഴുത്തുകാരീ,ഗന്ധര്‍വാ,ചാണക്യാ....നന്ദി
വഹാബ്‌....ബാര്‍ബര്‍ ഷാപ്പില്‍ ഇപ്പോള്‍ കത്തി ഉണ്ടോ?
ബഷീര്‍....രണ്ടു മൂന്ന് ദിവസം മുമ്പൊന്നുമല്ല....ആയിരത്തി കുറേ കൊല്ലങ്ങള്‍ക്ക്‌ മുമ്പ്‌....

Post a Comment

നന്ദി....വീണ്ടും വരിക