Pages

Wednesday, September 09, 2009

നമ്പൂരിയുടെ ഇണ്റ്റര്‍വ്യൂ..

വളരെക്കാലത്തെ പരിശ്രമത്തിനൊടുവില്‍ നമ്പൂരി മകന്‌ ഒരു ജോലി തരപ്പെടുത്തി ഇണ്റ്റര്‍വ്വ്യൂവിന്‌ പറഞ്ഞയച്ചു. ഒരുമണിക്കൂറിനകം മകന്‍ തിരിച്ചു വരുന്നത്‌ കണ്ട നമ്പൂരി ചോദിച്ചു:എങ്ങനെ ഉണ്ടായിരുന്നു ഇണ്റ്റര്‍വ്വ്യൂ? മകന്‍: ഞാന്‍ അങ്ങൊട്ട്‌ കയറിയതേ ഇല്ല!!! നമ്പൂരി: ങേ.... അപ്പോ അങ്ങനന്യ തിരിച്ചുപോന്നോ? മകന്‍: ഉവ്വുവ്വ്‌ നമ്പൂരി: അതെന്ത്യേ? മകന്‍:അച്ഛന്‍ ആ ജ്വല്ലറിക്ക്‌ മുമ്പില്‍ കുമ്പ്ളങ്ങാ വലിപ്പത്തില്‍ എഴുതിയത്‌ കണ്ടില്ലേ? നമ്പൂരി:എന്ത്വാ എഴുതീത്‌? മകന്‍: പണിക്കുറവ്‌ ഇല്ല...പണിക്കൂലി ഇല്ല....പണിക്ക്‌ ഒരു കുറവും ഇല്ല,എന്നാലോ പണിക്കൂലിയും ഇല്ല എന്ന്.... പിന്നെ ആരെങ്കിലും അവിടെ ജോലിക്ക്‌ പോക്വാ അച്ഛാ?

26 comments:

Areekkodan | അരീക്കോടന്‍ said...

ഒരു നമ്പൂരിക്കഥ കൂടി.....

അപ്പൂട്ടൻ said...

ചിരിക്കും കുറവില്ല, ചിരിക്ക്‌ കൂലിയും ഇല്ല.

വെറുതെയല്ല ജ്വല്ലറികൾ ഇങ്ങിനെ ലാഭത്തിലോടുന്നത്‌ അല്ലെ.

ramanika said...

എന്ത്വാ എഴുതീത്‌? ---nalla rasikan saadhanam!

Faizal Kondotty said...

തമാശക്ക് കുറവ് ഇല്ല , അതിനാല്‍ കമന്റ്‌ കുറക്കുന്നില്ല
എന്റെ വക ഒരു സ്മൈലി :)

Faizal Kondotty said...

ഓഫ്‌
മാഷെ , ഞാന്‍ നാട്ടില്‍ വരുന്നുണ്ട് ഈ മാസം (sept 16), പറ്റിയാ കാണാം

പൊട്ട സ്ലേറ്റ്‌ said...

:).

അരുണ്‍ കരിമുട്ടം said...

ഹ..ഹ..ഹ
കൊള്ളാല്ലോ വീഡിയോണ്‍

വശംവദൻ said...

ചിരിപ്പിച്ചു.

:)

Unknown said...

:) :) :)

കണ്ണനുണ്ണി said...

ഹി ഹി :)

വാഴക്കോടന്‍ ‍// vazhakodan said...

:) ഹി ഹി ഹി

വയനാടന്‍ said...

ഹ ഹ ഹ
:)

Areekkodan | അരീക്കോടന്‍ said...

അപ്പൂട്ടാ...ചിരിപ്പിക്കാന്‍ എന്റെ പാവം നമ്പൂരി....അതിന്റെ കൂലി എങ്കിലും അദ്ദേഹത്തിന്‌ കൊടുത്തേക്കണേ....

ramanika ചേട്ടാ....നന്ദി

Faizal....നന്ദി.വന്നാല്‍ 9447842699-ല്‍ വിളിക്കാന്‍ മറക്കരുത്‌...

പൊട്ടസ്ലേറ്റ്‌....നന്ദി

അരുണ്‍....നന്ദി

വശംവദാ....നന്ദി

നമ്മുടെ ബൂലോകം...സ്വാഗതം...സ്മെയിലികള്‍ക്ക്‌ നന്ദി

കണ്ണനുണ്ണി....നന്ദി

ബായക്കോടാ....ഇത്‌ ഏത്‌ ടെക്നോളജിയില്‍ വരും?

വയനാടന്‍.....നന്ദി

ആര്‍ദ്ര ആസാദ് said...

:))

OAB/ഒഎബി said...

എന്നാ പിന്നെ ഞാനും ചിരിച്ചു.....

മാണിക്യം said...

ഒന്നു ചിരിക്കാന്‍ വന്നതാ
:-))
ഒട്ടും കുറക്കുന്നില്ല വിസ്തരിച്ചു
തന്നെയങ്ങോട്ട് ചിരിച്ചൂന്ന് കൂട്ടികൊള്ളുക..

ഒരു നുറുങ്ങ് said...

ചിരിച്ചു...ഊറിച്ചിരിച്ചു,ഇവിടെങ്ങും ഒരുപിടി
മണ്ണില്ല മാഷെ ഒന്ന് പൊട്ടിച്ചിരിക്കാന്‍...
നമ്പൂരി ‘ക്ഷ’പിടിച്ചു !

Areekkodan | അരീക്കോടന്‍ said...

ആര്‍ദ്ര.... നന്ദി

OAB....ചിരി വന്നില്ല എന്ന് പറയുന്നതായിരുന്നില്ലേ ഭംഗി.ഇപ്പോള്‍ മുമ്പേ ഗമിക്കും.... എന്ന് പറഞ്ഞ പോലെ ആയില്ലേ?

മാണിക്യം.... ചിരി ആരോഗ്യത്തിന്‌ ഹാനികരം ആകുന്നത്‌ വരെ ചിരിച്ചു കൊള്ളുക

ഹാറൂണ്‍ക്ക.... പാവം ആ നമ്പൂരിയുണ്ടോ പുള്ളി ഇത്രയും വലിയ ആളായ വിവരം അറിയുന്നു?

PONNUS said...

ഹി ഹി ഹി !!!!!!!!

കറുത്തേടം said...

അരീക്കോടാ നന്നാവണണ്ട് ഫലിതം.. പിന്നെ കമെന്റും കലക്കി "അപ്പൂട്ടാ...ചിരിപ്പിക്കാന്‍ എന്റെ പാവം നമ്പൂരി...."
നല്ല ഫലിതം.. ശ്ശി അങ്ങട് രസിച്ചു...

Anil cheleri kumaran said...

hahhaha.. kalakki...

മുഫാദ്‌/\mufad said...

വീണ്ടും ചിരിപ്പിക്കുന്നു നമ്പൂതിരി...

the man to walk with said...

:)

Areekkodan | അരീക്കോടന്‍ said...

MUMBAI_MALAYALI....സ്വാഗതം

കറുത്തേടം....ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ വളരെ സന്തോഷം...സന്ദര്‍ശനത്തിന്‌ നന്ദി

കുമാരാ....നന്ദി

മുഫാദ്‌.....സ്വാഗതം....ചിരി ആരോഗ്യത്തിന്‌ ഉത്തമം

The man...നന്ദി

ഗീത said...

സാധാരണ അച്ഛന്‍ നമ്പൂരിക്കാണ് ഇങ്ങനത്തെ അബദ്ധങ്ങള്‍ പറ്റുന്നത്. ഇപ്പോള്‍ മകന്‍ നമ്പൂരിക്കും ഇങ്ങനായോ?

രസിച്ചൂട്ടോ.

Areekkodan | അരീക്കോടന്‍ said...

ഗീത...സ്വാഗതം.അച്ഛനായാലും മകനായാലും തഥൈവ

കുക്കു....നന്ദി

Post a Comment

നന്ദി....വീണ്ടും വരിക