വർഷങ്ങൾക്ക് ശേഷം ഞാനും
എന്റെ പഴയ ക്ലാസ്മേറ്റ്സും കണ്ടുമുട്ടി.ശേഷം വായിക്കുക....
എക്സ് : ആബിദേ നീ കുറേ
അവാർഡൊക്കെ വാങ്ങി വല്ല്യ ആളായി എന്നതൊക്കെ സന്തോഷമുള്ള കാര്യങ്ങൾ.ഇതിനിടക്ക് കയ്പേറിയ
അനുഭവങ്ങളും ഉണ്ടാകുമല്ലോ?ഓർമ്മയിലുള്ള ഒന്ന് പങ്ക് വയ്ക്കൂ.
ഞാൻ: തീർച്ചയായും , ഒരു
പാട് കയ്പേറിയ അനുഭവങ്ങളും ഉണ്ട്.ഈ അടുത്ത് അനുഭവിച്ച ഒന്ന് തന്നെ പറയാം...
എക്സ്:ഓർമ്മയിൽ പച്ചപിടിച്ച്
നിൽക്കുന്നത്
ഞാൻ:ങാ....ഈ അടുത്ത് ഞാൻ
ഒരു ക്ലാസ് എടുക്കാൻ പോയി...
എക്സ്:ആഹാ…..ടീച്ചർമാരുടെ കഞ്ഞിയിലും പാറ്റ ഇടുന്നുണ്ടല്ലേ?
ഞാൻ:ഏയ്...ഇത് എൻ.എസ്.എസ്
ക്ലാസ്സ്
എക്സ്:ഓ...അതിന് പറ്റിയത്
നീ തന്നെയാ
ഞാൻ:ആ...അന്ന് ആ കോളേജിൽ
ക്ലാസ് ഉള്ള ദിവസം.പ്രിൻസിപാൾ ലീവായതിനാൽ എച്.ഓ.ഡിക്കാണ് ചാർജ്ജ്....ഞാനതൊന്നും അറിയില്ല
, അറിയേണ്ടതും ഇല്ല.
എക്സ്:അതെ, അപ്പം തിന്നാൽ
മതി
ഞാൻ:ആ..ഞാൻ എത്തി പ്രിൻസിപ്പാളെ
ഒന്ന് കാണാമെന്ന് കരുതി പ്രോഗ്രാം ഓഫീസറേയും കൂട്ടി ചെന്നു.അവർ തമിലുള്ള കോമ്പി ഞാൻ
അറിയില്ലല്ലൊ...
എക്സ്:അപ്പോ കഥ സൂപ്പർ
ആകും
ഞാൻ:ആ...എൻ.എസ്.എസ് ക്ലാസ്
എടുക്കാൻ പോയ എന്നോട് അദ്ദേഹത്തിന്റെ ചോദ്യം..ഏത് വരെ പഠിച്ചൂന്ന് ?
എക്സ്:ങേ, അതെന്തൊരു പ്രിൻസിപ്പാളാ...നിന്നെപ്പറ്റി
ഒരു വിവരവും ഇല്ലാത്തയാൾ
ഞാൻ:ഞാൻ പറഞ്ഞു എം.എസ്.സി
ഫിസിക്സ് ആണെന്ന്.ഉടനെ അടുത്ത ചോദ്യം?എങ്കിൽ “‘ജോർഡാൻ’സ് ലെമ്മ” എന്നാലെന്താ?
എക്സ്:ങേ, ഇതെന്താപ്പാ?
ഞാൻ:ആ…ചോദ്യം കേട്ടപ്പഴേ
മനസ്സിലായി , ആൾ മാത്സ് കാരനാണെന്ന്
എക്സ്:എന്നാലും??
ഞാൻ:എനിക്കുണ്ടൊ പി.ജിക്ക്
പഠിച്ച അന്നത്തെ ഈ ‘അമ്മ’യെ ഓർമ്മ….ഞാൻ ബ ബ ആയി.അന്ന് എനിക്കവിടെ ക്ലാസ് എടുക്കാൻ പറ്റിയില്ല
എന്ന് ചുരുക്കം.
എക്സ്:അയ്യോ കഷ്ടം…ആ പ്രിൻസിപ്പാളെ
ഒരു പാഠം പഠിപ്പിക്കണം…ഏതായിരുന്നു കോളേജ്?
ഞാൻ: * % # @ എഞ്ചിനീയറിംഗ്
കോളേജ്
എക്സ്:ങേ…! പ്രിൻസിപ്പാളെ
പേര് അറിയോ?
ഞാൻ:ഹംസ എന്നോ മറ്റോ അവർ
പറയുന്നത് കേട്ടു
എക്സ്:ങേ!!!അതെന്റെ ബാപ്പയായിരുന്നെടാ….
( റിട്ടയർമെന്റിന് ശേഷം
വീട്ടിലിരുന്നാൽ മതി എന്ന് ബാപ്പമാരോട് പറയേണ്ട കാലമായിരിക്കുന്നു)
11 comments:
റിട്ടയർമെന്റിന് ശേഷം വീട്ടിലിരുന്നാൽ മതി എന്ന് ബാപ്പമാരോട് പറയേണ്ട കാലമായിരിക്കുന്നു
ഹാ ഹാ ഹാ..
എന്നിട്ട് കൂട്ടുകാരൻ വീട്ടിൽ പോയി ബാപ്പയെ പാഠം പഠിപ്പിച്ചോ??
എന്റെ അനിയനും എം.എസ്സ് സി ഫിസിസിക്സ് നല്ല രീതിയിൽ പാസ്സായ ആളാണ്.നെറ്റ് എഴുതിയിട്ട് കിട്ടാതെ നിരാശനായ അവൻ ഒരു സഹകരണ എഞ്ജിനീയറിംഗ് കോളേജിൽ ഇന്റർവ്യൂവിനു പോയി.അപ്പോൾ കൂടെ അവനെ ഡിഗ്രിയ്ക്കും പീജിക്കും പഠിപ്പിച്ച റിട്ടയർ ചെയ്ത അധ്യാപകരും ഉണ്ടായിരുന്നു.അവരും ഇന്റർവ്യൂവിനു തന്നെ.ഇവനെ ഒഴിവാക്കി അവരിലാരെയെങ്കിലും തെരഞ്ഞെടുത്താൽ ആ ജോലി അനിയനു കൊടുക്കാൻ ആയിരുന്നു ഉദ്ദേശ്യം.അവിടെ ചെന്നപ്പോൾ റിട്ടയർ ചെയ്ത ഒരു സ്ത്രീ ഇന്റർവ്യൂവിനു വന്നിരിയ്ക്കുന്നു..ജോലി അവർക്ക് തന്നെ കിട്ടി .കാരണം അവർക്ക് ഏഴ് പി.എച്ച് .ഡി ഉണ്ട്..കുറഞ്ഞതൊരു 40000/-രൂപയെങ്കിലും പെൻഷൻ വാങ്ങുന്ന ആ സ്ത്രീ എന്തിനു വന്നതാ???ഇങ്ങനെയുള്ളവരാണു ഈ ഉന്നവിദ്യാഭ്യാസരംഗത്തെ ശാപം.മറ്റൊരു ചെറുപ്പക്കരന്റെയോ,ചെറുപ്പക്കാരിയുടേയോ അവസരം നഷ്ടപ്പെടുത്തിയിട്ട് ഇവർക്കെന്ത് കിട്ടാൻ??
ഹഹഹ... അത് കൊള്ളാം!
സുധീ...രണ്ട് കമന്റിനും നന്ദി.ഏഴ് പി ജി ആണോ അതോ പി.എച് ഡിയാണോ?(ഏഴ് പി.എച് ഡി എടുക്കാൻ നേരെ ചൊവ്വെ പോയാൽ ചുരുങ്ങിയത് 21 വർഷം എടുക്കും.അതിന്റെയൊക്കെ പി ജി എടുക്കാൻ 2 വർഷം വീതവും).
മുബീ...നന്ദി
എന്നിട്ടെങ്ങനെ തലയൂരി??കൂട്ടുകാരന്റെ ബാപ്പയോട് പറഞ്ഞ അതേ ബ ബ ബ കൂട്ടുകാരനോടും പറയേണ്ടി വന്നല്ലെ?? :D
അവർക്ക് ഏഴ് പി.എച്ച്.ഡി ഉണ്ടെന്നാ പറയുന്നത്.
ഒരു പാട് കയ്പേറിയ അനുഭവങ്ങളും ഉണ്ട്>>>>>>>> ഇതത്ര കയ്പല്ല, വായിക്കുന്നോര്ക്ക്
കൊള്ളാലോ..
ആശംസകള് മാഷെ
രാജാവേ....തലയൂരാനാണോ അരീക്കോടന് പണി ?പ്ലേറ്റ് ഉടനങ്ങ് മാറ്റി....
സുധീ.....അപ്പോൾ അവർ ഗിന്നസ് ബുക്കിലും കയറിയിട്ടുണ്ടാവും
അജിത്തേട്ടാ.....ശരിയാ,പക്ഷേ അനുഭവിച്ച എനിക്കല്ല അതിന്റെ ‘രസ’മറിയൂ
തങ്കപ്പേട്ടാ....നന്ദി
സൂപ്പർ....
Post a Comment
നന്ദി....വീണ്ടും വരിക