ചെറിയ പെരുന്നാള്‍ പരിപാടികള്‍ ചര്‍ച്ച ചെയ്യാനായി ചങ്ങാതിക്കൂട്ടം എന്റെ വീട്ടില്‍ ഒത്തുകൂടി.
“ചര്‍ച്ച പുരോഗമിക്കാന്‍ ‘സംഗീത‘ വേണം...”
“ങേ!ഈ നോമ്പിനും സംഗീതയോ?” ഞാന്‍ ഞെട്ടി.
“ഛെ...സംഗീതയല്ല...സംഗതി...സംഗതി...“
“എന്ന് വച്ചാല്‍..?”
“എന്ന് വച്ചാല്‍ കട്ടന്‍ ചായ സഖാവേ...”
‘പരിപ്പ്വടയും വേണ്ടിവരുമോ?’ ഞാന്‍ ആത്മഗതം ചെയ്തു.
“പിന്നെ കട്ടന്‍ചായയില്‍ മധുരം കുറക്കണം...ഒക്കെ നല്ല പഞ്ചാരക്കുട്ടന്മാരാ...”
“ഓ...അത് പറഞ്ഞപ്പഴാ ഇന്‍സുലിന്‍ വയ്ക്കാന്‍ എനിക്കോര്‍മ്മ വന്നത്..” ഉമ്മ അകത്തേക്ക് ഓടുന്നതിനിടയില്‍ പറഞ്ഞു.
“ഉമ്മാ...എക്സ്ട്രാ ഉണ്ടെങ്കില്‍ ഒന്ന് ഇവനും കൊടുത്തേക്ക്...” തടിമാടരില്‍ തടിമാടനെ ചൂണ്ടി അനിയന് പറഞ്ഞു.
“അവന് ഒരു ഇഞ്ചക്ഷന് കൊണ്ടൊന്നും ഒന്നും ആവില്ല...ഇന്‍സുലിന്‍ ചെമ്പില്‍ കലക്കി അതില്‍ മുക്കി എടുക്കേണ്ടി വരും...”ആരോ അഭിപ്രായപ്പെട്ടു.
“ങാഹാ...അപ്പോള്‍ എത്രയാ നിന്റെ ഷുഗര്‍?” ഉമ്മ ഒരു സഹരോഗിയെ കിട്ടിയ സന്തോഷത്തില്‍ ചോദിച്ചു.
“എനിക് നോര്‍മലാ...ഇവര്‍ ഞാന്‍ തിന്നുന്നത് കണ്ട് അസൂയ പൂണ്ട് പറയുകയാ...”
“നിന്റെ നോര്‍മല്‍ എന്നാല്‍ എത്രയാ?” ആരോ ഒരാള്‍ ചോദിച്ചു.
“ 380”
“നല്ല നോര്‍മലാണല്ലോ...”
“ഹല്ലാ പിന്നെ...ശാസ്ത്രം ഇത്രേം പുരോഗമിച്ചിട്ടും അത് മാത്രം മാറ്റംല്ല...”
“ഏത് മാത്രം?”
“ഈ ഷുഗറിന്റേയും പ്രെഷറിന്റേയും നോര്‍മല്‍ ലെവല്‍...”
“അതു ശരിയാ...” ആരോ ഒരാള്‍ പിന്താങ്ങി.
“ഹല്ല പിന്നെ...ആദം നബിയുടെ കാലത്ത് സ്ഥാപിച്ചതാ പ്രെഷറിന്റെ ഈ 80/120.ലോകം ഇത്ര പുരോഗമിച്ചിട്ടും എല്ലാ സ്കെയിലുകളും നീളം വച്ചിട്ടും ഒരു ഡോക്ടര്‍ക്കും ഈ സംഗതി ഒന്ന് ഉയര്‍ത്തി സ്ഥാപിക്കാന്‍ പറ്റിയിട്ടില്ല...ഷെയിം...ഷെയിം...”
“അതെ..അതെ...കൊളസ്ട്രോള്‍ ലെവലും ഇതുവരെ ഉയര്‍ത്തിയിട്ടില്ല....”ഒരു കൊളസ്ട്രോളുകാരനും പിന്താങ്ങി.
“എങ്കില്‍ നമുക്കും തുടങ്ങാം ഒരു അണ്ണാ സമരം...”
“അതെയതെ...കൊളസ്ട്രോളിനും ഷുഗറിനും പ്രെഷറിനും ഒക്കെ ഉത്തമവും അണ്ണാ സമരം തന്നെ...”
“നോമ്പ് കാലത്ത് ഇനിയും ഒരു അണ്ണാ സമരം വേണ്ടാ...നമുക്ക് ഒരു ഗ്ലോബിടാം...”
“ഗ്ലോബ് ഇടുകയോ?” പുതിയ സൂത്രം കേട്ട് എല്ലാവരും ഞെട്ടി.
“ഗ്ലോബിന്റെ വല്ല്യാപ്പയല്ലേ ഈ നില്‍ക്കുന്നത്...” എന്നെ ചൂണ്ടി ആരോ പറഞ്ഞു.
“ങേ!!എനിക്ക് കഷണ്ടി ഉണ്ടെന്നത് ശരി തന്നെ...വല്ല്യാപ്പ എന്നൊക്കെ വിളീച്ച് ആദരിക്കരുത്...” എന്റെ രക്തം തിളച്ചെങ്കിലും ധമനിക്കുള്ളിലായതിനാല്‍ ചിന്തിയില്ല.
“എന്നാലും ഈ ഗ്ലോബില്‍ ഇടുന്ന പരിപാടി മനസ്സിലായില്ല...”
“ഗ്ലോബല്ല...ബ്ലോഗ്...ബ്ലോഗ്...”ആരോ തിരുത്തി.
“അതെ നാളെ മുതല്‍ വല്ല്യാപ്പക്ക് പുതിയ പേരും ആയി...” വീണ്ടും ആരോ ശവത്തില്‍ കുത്തി.
“അതെന്താ പുതിയ പേര്?”
“അഞ്ഞൂറാം പോസ്റ്റ് ഇടാന്‍ പോകാണത്രേ...”
“ഓ...പണ്ട് കെ.എസ്.ഇ.ബി യില്‍ ആയിരുന്നു പണി എന്ന് കേട്ടത് ശരി തന്നെ അല്ലേ?”
“അതേ...അതും ശരിയാ...അതുകൊണ്ട് തന്നെ പുതിയ പേര് - അഞ്ഞൂറാന് !!!”
“അഞ്ഞൂറാന് കീ ...”
“ജയ്...”
“അഞ്ഞൂറാന് കീ ...”
“ജയ്...”
(മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നു.ഇത് അതിലെ അഞ്ഞൂറാമത് എപിസോഡ്)
19 comments:
“അഞ്ഞൂറാന് കീ ...”
“ജയ്...”
മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നു.ഇത് അതിലെ അഞ്ഞൂറാമത് എപിസോഡ്
ആശംസകൾ! ആയിരം (പൂർണ്ണ ചന്ദ്ര) പോസ്റ്റുകൾ പൂർത്തിയാക്കാൻ സാധിക്കട്ടെ!
അഞ്ഞൂറാന് എല്ലാവിധ ആശംസകളൂം ...........
ആയിരാൻ... രണ്ടായിരാൻ... പതിനായിരാൻ...
അങ്ങിനെ പടർന്ന് പടർന്നു പന്തലിക്കട്ടെ ..... തൊന്ന്യാക്ഷരങ്ങൾ
മാസ്റ്റെ ..... സലാം പെരുന്നാൾ ആശംസകൾ
അഞ്ഞൂറാനും അഞ്ഞൂറ് പോസ്റ്റുകൾക്കും അഞ്ഞൂറുകണക്കിന് ആശംസകൾ...
ലഡു, ജിലേബി, ക്രീം കേക്ക്, മട്ടൻ കറി, ചിക്കൻ ഫ്രൈ, ഐക്കോറ നെടുങ്ങനെ പൊരിച്ചത്, അങ്ങനെയങ്ങനെ.....
500 മത് പോസ്റ്റിന് ആശംസകൾ..
ഇനിയും ഒരു തൊള്ളാായിരത്തി അഞ്ഞൂറ് പോസ്റ്റ് ഇടാനാവട്ടെ..
ഇതൊക്കെ സഹിക്കുന്ന ഞന്നൾക്കും ആശംസകൾ
അഞ്ഞൂറാമത്തെ പോസ്റ്റിനു അഞ്ഞൂറ് ആശംസകള്‍
അഞ്ഞൂറിന് അഞ്ഞൂറ് ആശംസകള്‍
അഞ്ഞൂറാന് ..ഒരു അയ്യായിരം ആശംസകള്‍ ...
എന്നാലും എന്റെ അഞ്ഞൂറാനെ..അഞ്ഞൂറുകള്‍ ഇനിയും ആവര്ത്തിക്കനാവട്ടെ..ഇതെല്ലാം സഹിക്കാന്‍ ഞങ്ങളും ജീവനോടെ തന്നെ കാണുവാന്‍ അഞ്ഞൂറാനും പ്രാര്‍ഥിക്കണെ..
അഞ്ഞൂറാമത്തെ പോസ്റ്റോ ! ഇത് റെക്കോര്‍ഡ് ആക്കാന്‍ അഞ്ഞൂറാന് കഴിയട്ടെ... :) ആശംസകള്‍...
സന്തോഷം
500 പോസ്റ്റ്..!! ഹൊ
:)
അഞ്ഞൂറിന് അഞ്ഞൂറ് ആശംസകള്‍
അപ്പോള്‍ ഈ നാട്ടുക്കാരെ വടിയാക്കല് തുടങ്ങീട്ടു കാലം കുറെ ആയല്ലേ
അഞ്ഞൂറാമത്തെ പോസ്റ്റിനു അഞ്ഞൂറ് ആശംസകള്‍.. 500 പോസ്റ്റ്..!! ഹൊ
ഭയങ്കരം
എന്റെ മാഷെ നമിക്കുന്നു.....
ഒപ്പം ആശംസകളും.........
ശ്രീനാഥന്‍ജി...ആഗ്രഹമുണ്ട്, നടക്കുമോ എന്നറിയില്ല.
പൊന്മളക്കാരാ...മലയാളീക്ക് പരിചയം അഞ്ഞൂറാനെ മാത്രം!
കൊട്ടോട്ടിക്കാരാ...ആ സാധനങ്ങളല്ലാം റെഡി, വീടിനടുത്തുള്ള ജോളി ഹോട്ടലില്‍.കഴിക്കുക , കാശ് കൊടുക്കുക!!
ബഷീര്‍...ഇനിയും ഒരു തൊള്ളാായിരത്തി അഞ്ഞൂറ് ???എന്റുമ്മോ....
രഘുനാഥ്...ആശംസകള്‍ക്ക് നന്ദി
ഇസ്മായില്‍...അഞ്ഞൂറിന്റെ നോട്ടും സ്വീകരിക്കും!!!
ഭൂതത്താനേ...ആശംസകളുടെ എണ്ണം കാട്ടി പേടിപ്പിക്കുകയാണോ?
സിദ്ധീക്ക...റബ്ബുലാലമീനായ തമ്പുരാനേ,സിദ്ധീക്കക്ക് എന്റെ അയ്യായിരാം പോസ്റ്റ് കാണാനുള്ള സൌഭാഗ്യം ഉണ്ടാക്കണേ...ആമീന്‍.
ലിപി...ഇതൊരു റെക്കോഡ് ഒന്നുമല്ല.പക്ഷേ പഴയ ബ്ലോഗര്‍മാര്‍ തുടരുന്നില്ല എന്നതാണ് സത്യം.
കൂതറാ...അതേ, അഞ്ഞൂറ് തന്നെ.
കൊമ്പാ...അതേ അഞ്ചു കൊല്ലമായി ബൂലോകരെ വടിയാക്കാന്‍ തുടങ്ങിയിട്ട്.
ഋതുസഞ്ജന...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളീലേക്ക് സ്വാഗതം.(ഈ പേര് ടൈപ്പാന്‍ കുറച്ച് ആലോചിക്കേണ്ടി വന്നൂട്ടോ)വായനക്ക് നന്ദി.
എന്റെ ലോകം...നന്ദി.
“അഞ്ഞൂറാന് കീ ...”
“ജയ്...”
500 പോസ്റ്റുകള്‍ എഴുതുക അത്ര നിസ്സാരമായ കാര്യമല്ല. അതുകൊണ്ട് തന്നെ ഒരിക്കല്‍ കൂടി ജയ് വിളിക്കുന്നു.
Post a Comment
നന്ദി....വീണ്ടും വരിക