Pages

Tuesday, August 09, 2011

കോസ്റ്റാറിക്ക കോസ്റ്റാറിക്ക യെ കീഴടക്കി!!!!

“കോസ്റ്റാറിക്കയെ എതിരില്ലാത്ത 3 ഗോളുകള്‍ക്ക് കീഴടക്കി കോസ്റ്റാറിക്കയും ഗ്രൂപ്പില്‍ രണ്ടാമതായി മുന്നേറി തോറ്റെങ്കിലും മികച്ച മൂന്നാം സ്ഥാനക്കാരായി കോസ്റ്റാറിക്കയും അടുത്ത വട്ടത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.”

8/8/2011 മാതൃഭൂമി സ്പോര്‍ട്സ് പേജില്‍ “അണ്ടര്‍ 20 ലോകകപ്പ് - സ്പെയിന്‍ മിന്നുന്നു“ എന്ന തലക്കെട്ടിനടിയില്‍ വായിച്ച സംഗതിയാണ് ഈ പറഞ്ഞത്.ഈ വാര്‍ത്ത വായിച്ചപ്പോള്‍ ഇത് എഴുതിയത് ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയാണോ എന്ന് തോന്നിപ്പോകുന്നോ?

ഈ ലോകകപ്പില്‍ ആകെ കോസ്റ്റാറിക്ക മാത്രമാണോ കളിക്കുന്നത് എന്നൊന്നും എന്നോട് ചോദിക്കരുത്.മികച്ച കളി എഴുത്തുകാര്‍ ഉണ്ടായിരുന്ന ഒരു പത്രത്തിന്റെ അവസ്ഥ എന്ത് എന്ന ഒരു ചിന്ത മാത്രം പങ്കു വയ്ക്കുന്നു.

8 comments:

Areekkodan | അരീക്കോടന്‍ said...

മികച്ച കളി എഴുത്തുകാര്‍ ഉണ്ടായിരുന്ന ഒരു പത്രത്തിന്റെ അവസ്ഥ എന്ത് എന്ന ഒരു ചിന്ത മാത്രം പങ്കു വയ്ക്കുന്നു.

വിധു ചോപ്ര said...

കോസ്റ്റാറിക്ക മാത്രം കളിക്കുന്നതിലും നല്ലാതാണല്ലോ കോസ്റ്റാറിക്ക മാത്രം ജയിക്കുന്നതിലും നല്ലതാണല്ലോ!

ഫൈസല്‍ ബാബു said...

ഈ ലോകകപ്പില്‍ ആകെ കോസ്റ്റാറിക്ക മാത്രമാണോ കളിക്കുന്നത് എന്നൊന്നും എന്നോട് ചോദിക്കരുത്....ഹഹഹ്ഹ

ശ്രീനാഥന്‍ said...

കഷ്ടം അല്ലേ?

Areekkodan | അരീക്കോടന്‍ said...

വിധു...അതിലും നല്ലതാണല്ലോ കോസ്റ്റാറിക്ക മാത്രം തോല്‍ക്കാത്തതും!!!

ഫൈസല്‍....ആതിഥേയരും കോസ്റ്റാറിക്ക തന്നെ!!

ശ്രീനാഥ്ജി...ആ വരിയില്‍ നിന്ന് എനിക്ക് ഒന്നും പിടി കിട്ടുന്നില്ല.

Naushu said...

വീരുഭൂമിയില്‍ ഇതല്ല ഇതിനപ്പുറവും വരും ....

Vp Ahmed said...

ഇതെന്തു കടംകഥയോ ?

Areekkodan | അരീക്കോടന്‍ said...

നൌഷു...ഇന്നലെ മറ്റൊരു പത്രത്തിലും ഇതുപോലെ എന്തൊക്കെയോ അടിച്ചു വിട്ടത് കണ്ടു.ഇപ്പോള്‍ പ്രൂഫ് റീഡര്‍മാര്‍ ഇല്ല എന്ന് തോന്നുന്നു.

അഹ്മെദ്...ഏയ്, ഒരു അന്താരാഷ്ട്ര വാര്‍ത്തയാണിത്!

Post a Comment

നന്ദി....വീണ്ടും വരിക