Pages

Friday, June 17, 2011

എം.എഫ് ഹുസൈനും ചിഞുവിന്റെ കുടയും

“എം.എഫ്.ഹുസൈന്‍ അന്തരിച്ചു“ ഞാന്‍ പത്രം എടുത്ത് വായിച്ചു.

“ആ....ഖത്തര്‍കാരന്‍ അല്ലേ ഉപ്പച്ചീ...” മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ രണ്ടാമത്തെ മകള്‍ ചോദിച്ചു.

“മോളെ...അയാള്‍ ഇന്ത്യക്കാരനായ വലിയ ചിത്രകാരന്‍ ആയിരുന്നു....” ഞാന്‍ മോളെ തിരുത്തി.

“ആ...എന്നിട്ട് ഖത്തര്‍കാരനായി മാറി...”

“അതേ...”

“എന്റെ കുട ചിഞ്ചുവിന് കൊടുത്താല്‍ പിന്നെ അത് എന്റെ കുടയാണെന്ന് പറയാന്‍ പറ്റോ ഉപ്പച്ചീ?അതുപോലെ തന്നെയല്ലേ ഇതും?”

മോളുടെ ചോദ്യം കേട്ട് തരിച്ചിരിക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ.

8 comments:

Areekkodan | അരീക്കോടന്‍ said...

“എന്റെ കുട ചിഞ്ചുവിന് കൊടുത്താല്‍ പിന്നെ അത് എന്റെ കുടയാണെന്ന് പറയാന്‍ പറ്റോ ഉപ്പച്ചീ?അതുപോലെ തന്നെയല്ലേ ഇതും?”

ഫൈസല്‍ ബാബു said...

ഹഹ ..ചോദിക്കാതിരിക്കില്ല ഉപ്പാന്റെ മോളു തന്നെ ...

- സോണി - said...

വളരെ ശരി. അപ്പോള്‍ നമ്മുടെ സാനിയയുടെ (മിര്‍സയേ...) കാര്യത്തില്‍ തീരുമാനം ആയോ?

yousufpa said...

ഉരുണ്ടതിനെ പരത്തി പങ്കുവെച്ച് തമ്മിലടിക്കുന്ന മണ്ടന്മാർ...

Akbar said...

:D

Areekkodan | അരീക്കോടന്‍ said...

ഫൈസല്‍...അതേ, എന്റെ മോള്‍ തന്നെ.

സോണി...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അത് ഞാന്‍ അവളോട് ചോദിക്കുന്നില്ല.

അനില്‍ജീ...നന്ദി

യൂസുഫ്പ...മനസ്സിലായില്ല

അക്ബര്‍ക്ക...നന്ദി

ഒരു ദുബായിക്കാരന്‍ said...

ഉപ്പയും കൊള്ളാം മോളും കൊള്ളാം ..

Unknown said...

ഹല്ല പിന്ന!!

Post a Comment

നന്ദി....വീണ്ടും വരിക