Pages

Monday, June 22, 2015

ഇനി വയനാട്ടിലേക്ക്....

 സ്വീപർ  മുതൽ പ്രിൻസിപ്പാൾ വരെ നീളുന്ന ഓഫീസ് സ്റ്റാഫംഗങ്ങൾ...

വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികളും അദ്ധ്യാപകരും അടങ്ങുന്ന ഫാക്കൾറ്റി അംഗങ്ങൾ....

കോളേജിലെ വിവിധ ലാബുകളിൽ ജോലി ചെയ്യുന്ന സ്ഥിരവും അസ്ഥിരവുമായ ടെക്നിക്കൽ സ്റ്റാഫംഗങ്ങൾ...

കോളേജിലെ മറ്റു അഡീഷനൽ വർക്കുകളിൽ സഹായിക്കുന്ന താൽക്കാലിക സ്ത്രീ ജീവനക്കാർ....

കാന്റീനിലെ അമ്മ മുതൽ വെസ്റ്റ്‌ഹിൽ ടൌണിൽ ഫോട്ടോസ്റ്റാറ്റ് കട നടത്തുന്ന ചേട്ടൻ വരെ പരിചിതരായ മുഖങ്ങൾ.......

എന്റെ സ്വന്തം എൻ.എസ്.എസ്. കുടുംബാംഗങ്ങൾ....

എല്ലാവരോടും യാത്ര പറഞ്ഞ് ഞാൻ കോളേജ് മുറ്റത്തേക്കിറങ്ങി.അവിടെ 2011-ലെ ലോക വനദിനത്തിൽ ഞാനും ശഫീഖ് സാറും കൂടി നട്ട സ്റ്റാർ ആപ്പിൾ മരം പൂത്ത് നിന്നിരുന്നു.


അതിന്റെ ചുവട്ടിൽ അല്പ നേരം നിന്ന് സ്നേഹത്തോടെ തലോടിയ ശേഷം 2012-ലെ എന്റെ ജന്മദിനത്തിൽ നട്ട വേപ്പ് മരത്തിനടുത്ത് ഞാനും എന്റെ പ്രിയ മക്കളും ഒത്ത് കൂടി.


ഞാൻ പ്രോഗ്രാം ഓഫീസറായ  ശേഷം നട്ട് ഇന്ന് കാമ്പസിനെ ഹരിതാഭമാക്കി നിർത്തുന്ന നിരവധി മരങ്ങൾക്ക് നേരെ കണ്ണോടിച്ച് , എന്റെ വേപ്പ് മരത്തിന് ഒരു സ്നേഹചുംബനം നൽകി ,പുതിയൊരു വേപ്പിൻ തൈ കൂടി നട്ട് ഞാൻ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിന്റെ ഗേറ്റ് കടന്ന് പുറത്തിറങ്ങി....


ഇനി വയനാട്ടിലേക്ക്.


12 comments:

Areekkodan | അരീക്കോടന്‍ said...

പുതിയൊരു വേപ്പിൻ തൈ കൂടി നട്ട് ഞാൻ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിന്റെ ഗേറ്റ് കടന്ന് പുറത്തിറങ്ങി

സുധി അറയ്ക്കൽ said...

ഹോ.പോകുവാണല്ലേ???യാത്രാമംഗളങ്ങൾ!!!

© Mubi said...

ആശംസകൾ മാഷേ...

വിനോദ് കുട്ടത്ത് said...

വയനാടന്‍ ദത്തുപുത്രന്‍റെ ആശംസകൾ.....

വിനോദ് കുട്ടത്ത് said...

വയനാടന്‍ ദത്തുപുത്രന്‍റെ ആശംസകൾ

ഉണ്ടാപ്രി said...

all the bests !!!

Cv Thankappan said...

യാത്രാമംഗളങ്ങള്‍ മാഷെ

ajith said...

ആശംസകള്‍.

Bipin said...

ഇനി വയനാട് ഹരിതാഭമാകട്ടെ. പ്രകൃതി നശീകരണത്തിന് എതിരെ ഒരു കുരിശു യുദ്ധം. എല്ലാ ആശംസകളും.

രാജാവ് said...

all the best!!

SIVANANDG said...

പ്രകൃതിയുടെ ഹൃദയത്തിലേക്കു ചേക്കേറുന്ന മാഷിനു എല്ലാ ഭാവുകങ്ങളും

Muralee Mukundan , ബിലാത്തിപട്ടണം said...

സ്വന്തം എൻ.എസ്.എസ്. കുടുംബാംഗങ്ങളും
മറ്റും കൂടി നല്ല യാത്രാമഗളമാണല്ലോ നേർന്നത് അല്ലാതെ
എൻ.എസ്.എസ്. കുടുംബനാഥൻ സുരേഷേട്ടനെ ഗോപി വരപ്പിച്ച
പോലെയൊന്നുമല്ലല്ലോ
ഇനി വയനാടൻ ചുരം കടന്നുള്ള
കഥകൾ പോരട്ടെ...കേട്ടൊ മാഷെ
എല്ലാ ഭാവുകങ്ങളും നേരുന്നു

Post a Comment

നന്ദി....വീണ്ടും വരിക