Pages

Thursday, August 04, 2011

ആഗസ്റ്റ് 6 ലെ ഇരട്ട ദുരന്തങ്ങള്‍ !!!

എപ്പോഴും ഓരോ കുസൃതിയുമായി വരുന്ന മോളുടെ ജനറല്‍ നോളജ് പരീക്ഷിക്കാനായി ഞാന്‍ അവളോട് ചോദിച്ചു.

“ആഗസ്ത് ആറിന്റെ പ്രത്യേകത എന്താണെന്ന് അറിയുമോ?”

“ഒരു ക്ലൂ” ഇപ്പോഴത്തെ കുട്ടികളുടെ സ്വഭാവം അവളും കാട്ടി.

“ലോക ചരിത്രത്തിലെ ഒരു ദുരന്തം നടന്നത് അന്നാണ്...”

“ങാ കിട്ടി...ഒരു ദുരന്തമല്ല...ഇരട്ട ദുരന്തം...” മോള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ങേ!!!ഇരട്ട ദുരന്തമോ ?” എനിക്കും അത്ഭുതമായി.

“അതേ...ഒന്ന് ഹിരോഷിമയില്‍ ബോംബ് ഇട്ടു...” അടുത്തത് പറയാതെ അവള്‍ ചിരിച്ചു.

“വെരി ഗുഡ്...നീ പറഞ്ഞ രണ്ടാം ദുരന്തം എന്താ ?”

“ഉപ്പച്ചി ജനിച്ചു !!!!”

12 comments:

Areekkodan | അരീക്കോടന്‍ said...

“അതേ...ഒന്ന് ഹിരോഷിമയില്‍ ബോംബ് ഇട്ടു...” അടുത്തത് പറയാതെ അവള്‍ ചിരിച്ചു.

ശങ്കരനാരായണന്‍ മലപ്പുറം said...

വെരി ഗുഡ്!

ശ്രീനാഥന്‍ said...

പിള്ള മനസ്സിൽ കള്ളമില്ലെന്നതെന്തൊരു വാസ്തവം!

വി കെ ബാലകൃഷ്ണന്‍ said...

ഏതു പിള്ളയുടെ കാര്യമാ പറഞ്ഞത്?

വിധു ചോപ്ര said...

ഇങ്ങനെയും പറയാം. ഞാൻ ഈ കഥ ദുരന്തം എന്ന പേരിലായിരുന്നു എഴുതിയിരുന്നത്. അതിൽ ഡേറ്റല്ല 1962ൽ ഇവിടെ എന്തു നടന്നു എന്നായിരുന്നു ചോദ്യം. ഉത്തരം ........................വേണ്ട അവിടെ വന്ന് നോക്കിയാൽ മതി

ponmalakkaran | പൊന്മളക്കാരന്‍ said...

ഉപ്പച്ചീന്റെ മോള്....

Unknown said...

മാഷ്‌ മറ്റൊരു ബോംബ്‌..!?

Unknown said...

ജന്മദിനാശംസകള്‍...
ഈ പുണ്യമാസം താങ്കള്‍ക്കും കുടുബത്തിനും നന്മകള്‍ നിറയ്ക്കട്ടെ..

Unknown said...

മാഷേ...രണ്ടാമത്തെ ബോംബ്,നാഗസാക്കിയിൽ വീണതിലും വലുതായിപ്പോയല്ലോ...ഒരായിരം ജന്മദിനാശംസകൾ നേരുന്നു..

ഫൈസല്‍ ബാബു said...

മോളാരുടെയാ മോള്‍ ?
ഉപ്പച്ചി കാന്ടീനില്‍ കാണുന്നത് മോള് അടുക്കളയില്‍ കാണും
--------------------------------------
ഇപ്പോഴാ ബ്ലോഗ്‌templet ഒന്ന് ഉഷാറായത്!! നല്ല ഭംഗി !!

കൊമ്പന്‍ said...

നര്‍മം കൊള്ളാം haha

മുസാഫിര്‍ said...

ഹഹ..ഹഹ...

Post a Comment

നന്ദി....വീണ്ടും വരിക