നിയമലംഘകര്‍ക്ക് നല്കുന്ന ശിക്ഷ പലപ്പോഴും നിസ്സാരമായതിനാല്‍ മിക്ക നിയമങ്ങളും ഇന്ന് വായുവില്‍ അലിഞ്ഞു ചേര്‍ന്നു കഴിഞ്ഞു.മറ്റു പല നിയമങ്ങളും കൈക്കൂലികളിലൂടെ ഇരുട്ടിലും മറഞ്ഞു കൊണ്ടിരിക്കുന്നു.അത്തരം നോക്കുകുത്തിയായ ഒരു നിയമമായി ഇതും മാറാതിരിക്കട്ടെ എന്ന് മൊബൈല്‍ ഫോണ്‍ ഉപയോക്താവായ ഞാനും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.
Wednesday, June 24, 2009
മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണം വരുന്നു.
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വൈറസ് പെറ്റുപെരുകുന്നതിലും വേഗത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് ഇന്നുള്ളത്.ഈ അവസരത്തില്‍ ഈ വാര്‍ത്ത വളരെ പ്രതീക്ഷകള്‍ നല്കുന്നു.
മൊബൈല്‍ ഫോണ്‍ ഇന്ന് പലര്‍ക്കും സ്റ്റാറ്റസ് സിമ്പലായി മാറിയിരിക്കുന്നു.സ്കൂള്‍ കുട്ടികള്‍ മുതല്‍ പടുവൃദ്ധന്മാര് വരെ മൊബൈല്‍ ഫോണിന്റെ മായിക വലയത്തില്‍ കുടുങ്ങിയിരിക്കുകയാണ്.മൊബൈല്‍ ഫോണ്‍ കണക്ഷന് ഇല്ലാത്തവരും ഉണ്ട് എന്ന വസ്തുത മറക്കുന്നില്ല.വയനാട് എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് സ്ഥലം മാറിപ്പോരുമ്പോള് കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ അദ്ധ്യാപകനായ സുഹൃത്തിനോട് ഫോണ്‍ നമ്പര്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞുതുടങ്ങി...
"04933..."
ഞെട്ടിത്തരിച്ചു നിന്ന എന്നോട് അദ്ദേഹം പറഞ്ഞു
"എനിക്ക് മൊബൈല്‍ ഇല്ല,അത് എന്റെ സ്വകാര്യതയെ ബാധിക്കും എന്നതിനാല്‍.മൊബൈല്‍ ഫോണ്‍ ഇല്ലാത്തതുകൊണ്ട് ഒരത്യാവശ്യ വിവരവും ഇതുവരെ ഞാന്‍ അറിയാതെ പോയിട്ടുമില്ല"
വിവിധ മൊബൈല്‍ സേവനദാതാക്കള്‍ തമ്മിലുള്ള കിടമല്‍സരം ഓരോ ദിവസത്തേയും വ്യത്യസ്ത ഓഫറുകളാല്‍ സമൃദ്ധമാക്കുന്നു.ഓഫറുകളുടെ സുനാമിയില്‍ സാധാരണക്കാര്‍ മുതല്‍ ഉദ്യോഗസ്ഥര്‍ വരെ പെട്ടുപോകുന്നു. വയനാട്ടിലെ തന്നെ എന്റെ ഒരു സഹപ്രവര്‍ത്തകനെ ചില സമയത്ത് വിളിച്ചാല്‍ മറുപടി കിട്ടില്ല.കാരണം അദ്ദേഹത്തിന് നാല് സിം കാര്‍ഡുകള്‍ ഉണ്ട്.ഇതില്‍ ഏതാണ് അന്ന് ഉപയോഗിക്കുന്നത് എന്നതിനനുസരിച്ചായിരിക്കും ലഭ്യത!!വലിയ തിരക്കുള്ള മനുഷ്യനായതുകൊണ്ടല്ല ഈ നാല് കാര്‍ഡുകള്‍.മറിച്ച് വിവിധ സമയങ്ങളില്‍ വിവിധ ഓഫറുകളുടെ പിന്നാലെ പോയതിന്റെ ഫലമായിരുന്നു.
പക്ഷേ എന്തൊക്കെ നിയമങ്ങള്‍ വന്നാലും അത് പാലിക്കുന്നവരുടെ എണ്ണം എന്നും തുലോം കുറവായിരിക്കും.മൊബൈല്‍ ഫോണ്‍ ഒരു സകലകലാവല്ലഭനായ ഇന്ന് അശ്ലീലപ്രചാരണത്തിലും അത് മുന്‍പന്തിയില്‍ എത്തിക്കഴിഞ്ഞു.ബ്ലൂടൂത്ത് സംവിധാനം പേര് അന്വര്‍ത്ഥമാക്കിക്കൊണ്ട് നീലയുടെ പര്യായമായി മാറിക്കഴിഞ്ഞു. കാമ്പസുകളില്‍ മൊബൈല്‍ ഫോണ്‍ നിരോധനം നിലവിലുണ്ട്,ഞാനടക്കം ആരും അത് പാലിക്കുന്നില്ല എന്ന് മാത്രം.ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണുപയോഗിക്കുന്നവര്ക്കെതിരെ കര്‍ശന നിയമങ്ങള്‍ ഉണ്ട്.എങ്കിലും സ്വന്തം ഫോണില്‍ നിന്നും 'റിങ്ങ്റിംഗ് റിങ്ങാ റിങ്ങ്റിംഗ് റിങ്ങാ' കേള്‍ക്കുമ്പോള്‍ വാഹനം നിര്‍ത്തി അത് അറ്റന്‍ഡ് ചെയ്യാന്‍ ആര്‍ക്കും സമയമില്ല.കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടനയുടെ വ്യക്തമായ മുന്നറിയിപ്പുണ്ട്.ഒരു പിതാവും അത് ശ്രദ്ധിക്കുന്നില്ല.ശ്രദ്ധിച്ചാലോ?ഇതൊന്ന് വായിച്ചുനോക്കൂ.
18 comments:
മൊബൈല്‍ ഫോണ്‍ കണക്ഷന് ഇല്ലാത്തവരും ഉണ്ട് എന്ന വസ്തുത മറക്കുന്നില്ല.വയനാട് എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് സ്ഥലം മാറിപ്പോരുമ്പോള് കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ അദ്ധ്യാപകനായ സുഹൃത്തിനോട് ഫോണ്‍ നമ്പര്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞുതുടങ്ങി...04933...ഞെട്ടിത്തരിച്ചു നിന്ന എന്നോട് അദ്ദേഹം പറഞ്ഞു,എനിക്ക് മൊബൈല്‍ ഇല്ല,അത് എന്റെ സ്വകാര്യതയെ ബാധിക്കും എന്നതിനാല്‍.മൊബൈല്‍ ഫോണ്‍ ഇല്ലാത്തതുകൊണ്ട് ഒരത്യാവശ്യ വിവരവും ഇതുവരെ ഞാന്‍ അറിയാതെ പോയിട്ടുമില്ല
മൊബൈല്‍ഫോണിന്റെ ആപ്പീസു പൂട്ടിക്കാനും നിയമം വരുമായിരിക്കും !
ഇത് കൈവിട്ടുപോയ കേസാ. ഇനി തിരിച്ചു പിടിക്കാന്‍ പറ്റും എന്നു തോന്നുന്നില്ല. മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനെ നല്ലവണ്ണം എതിര്‍ത്തതാണ് ഞാന്‍. പക്ഷേ ഇപ്പോള്‍ എല്ലാവര്ക്കും ഓരോ ഫോണായി.
ഗീത് പറഞ്ഞതു പോലെ തന്നെ..
‘ഇതു കൈവിട്ടുപോയ കേസാ...‘
ഏറ്റവും അത്യാവശ്യമുള്ളതു തന്നെയാണ് മോബൈൽ ഫോൺ.പ്രത്യേകിച്ച് ഇന്നത്തെ തിരക്കു നിറഞ്ഞ ജീവിതത്തിൽ.
പക്ഷെ ഏതൊരു നല്ല കാര്യത്തിനും ഉണ്ടാകുമല്ലൊ ഒരു മറുവശം.
മാഷെ,
ഇനീപ്പോ എന്ത് ചെയ്യാന്‍ പറ്റും....
പലപ്പോഴും തോന്നീട്ടുണ്ട് ഈ മാരണത്തെ തല്ലിപ്പൊട്ടിച്ച് കളയണമെന്ന്...:):):)
സിനിമാ നടന്മാരില് ജഗതി ഇതു വരെ മൊബൈല്‍ വാങ്ങിയിട്ടില്ല എന്ന് വായിച്ചതോര്‍ക്കുന്നു.
adhikamaayal amruthum visham!
പണ്ട് മാഷല്ലേ ടീവിയെ പറ്റി എഴുതിയത്?
ഇപ്പോള്‍ മൊബൈല്‍!!
വളരുന്ന ശാസ്ത്രം അംഗീകരിക്കാനുള്ള മടിയാണെന്ന് ചിലര്‍ (ഞാനടക്കം) പറഞ്ഞേക്കാം.പക്ഷേ താങ്കളുടെ വാക്കുകളില്‍ ഒരു പാട് സത്യമുണ്ട്.നാടോടുമ്പോള്‍ നടുവേ ഓടണം എന്നരീതിയിലാ ഇന്ന് കാര്യങ്ങള്‍.പടര്‍ന്ന് പന്തലിച്ച് പോയി.ഒന്ന് എനിക്ക് ഉറപ്പാ,
"മൊബൈല്‍ സ്വകാര്യത കളയും"
ഒരുപാട് കാലം ഞാനും പിടിച്ചുനിന്നു, വാങ്ങാതെ.പക്ഷേ ഇപ്പോള്‍ ഞാനും അതിന്റെ മായികവലയത്തില്‍ പെട്ടുപോയി. അതുകൊണ്ടുള്ള ഉപകാരം തന്നെ കാരണം.
മൊബൈല്‍ ഫോണ്‍ ഇല്ലെങ്കില്‍ ജീവിതമേ ഇല്ല എന്ന രീതിയിലാണ് നമ്മള് പലരും പെരുമാറുന്നതും സംസാരിക്കുന്നതും........എന്നാല്‍ മൂന്നു നാല് വര്‍ഷം മുന്‍പ് വരെ മൊബൈല്‍ ഫോണ്‍ ഇല്ലാതെ ആണ് നമ്മള് ജീവിച്ചതും വിവരങ്ങള്‍ കൈമാറിയിരുന്നതെന്നും നമ്മള് മറക്കുന്നു....ഇന്നലെ പേജര്‍..ഇന്നു മൊബൈല്‍ നാളെ മറ്റെന്തെങ്കിലും........അത്രയെ ഉള്ളു ഇതിന്റെ കാര്യം.....
ഒരു അത്യാവശ്യം വന്ന് വിളിക്കാന്‍ ശ്രമിച്ചാല്‍ മൊബൈലിലും പോകില്ല കാള്‍...........:)
ലംഘിക്കപ്പെടാനെത്ര നിയമങ്ങള്‍!
മുമ്പ് ലാന്‍ഡ് ഫോണുകള്‍ വന്നപ്പോഴും കമ്പ്യൂട്ടറുകള്‍ വ്യാപകമായപ്പോഴും ഇങ്ങനെയൊക്കെ..... നാം സൂക്ഷിച്ചാല്‍ പോരേ..... അല്ലാത്തവരെ ഓര്‍ത്ത് എന്തിന് വെറുതെ വ്യാകുലപ്പെടുന്നു....
എനിക്കും മൊബൈൽ അടുത്ത കാലം വരെ ഇല്ലായിരുന്നു. ഒരാക്സിഡന്റ് കേസിൽ എന്റെ ഒരാൾ ജയിലായതിൽ (പിന്നീട് ഇറങ്ങി)പിന്നെ വാങ്ങാൻ നിർബന്ധിതനായി. ഇപ്പോഴും അത്യാവശ്യമായി തോന്നാറുള്ളത് അപൂർവങ്ങളിൽ അപൂർവ്വം.
മൊബൈൽ ഉപയോഗം വളരെ കുറവാണെങ്കിലും എന്റെ റിയാൽ കുറച്ച് വെറുതെ പോയി രണ്ടീസം മുന്നെ. അതായിരിക്കാം എന്റെ അടുത്ത പോസ്റ്റ്.
കൊട്ടോട്ടി...വരട്ടെ
ഗീത്..സ്വാഗതം.അപ്പോള്‍ താങ്കളും കുറേ ശ്രമിച്ചു നോക്കി അല്ലേ?
വി.കെ...നല്ലതിലെ ചീത്ത വെളിവാകുന്ന പ്രവണത കൂടിവരൂന്നു എന്നത് ശുഭോദര്‍ക്കമല്ല.
ചാണക്യാ....തല്ലിപ്പൊട്ടിക്കേണ്ട...അതല്ല ഈ പോസ്റ്റിന്റെ ലക്ഷ്യം.മറിച്ച് ഒരു കടിഞ്ഞാണ്‍ ഉണ്ടായിരിക്കുക എന്നതാണ്.
ശ്രീ...ഞാന്‍ മേല്‍ പറഞ്ഞ സുഹൃത്തില്‍ നിന്നും ഇത് കേട്ടിട്ടുണ്ട്.
ramaniga....വാസ്തവം
അരുണ്‍...ടെക്നോളജിയുടെ വികാസത്തിനനുസരിച്ച് മാറാം.പക്ഷേ സംസ്കാരവും ശൈലിയും മാറുന്നുണ്ടെങ്കില്‍ അത് അധിനിവേശത്തിന്റെ സൂചനകളാണ്.നമ്മെ നമുക്ക് തന്നെ നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥ വരുന്നത് ബ്രേക്ക് പോയ വണ്ടി പോലെ തന്നെയാണ്.ഏത് നിമിഷവും ഒരു അപകടം പ്രതീക്ഷിച്ചുകൊണ്ടുള്ള പ്രയാണം.മുമ്പ് ടിവിയെക്കുറിച്ചും ഞാന്‍ എഴുതിയിരുന്നു.ഭൂരിപക്ഷം പേരും ബോധവാന്മാരാണ്,പക്ഷേ ??
എഴുത്ത്കാരീ...മൊബൈല്‍ ഫോണ്‍ ഫോണിന്റെ ആവശ്യത്തിനാണെങ്കില് എന്നും ഉപകാരപ്രദം തന്നെ.പക്ഷേ ഇന്ന് അത് ഉപയോഗിക്കുന്നത് ആഭാസങ്ങള്ക്കാണ് എന്നത് സങ്കടകരമാണ്.
മലയാളീ...അതേ,പേജര്‍ പോയ പോലെ മൊബൈലും കാലത്തിന്റെ ചവറ്റുകൊട്ടയില്‍ താമസിയാതെ എത്തുമായിരിക്കും.
കുമാരാ...ലംഘിക്കപ്പെടാന്‍ മാത്രമായ നിയമങ്ങള്‍ എത്ര എത്ര..
ശിവ...സുഹൃത്തും സഹപാഠിയും വഴിതെറ്റുമ്പോള്‍ നാം വ്യാകുലപ്പെടേണ്ടേ?ടെക്നോളജിയെ അംഗീകരിക്കാം,പക്ഷേ അതിന്റെ ദുരുപയോഗം അംഗീകരിക്കാന്‍ പ്രയാസമാണ്.
OAB...പുള്ളി ജയിലില്‍ പോയപ്പോള്‍ ഏല്പിച്ച് പോയതാണോ?ഏതാ സെറ്റ്?റിയാല്‍ പോയ കഥ പോരട്ടെ....
സുഹൃത്തുക്കളേ ശാസ്ത്ര സാങ്കേതിക വിദ്യ കുതിക്കുകയാണ്.നമുക്കാര്‍ക്കും അതിന് പുറം തിരിഞ്ഞ് നില്ക്കാന് പറ്റില്ല.പക്ഷേ ദുരുപയോഗം ഉപയോഗത്തെ മറികടക്കുമ്പോള്‍ നാം ചിന്തിച്ചേ പറ്റൂ....
മോബൈൽ ഫോൺ ആവശ്യത്തിനുമാത്രം ഉപയോഗിക്കുക
ഇന്ന് എന്തായാലും ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നു തന്നെയാണ് മോബൈല്‍
ഇവിടെ പലരും പറഞ്ഞതുപോലെ ഇതു കൈവിട്ടുപോയ കേസാണ്. അതില്‍ ഏറ്റവും ദുഃഖകരമായ കാര്യം ഫോണ്‍ വിളീ എന്ന അതിന്റെ പ്രാഥമിക ഉപയോഗം ഇന്ന് അതിന്റെ ഉപയോഗങ്ങളില്‍ ഒന്നുമാത്രം ആയിപ്പോയി എന്നതാണ്. പ്രത്യേകിച്ചും ബ്ലൂടൂത്തും എം.എം.എസും വന്നതോടെ അശ്ലീലപ്രചരണത്തിനു ഒന്നാന്തരം മാര്‍ഗ്ഗവും.
മൊബൈൽ പലർക്കും ആവശ്യം തന്നെ . പക്ഷെ അനാവശ്യത്തിനാണ് ഉപയോഗമെന്ന നിലയിലാായിരിക്കുന്നു അതിന്റെ ഉപയോഗം. :(
അവസാനം കൊടുത്ത് ലിങ്കിൽ ക്ലിക് ചെയ്ത് ന്യൂസൊന്നും കാണാൻ കഴിഞ്ഞില്ല.
അനൂപ്....മൊബൈല്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തത് തന്നെ.പക്ഷേ മൊബെലിന്റേതായ ആവശ്യത്തിന് ഉപയോഗിക്കുന്നവര്‍ എത്രപേരുണ്ട് എന്ന് നോക്കിയാല്‍ തുലോം തുച്ഛമായിരിക്കും.
അപ്പു...കുരങ്ങിന്റെ കയ്യിലെ പൂമാലപോലെ എന്ന് പറയുന്നതാവും കൂടുതല്‍ നല്ലത്.പക്ഷേ അങ്ങിനെ പറഞ്ഞാല്‍ അരീക്കോടന്‍ എല്ലാവരേയും കുരങ്ങാക്കി എന്ന് പറഞ്ഞ് എന്നെ തല്ലിക്കൊല്ലുമോ എന്ന് പേടിച്ചാ പറയാത്തത്.
ബഷീര്‍....ലിങ്ക് അന്നത്തെ പത്രത്തില്‍ നിന്നും(ദീപിക) കൊടുത്തതായിരുന്നു.അത് back issue ആയി മാറിയപ്പോള്‍ ലിങ്കും മാറി.ഇപ്പോള്‍ ആ പ്രശ്നം പരിഹരിക്കപ്പെട്ടിരിക്കും എന്ന് തോന്നുന്നു.
Post a Comment
നന്ദി....വീണ്ടും വരിക