പ്രീഡിഗ്രിക്ക് ഞാന്‍ ഹോസ്റ്റലില്‍ താമസിച്ചായിരുന്നു പഠിച്ചിരുന്നത്.കറന്റ് പോകുന്നതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നും വേണ്ടാത്ത ഒരു കാലമായിരുന്നു അത്(ഞാന്‍ KSEB യില്‍ കയറിയതിന് ശേഷം ആ അവസ്ഥ മാറി.ഞാന്‍ KSEB വിട്ടതോടെ ഈ അവസ്ഥയും മാറി !!).
അങ്ങിനെ ഒരു ദിവസം പെട്ടെന്ന് കറന്റ് പോയി.പഠിക്കുന്ന കൂട്ടത്തില്‍ പെട്ടവനായതിനാല്‍ ഞാന്‍ പെട്ടെന്ന് തന്നെ മെഴുകുതിരി കത്തിച്ചു.(മെഴുകുതിരി സൂക്ഷിക്കുന്നതും കത്തിക്കുന്നതും എല്ലാം ഹോസ്റ്റല്‍ നിയമമനുസരിച്ച് ക്രിമിനല്‍ കുറ്റമായിരുന്നു).എന്നാല്‍ പരീക്ഷ അടുത്തതിനാലാവും തൊട്ടടുത്ത റൂമില്‍ നിന്നും നൗഫല്‍ എന്റെ അടുത്തെത്തി.പതിവ് പോലെ ഒരു ചോദ്യം:"ഒരു തിരി എനിക്കു താടാ.."
കയ്യിലുണ്ടെങ്കിലും എന്തും കടം വാങ്ങുന്നത് അന്നത്തെ (ഇന്നത്തേയും ) ഹോബിയായിരുന്നു.അതിനാല്‍ ഞാന്‍ നൗഫലിന്റെ അപേക്ഷ നിഷ്കരുണം തള്ളി.പക്ഷേ നൗഫല്‍ അത് എവിടെ നിന്നെങ്കിലും സംഘടിപ്പിച്ച് വരും എന്ന് എനിക്ക് ഉറപ്പായിരുന്നു.
പ്രതീക്ഷിച്ചപോലെ നൗഫല്‍ ഒരു മെഴുകുതിരിയുമായി വന്നു കത്തിക്കൊണ്ടിരുന്ന എന്റെ മെഴുകുതിരിയില്‍ നിന്നും തീ പകര്‍ന്നു.എന്റെ തിരിയുടെ പ്രകാശം അല്പം പോലും കുറഞ്ഞില്ല.നൗഫല്‍ പോയ ഉടനെ അപ്പുറത്തെ റൂമിലെ അന്‍വറും മെഴുകുതിരിയുമായി എത്തി.അവനും തീ പകര്‍ത്തി പോയി അപ്പോഴും എന്റെ തിരിയിലെ വെളിച്ചത്തിന് യാതൊരു കുറവും അനുഭവപ്പെട്ടില്ല.
വെളിച്ചം അങ്ങിനെയാണ്.പകര്‍ന്നു നല്‍കുന്തോറും കൂടുതല്‍ സ്ഥലങ്ങളെ പ്രകാശപൂരിതമാക്കുന്നു.എന്നാല്‍ പകര്‍ന്നു നല്‍കിയതിന്റെ വെളിച്ചത്തിന് ഒട്ടും കുറവ് വരുന്നില്ലതാനും.അറിവ് വെളിച്ചമാണ്.നമുക്ക് ലഭിച്ച അറിവും നാം പകര്‍ന്ന് നല്‍കണം.മറ്റൊരാള്‍ക്ക് പറഞ്ഞുകൊടുത്തത് കാരണം നമ്മുടെ അറിവ് ഒരിക്കലും കുറയുകയില്ല.എന്നാല്‍ അത് നമ്മില്‍ ദൃഢീകരിക്കാനും വിപുലപ്പെടുത്താനും ഈ പകര്‍ന്നു നല്കല് ഉപകാരപ്പെടുന്നു.നമുക്ക് ലഭിച്ച എല്ലാതരം വെളിച്ചവും പകര്‍ന്നു നല്കാന് നമുക്കെല്ലാവര്‍ക്കും ശ്രമിക്കാം.
9 comments:
പ്രീഡിഗ്രിക്ക് ഞാന്‍ ഹോസ്റ്റലില്‍ താമസിച്ചായിരുന്നു പഠിച്ചിരുന്നത്.കറന്റ് പോകുന്നതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നും വേണ്ടാത്ത ഒരു കാലമായിരുന്നു അത്(ഞാന്‍ KSEB യില്‍ കയറിയതിന് ശേഷം ആ അവസ്ഥ മാറി.ഞാന്‍ KSEB വിട്ടതോടെ ഈ അവസ്ഥയും മാറി !!).
പകര്‍ന്നു നല്‍കുന്തോറും കൂടുതല്‍ സ്ഥലങ്ങളെ പ്രകാശപൂരിതമാക്കുന്നു.
ARIVUM INGANE THANNE!
:)
ഞാന്‍ KSEB യില്‍ കയറിയതിന് ശേഷം ആ അവസ്ഥ മാറി.ഞാന്‍ KSEB വിട്ടതോടെ ഈ അവസ്ഥയും മാറി !!
പിന്നെ വായിച്ചപ്പോഴാണ് അറിവെന്ന വെളിച്ചമാ ടാര്‍ജറ്റെന്ന് മനസിലായത്:)
അറിവുള്ളവര്‍ പകരട്ടെ.അതില്ലാത്ത ഞാനൊക്കെ പകര്‍ന്നെടുക്കാം.
വിദ്യ തരൂ.... വെളിച്ചം തരൂ....
ramaniga....അതേ അറിവും പകരുംതോറും വര്‍ദ്ധിക്കുന്നു.
കൊട്ടൊട്ടിക്കാരാ,അരുണ്‍...നന്ദി
എഴുത്തുകാരീ....ഉള്ള അറിവ് എല്ലാവര്ക്കും പകരാം.
വഹാബ്....സമരക്കാരുടെ മുദ്രാവാക്യമല്ലാലോ?
:)
Post a Comment
നന്ദി....വീണ്ടും വരിക