മൊബൈലില്‍ എസ്.എം.എസ് വന്നാല്‍ പെട്ടെന്ന് നോക്കുന്നത് എന്റെ പതിവാണ്.കാരണം എനിക്കത് കിട്ടുന്നത് വളരെ കുറവാണ് എന്നത് തന്നെ.രണ്ട് ദിവസം മുമ്പ് നോമ്പ് തുറക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കേ വന്ന എസ്.എം.എസ് എന്നെ തികച്ചും അസ്വസ്ഥനാക്കി.അതിന്റെ ചുരുക്കം ഇതായിരുന്നു.
“10/8/11 നിങ്ങളുടെ അക്കൌണ്ടിലെ അവൈലബ്ള്‍ ബാലന്‍സ് 1000 രൂപ” അയച്ചത് സി.ബി.ഐ ഫ്രം എസ്.ബി.ഐ!!!
“ങേ!!!!” ഞാന്‍ ഞെട്ടി.കാരണം ഒരാഴ്ച മുമ്പ് എനിക്ക് കിട്ടിയ എസ്.എം.എസ് പ്രകാരം ഈ അവൈലബ്ള്‍ പി.ബി (പ്രീവിയസ് ബാലന്‍സ്)എണ്ണായിരത്തി കുറേ രൂപ ആയിരുന്നു.അതിന് ശേഷം ഒരു വിധ ട്രാന്‍സാക്ഷനും നടത്താതെ ഒരാഴ്ച കൊണ്ട് അത് സ്വര്‍ണ്ണ വില പോകുന്നതിന്റെ നേരെ ഓപ്പോസിറ്റില്‍ പോയതിന്റെ ഗുട്ടന്‍സ് അറിയാതെ ഞാന്‍ അമ്പരന്നു.
ബാങ്ക് സമയം കഴിഞ്ഞതിനാല്‍ അങ്ങോട്ട് വിളിക്കാന്‍ വയ്യാത്ത അവസ്ഥ ആയിരുന്നു.ഇല്ല എങ്കില്‍ മാനേജറെ വിളീച്ച് എവിടേ നോക്കിയാടോ ഈ “അവൈലബ്ള്‍“ വിടുന്നത് എന്ന് ചോദിക്കാമായിരുന്നു.അതിനു മുമ്പ് എന്റെ എ.ടി.എം കാര്‍ഡ് എന്റെ കയ്യില്‍ തന്നെ ഉണ്ട് എന്ന് ഞാന്‍ ഉറപ്പ് വരുത്തി.ഏതായാലും അടുത്ത ദിവസം തന്നെ മാനേജറേ കണ്ട് പറയാനുള്ള തെറികള്‍ പ്രിപ്പേര്‍ ചെയ്യാന്‍ സമയം തന്നതില്‍ ബാങ്കിനെ ഞാന്‍ നമിച്ചു.
എസ്.ബി.ഐയില്‍ ഞാന്‍ അക്കൌണ്ട് തുടങ്ങിയ ദിനം പെട്ടെന്ന് എന്റെ ഓര്‍മ്മയില്‍ വന്നു. കൌണ്ടറിലിരുന്ന ഒരു പെണ്ണ് ചോദിച്ചു.
“സാര്‍...മൊബൈല്‍ ബാങ്കിംങ്ങ് ഫസിലിറ്റി വേണ്ടേ?”
ഈ ആധുനികയുഗത്തില്‍ മൊബൈല്‍ ബാങ്കിംങ്ങ് സൌകര്യം ഒഴിവാക്കിയാലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മനസ്സില്‍ വന്നെങ്കിലും അതുണ്ടായാലുള്ള ഒരു ബുദ്ധിമുട്ടും മനസ്സില്‍ വന്നില്ല.അതല്ലെങ്കിലും അങ്ങനെത്തന്നെ ആയിരിക്കുമല്ലോ.അതുകൊണ്ട് ഞാന്‍ അതിന് സമ്മതം മൂളി.ഒരു ഇരയെ വീഴ്ത്തിയതിന്റെ കോഡ് ഭാഷയിലുള്ള ചില ആംഗ്യങ്ങള്‍ ഈ കൌണ്ടറില്‍ നിന്നും തൊട്ടടുത്ത കൌണ്ടറിലെ പെണ്ണിലേക്ക് പായുന്നത് ഞാന്‍ നോക്കി നിന്നു.
ദിവസങ്ങള്‍ക്ക് ശേഷം ഈ എസ്.ബി.ഐ-സി.ബി.ഐ യില്‍ നിന്നും മെസേജുകള്‍ വരാന്‍ തുടങ്ങി.പല മെസ്സേജുകള്‍ക്കും മറുപടി നല്കി എന്റെ മൊബൈല്‍ ബാലന്‍സും കൂപ്പുകുത്തി എന്നല്ലാതെ എനിക്ക് ഇതുവരെ ഒരു ഗുണവും കിട്ടിയില്ല.ഇപ്പോളിതാ എസ്.ബി.ഐ ബാലന്‍സും കൂപ്പുകുത്തിയിരിക്കുന്നു!ഇപ്രകാരം പോയാല്‍ താമസിയാതെ ഞാന്‍ അങ്ങോട്ട് കാശ് കൊടുക്കേണ്ട ഒരു സ്ഥിതി വരും എന്നതിനാല്‍ തെറിയഭിഷേകം കഴിഞ്ഞ് നാളെത്തന്നെ അവിടത്തെ സകല ഇടപാടുകളും നിര്‍ത്താനും ഞാന്‍ തീരുമാനിച്ചു.
പെട്ടെന്ന് എന്റെ മൊബൈല്‍ റിംഗ് ചെയ്തു.‘ഇനി ഫോണ്‍ വഴിയും വിളീച്ചു പറയുന്നുണ്ടോ , എങ്കില്‍ ഇന്നത്തെ ഡോസ് ഇന്നുതന്നെ കൊടുക്കാം‘ എന്ന് കരുതി ഞാന്‍ ഫോണ്‍ എടുത്തു.
“ആപാ...ഇത് ഞാനാ...” അപ്പുറത്ത് നിന്നും അനന്തിരവന്റെ ശബ്ദം.
“ങാ...എന്താ ഈ നേരത്ത് ?” ക്ഷമകെട്ട് ഇരിക്കുന്ന ഞാന്‍ ചോദിച്ചു.
“ഒന്നുമില്ല...ഞാന്‍ ഇവിടെ എസ്.ബി.ഐയില്‍ ഒരു അക്കൌണ്ട് തുടങ്ങിയിട്ടുണ്ട്.ആപയുടെ ഫോണ്‍ നമ്പറാ അതില്‍ കൊടുത്തത്.അക്കൌണ്ട് ആക്ടിവേറ്റ് ആയാല്‍ നിങ്ങള്‍ക്ക് മെസേജ് വരും...”
“യാ കുദാ!!!”
എസ്.ബി.ഐയില്‍ നിന്നുള്ള ആ മെസേജ് ബാങ്ക് സമയം കഴിഞ്ഞ് എത്തിയതില്‍ ഞാന്‍ ദൈവത്തെ സ്തുതിച്ചു.ഇല്ലായിരുന്നുവെങ്കില്‍ ഉണ്ടാകുമായിരുന്ന പൊല്ലാപ്പുകള്‍ എന്തൊക്കെയായിരുന്നു.ഒരു പക്ഷേ പിറ്റേ ദിവസം വാര്‍ത്തയില്‍ നിറഞ്ഞു നില്ക്കുന്നതും ഞാന്‍ ആയി മാറിയേനെ.അനന്തിരവന്മാരായാല് ഇങ്ങനെയും ഓരോ കുന്ത്രാണ്ടങ്ങള് ഒപ്പിച്ചു വയ്ക്കണം.അമ്മാവന്മാരേ, ജാഗ്രതൈ!!!
11 comments:
എസ്.ബി.ഐയില്‍ നിന്നുള്ള ആ മെസേജ് ബാങ്ക് സമയം കഴിഞ്ഞ് എത്തിയതില്‍ ഞാന്‍ ദൈവത്തെ സ്തുതിച്ചു.ഒരു പക്ഷേ പിറ്റേ ദിവസം വാര്‍ത്തയില്‍ നിറഞ്ഞു നില്ക്കുന്നതും ഞാന്‍ ആയി മാറിയേനെ.
സ്വന്തമായി മൊബൈല്‍ ഇല്ലാത്ത അനന്തിരവനോ.അതൊ ഉണ്ടായിട്ട് സ്വന്തം നമ്പര്‍ ബാങ്കില്‍ കൊടുക്കാത്തതൊ.എന്തായാലും പടച്ചോന് കാത്തു.അല്ലെങ്കില്‍ നോമ്പും വെള്ളത്തിലാവും തടി കേടാവുകയും ചെയ്യുമായിരുന്നു.
ആ അനന്തിരവന് ഒരു മൊബൈൽ വാങ്ങിക്കൊടുക്ക്,,,
അതു തന്നെ, ഒരു മൊബൈൽ വേണം എന്ന് അനിന്തരവൻ ഇതിലും നന്നായി എങ്ങിനെ പറയും.
മൊബൈൽ ഇതിനകം വാങ്ങിക്കൊടുത്തിട്ടുണ്ടാകും എന്നു പ്രതീക്ഷിക്കുന്നു.
അനന്തിരവന് ആളു കൊള്ളാല്ലോ ... ചുളുവിലൊരു മൊബൈല്‍ ഒപ്പിച്ചെടുത്തല്ലോ ....
അവനാണ് അനന്തിരവൻ!അന്നം തീർക്കുന്നവൻ.
ബഷീര്‍...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അതെ, +2വിന് പഠിക്കുന്ന അവന് മൊബൈല്‍ ഇതുവരെ സ്വന്തമായി നല്‍കിയിട്ടില്ല.
മിനി...അതിന്റെ ആവശ്യമില്ല.എന്റേത് തന്നെ അവന്റെ ഉമ്മ സ്പോണ്സര് ചെയ്തതാ!!
അനില്‍ജി...ഓ, അങ്ങനെയും ചിന്തിക്കാം അല്ലേ?
ശ്രീനാഥ്ജി...ഞാനായിട്ട് വാങ്ങിക്കൊടുത്തിട്ടില്ല.
നൌഷു...അതേ,അമ്മാവന്മാര് ജാഗ്രതൈ.
സതീശ്...ആഹാ, അതാണൊ ഇതിനര്‍ഥം?വളരെക്കാലത്തിന് ശേഷം കണ്ടതില്‍ സന്തോഷം.
അമ്മാവന് പറ്റിയ അമളി കൊള്ളാം !
മാഷെ.. ഹത് കൊള്ളാം...അനന്തരവന്മാര് സൂക്ഷിക്കുക എന്നോ അമ്മാവന്മാര് സൂക്ഷിക്കുക എന്നോ.. കലക്കി.
സ്നേഹപൂര്‍വ്വം സന്തോഷ് നായര്‍
Post a Comment
നന്ദി....വീണ്ടും വരിക