രാജഗിരി സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിന്റെ കാമ്പസില്‍ ഞാന്‍ ആദ്യമായി കാലു കുത്തിയത് 2010ല്‍ ടെക്നിക്കല്‍ സെല്‍ എന്‍.എസ്.എസ് ന് കീഴിലുള്ള റെഡ് റിബ്ബണ്‍ ക്ലബ്ബ് അംഗങ്ങള്‍ക്കായുള്ള പരിശീലനത്തിന്റെ കണ്ടിജന്റ് ലീഡര്‍ ആയിട്ടായിരുന്നു.കുട്ടികളുടെ കൂടെ തന്നെയുള്ള സഹവാസവും പരിശീലനത്തിന്റെ ആസ്വാദ്യതയും കാമ്പസിന്റെ മനോഹാരിതയും എന്നെ അന്ന് വളരെ ആകര്‍ഷിച്ചു.
2011-ല്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്കുള്ള 6 ദിവസത്തെ പരിശീലനത്തിനായി ഞാന്‍ വീണ്ടും രാജഗിരിയില്‍ എത്തി.പഴയതുപോലെ പരിശീലനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ലഭിച്ച ഉത്തേജനവും പരിശീലനത്തിന്റെ ഹരവും രസവും ആ വഴി പോകുമ്പോള്‍ എപ്പോഴെങ്കിലും വീണ്ടും രാജഗിരിയിലേക്ക് വരണം എന്ന സ്വപ്നം അന്നേ മനസ്സിലിട്ടു.ആദ്യ ക്യാമ്പിന്റെ മധുരിക്കുന്ന സ്മരണകള്‍ ഉറങ്ങുന്ന പല സ്ഥലങ്ങളില്‍ ഒന്നായ മെസ്സ്ഹാളില്‍ എന്നെ കണ്ടുമുട്ടിയ കാന്റീന് ജീവനക്കാരന് സണ്ണിച്ചായന് അന്ന് എന്നെ പെട്ടെന്ന് തിരിച്ചറിയുകയും ചെയ്തു.
ഇന്നലെ (2013 ജൂണ്‍ 14) ഞാന്‍ വീണ്ടും രാജഗിരിയില്‍ കാലു കുത്തി. ആദ്യ ക്യാമ്പിന്റെ അവസാന സെഷന് ആയ ഫോട്ടോ എടുക്കല്‍ നടന്ന സിമന്റ് പടവുകളിലൂടെ നെഞ്ചുയര്‍ത്തി ഞാന്‍ ചെന്നത് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തില്‍ ഒരു സെഷന് കൈകാര്യം ചെയ്യാനായിരുന്നു.ഈ പരിശീലന പദ്ധതിയില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ ‘ഇന്ററാക്ഷന് വിത് സക്സസ്ഫുള്‍ പ്രോഗ്രാം ഓഫീസേഴ്സ്’ ‘ എന്ന സെഷനിലേക്കായിരുന്നു ഞാന്‍ ക്ഷണിക്കപ്പെട്ടത്. ആദ്യമായി ഉള്‍പ്പെടുത്തിയ ഈ പരിപാടിയിലെ ആദ്യ രംഗം തന്നെ അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചതില്‍ ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു.ഒപ്പം രാജഗിരിയില്‍ വീണ്ടും എത്തണമെന്ന എന്റെ സ്വപ്നം അഭിമാനാര്‍ഹമായ രൂപത്തില്‍ സാക്ഷാല്‍ക്കരിക്കാന്‍ പറ്റിയതില്‍ വളരെയധികം സന്തോഷിക്കുകയും ചെയ്യുന്നു(മെസ്സ് ഹാളീല്‍ ഇത്തവണയും സണ്ണിച്ചായനെ കണ്ടുമുട്ടി).

5 comments:
ആദ്യമായി ഉള്‍പ്പെടുത്തിയ ഈ പരിപാടിയിലെ ആദ്യ രംഗം തന്നെ അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചതില്‍ ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു.
കളമശേരി രാജഗിരിയെപ്പറ്റിയാണോ?
ചില വിവരങ്ങള്‍ അറിയണമെന്നുണ്ട്. സഹായിക്കാമോ?
ആശംസകൾ
ആശംസകള്‍ മാഷെ
അതെ, എല്ലാ ആശംസകളും...
Post a Comment
നന്ദി....വീണ്ടും വരിക