ഇന്നലെ വരെ നമ്മുടെ കൂടെയുണ്ടായിരുന്ന ഒരു സുഹൃത്ത് പെട്ടെന്ന് മരിച്ചുപോയാല്‍ നമ്മുടെ പ്രതികരണം എന്തായിരിക്കും ? ഒരു ഞെട്ടലും പിന്നെ സുഹൃത്തിന്റെ ഗുണഗണങ്ങളുടെ അയവിറക്കലും.അവ പെട്ടെന്ന് തീരുകയും ചെയ്യും.
പക്ഷേ വീണ്ടും നമ്മെ അലട്ടുന്ന ചില ആശങ്കകള്‍ ഉണ്ടാകാറില്ലേ? പറക്കമുറ്റാത്ത അവന്റെ മക്കള്‍ക്ക് ഇനി ആര് തുണ, ജീവിതം ആസ്വദിച്ചു തീരാത്ത അവന്റെ ഭാര്യയുടെ വിധവാവസ്ഥ, വാര്‍ദ്ധക്യത്തിലെത്തി നില്ക്കുന്ന മാതാപിതാക്കള്‍ക്ക് സാന്ത്വനമേകാന്‍ ഇനി ആര് ,രോഗംകൊണ്ടും മറ്റ് പ്രയാസങ്ങള്‍കൊണ്ടും കഷ്ടപ്പെടുന്ന സഹോദരീ-സഹോദരന്മാരെ ഇനി ആര് നോക്കും തുടങ്ങീ നിരവധി ആകുലചോദ്യങ്ങളും പിന്നീട് നമ്മുടെ മനസ്സിലേക്ക് കടന്നു കയറാറില്ലേ.
എന്നാല്‍ ഈ മനുഷ്യന് ജീവിച്ചിരുന്നപ്പോള്‍ ഈ ലോകത്ത് എന്തൊക്കെ സല്പ്രവര്ത്തികള് ചെയ്തു എന്നോ അല്ലെങ്കില്‍ അവന് ഈ സമൂഹത്തിന് ഉപകാരമായിരുന്നോ എന്നോ ആ നിമിഷത്തില്‍ ചിന്തിക്കുന്നവര്‍ എത്ര പേരുണ്ട്? മേല്പറഞ്ഞ ആകുലചോദ്യങ്ങളെല്ലാം അസ്ഥാനത്താണ്.കാരണം അവരെ ഏറ്റെടുക്കാനും സഹായിക്കാനും ഈ ലോകത്ത് നന്മ വറ്റാത്ത കുറേ മനസ്സുകള്‍ ഉണ്ടായിരിക്കും.എന്നാല്‍ മരിച്ചുപോയ ആ വ്യക്തിയെ സഹായിക്കാന്‍ ഇനി ആരുണ്ട്?(ഈ ലോക വാസത്തിന് ശേഷം ഒരു പരലോകവാസം ഉണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു)അല്ലെങ്കില്‍ അവന്റെ ഇഹലോക ജീവിതം മൂല്യനിര്‍ണ്ണയം നടത്തുമ്പോള്‍ എടുത്ത് കാണിക്കാന്‍ പറ്റുന്നത് എന്തൊക്കെ ഉണ്ട്, എന്ന് നാം ചിന്തിക്കാറുണ്ടോ?
ഇല്ല എന്നതാണ് വാസ്തവം.നമുക്കും ചേതനയറ്റ ശരീരത്തോടെ നമ്മുടെ ബന്ധുമിത്രാദികള്‍ക്ക് മുമ്പില്‍ കിടക്കേണ്ട ഒരു ദിവസം വരാനില്ലേ?ആ ദിവസത്തെ നേരിടാനായി, അതിന് ശേഷമുള്ള ജീവിതത്തിനായി നാം ഈ ലോകത്ത് നല്ല കര്‍മ്മങ്ങള്‍ ചെയ്തുവച്ചിട്ടുണ്ടോ? മരിച്ച് മറമാടപ്പെട്ടാല് അല്ലെങ്കില്‍ ചിതയില്‍ എരിഞ്ഞടങ്ങിയാല്‍ തീരുന്നതാണോ നമ്മുടെ ജീവിതം?അല്ല സുഹൃത്തുക്കളേ.അതുകൊണ്ട് ജീവിതം ധന്യമാക്കാന്‍ ഭൂമിയില്‍ ജീവിക്കുന്ന ഈ കുറഞ്ഞ സമയത്തില്‍ നന്മകള് മാത്രം ചെയ്യുക.ഒരാളോടും അസൂയയോ വിദ്വേഷമോ വച്ചു പുലര്‍ത്താതിരിക്കുക.എല്ലാവരേയും പുഞ്ചിരിയോടെ സ്വീകരിക്കുക.അങ്ങനെ നമ്മുടെ മനസ്സും ശരീരവും നിര്‍മ്മലമാകട്ടെ.
12 comments:
അതുകൊണ്ട് ജീവിതം ധന്യമാക്കാന്‍ ഭൂമിയില്‍ ജീവിക്കുന്ന ഈ കുറഞ്ഞ സമയത്തില്‍ നന്മകള് മാത്രം ചെയ്യുക.ഒരാളോടും അസൂയയോ വിദ്വേഷമോ വച്ചു പുലര്‍ത്താതിരിക്കുക.എല്ലാവരേയും പുഞ്ചിരിയോടെ സ്വീകരിക്കുക.അങ്ങനെ നമ്മുടെ മനസ്സും ശരീരവും നിര്‍മ്മലമാകട്ടെ.
സുവിശേഷം.. :)
ഇന്ന് വെള്ളിയാഴ്ച.ചോറ് തിന്നശേഷം ബ്ലോഗ് തുറന്നപ്പോള്‍ ഡാഷ് ബോര്‍ഡില്‍ ആദ്യത്തെ പോസ്റ്റ്!
വല്ലാത്ത സന്തോഷം തോന്നി.മഹത്തായ ഒരു സന്ദേശമാണ് താങ്കള്‍ ഈ പോസ്റ്റിലൂടെ നല്‍കിയിരിക്കുന്നത്.
നാളേക്ക് വേണ്ടി ഒന്നും കരുതി വെക്കാതെ ഇന്നില്‍ ജീവിച്ചു തിമര്‍ക്കുകയാണ് നാം.ഇത്തരം ഓര്മപ്പെടുത്തലുകള് നല്ലതാണ്.
എല്ലാ വിധ നന്മകളും നേരുന്നു.
നല്ല സന്ദേശം...
യേശു പറഞ്ഞു :യരുശലേം പുത്രിമാരെ ,നിങ്ങള്‍ എന്നെ ഓര്‍ത്ത് വിലപിക്കാതിരിക്കുവിന് ,നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓര്‍ത്ത് വിലപിക്കുവിന്‍ ..
അത് പോലെ അരീക്കോടാ മരിച്ചു പോയവരെ ഓര്‍ത്ത് വിലപിക്കാതെ ജീവിച്ചിരിക്കുന്നവരെ ഓര്‍ത്ത് പ്രവര്ത്തക്കുവിന് ..എന്നാല്‍ സ്വര്‍ഗ്ഗ രാജ്യം നിന്നോട് കൂടെ ..ആമ്മേന്‍ :)
നല്ലതു വരട്ടെ എല്ലാവർക്കും.....!
“അവൻ അപകടത്തിൽ പെട്ട് കിടക്കുന്നു. ഞാനതൊന്ന് മൊബൈലിലേക്ക് പകർത്തട്ടെ..
ഓകെ,,,അപ്പൊ എന്താ പറഞ്ഞത് ?!,
ങാ നോക്കാം !!“
സുഹൃത്തുക്കളേ.അതുകൊണ്ട് ജീവിതം ധന്യമാക്കാന്‍ ഭൂമിയില്‍ ജീവിക്കുന്ന ഈ കുറഞ്ഞ സമയത്തില്‍ നന്മകള് മാത്രം ചെയ്യുക.ഒരാളോടും അസൂയയോ വിദ്വേഷമോ വച്ചു പുലര്‍ത്താതിരിക്കുക.എല്ലാവരേയും പുഞ്ചിരിയോടെ സ്വീകരിക്കുക.അങ്ങനെ നമ്മുടെ മനസ്സും ശരീരവും നിര്‍മ്മലമാകട്ടെ....
നല്ല സന്ദേശം കേട്ടൊ ഭായ്
നമ്മുടെ മനസ്സും ശരീരവും നിര്‍മ്മലമാകട്ടെ...
കൂതറേ...ഇക്കഴിഞ്ഞ വെള്ളിയാഴ്ചയിലെ ഖുതുബ ഇതായിരുന്നു.
എക്സ്പ്രവാസിനി...ഇന്ന് കേട്ട ഖുതുബയുടെ രത്നച്ചുരുക്കമാണ് ഈ പോസ്റ്റ്.
ആളവന്താന്...നന്ദി
രമേശ്ജീ...മരിച്ചവരെ കുറിച്ച് വിലപിക്കുകയല്ല.മരണ ശേഷമുള്ള ജീവിതം ഓര്‍ത്ത് വിലപിക്കുകയാണ്.
ജയന് സാര്‍...അതെ , നന്മ ഭവിക്കട്ടെ
ഒ.എ.ബി...ഇന്നലെ സന്ദീപ് ഉണ്ണികൃഷ്ണന്റെ ചെറിയച്ഛന് ആത്മഹത്യാശ്രമം നടത്തുന്ന ആ ഫോട്ടോയില്‍ കണ്ടത് ഇത് തന്നെ.
മുരളിയേട്ടാ...സന്തോഷം
മുജീബ്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.
"ജീവിതം ധന്യമാക്കാന്‍ ഭൂമിയില്‍ ജീവിക്കുന്ന ഈ കുറഞ്ഞ സമയത്തില്‍ നന്മകള് മാത്രം ചെയ്യുക.ഒരാളോടും അസൂയയോ വിദ്വേഷമോ വച്ചു പുലര്‍ത്താതിരിക്കുക.എല്ലാവരേയും പുഞ്ചിരിയോടെ സ്വീകരിക്കുക.അങ്ങനെ നമ്മുടെ മനസ്സും ശരീരവും നിര്‍മ്മലമാകട്ടെ."
സന്തോഷം
Post a Comment
നന്ദി....വീണ്ടും വരിക