വയനാട് ഗവ. എഞ്ചിനീയറിംഗ്
കോളേജിലേക്ക് മാറ്റം കിട്ടി ഞാന്‍ ജോയിന്‍ ചെയ്യാന്‍ എത്തുമ്പോഴേ എനിക്കായി ഒരു കസേര
അവിടെ ഒഴിഞ്ഞു കിടക്കുന്നുണ്ടായിരുന്നു.ആര്‍ക്കും വേണ്ടാത്ത ആ കസേരയില്‍ എന്നെത്തന്നെ
ഇരുത്താന്‍, ഞാന്‍ എത്തുന്നതിന് മുമ്പ് തന്നെ സ്റ്റാഫ് കൌണ്‍സില്‍ മീറ്റിംഗ് കൂടി തീരുമാനവുമാക്കിയിരുന്നു.സീറ്റ്
മറ്റൊന്നുമല്ല , എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ !
അങ്ങനെ രണ്ട് ഗവ.എഞ്ചിനീയറിംഗ് കോളേജില്‍
എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ആവുന്ന ആദ്യത്തെ കേരളീയന് എന്ന ബഹുമതി എനിക്ക് ലഭിച്ചു.ഇക്കഴിഞ്ഞ
പ്രോഗ്രാം ഓഫീസര്‍മാരുടെ വാര്‍ഷിക സംഗമത്തില്‍ വയനാട് ജില്ലാ കോര്‍ഡിനേറ്റര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടതോടെ
രണ്ട് ജില്ലകളുടെ കോര്‍ഡിനേറ്റര്‍ ആകുന്ന ആദ്യത്തെ വ്യക്തി എന്ന ബഹുമതിയും എനിക്ക്
ലഭിച്ചു(ഇത് ഒരു ചരിത്ര സംഭവമാണെങ്കിലും പി.എസ്.സിക്ക് ചോദ്യമായി വരില്ല എന്ന് മുന്നറിയിപ്പ്
തരുന്നു!).
10 comments:
ഇത് ഒരു ചരിത്ര സംഭവമാണെങ്കിലും പി.എസ്.സിക്ക് ചോദ്യമായി വരില്ല എന്ന് മുന്നറിയിപ്പ് തരുന്നു!
ആദ്യമായ് ആദ്യവ്യക്തിയായ മാഷിനു അഭിവാദ്യങ്ങൾ അർപ്പിച്ച് കൊണ്ട് ലക്ഷം ലക്ഷം പിന്നാലെ!!!
മാഷേ...... മാഷ്...... പണ്ടേ ആദ്യ വ്യക്തി ആയിരുന്നല്ലോ......ആശംസകൾ
സുധീ...ലക്ഷത്തില്‍ ലക്ഷണമൊത്തവര്‍ എത്രയെണ്ണം ഉണ്ട്?
വിനോദ്ജി....മറ്റുള്ളവര്‍ ചെയ്തതായി യതൊരു രേഖയും എന്റെ കൈവശം ഇല്ലാത്തതിനാല്‍ ഞാന്‍ ചെയ്ത കാര്യങ്ങള്‍ എല്ലാം ആദ്യം ചെയ്തത് ഞാന്‍ തന്നെയായിരിക്കും !!
റിക്കാര്‍ഡ് ബ്രേക്കര്‍
പി എസ് സി ചോദ്യം ആക്കട്ടെ?
ഏറ്റവും കൂടുതൽ മുടിയുള്ള പ്രോഗ്രാം ഓഫീസർ എന്നായാലോ?
ajithj...അത് വേണോ ?
അന്‍വര്‍ ഭായി....പി.എസ്.സി യിലുള്ളവര്‍ നേരിട്ട് ഇവിടെ നുഴഞ്ഞ് കയറും എന്ന് പ്രതീക്ഷിച്ചില്ല.മേല്‍ ചോദ്യത്തിന് പി.എസ്.സി Z വരെ ഒപ്ഷന്‍ കൊടുക്കേണ്ടി വന്നേക്കും !!!
ആശംസകള്‍ മാഷെ
നമ്മുടെ കോളേജല്ലെ മാഷെ . . . NSS നമുക്ക് ഉശാറാക്കണം . . .
തങ്കപ്പേട്ടാ...നന്ദി
സാലിഹ്....എന്നെനിക്കും ആഗ്രഹമുണ്ട്
Post a Comment
നന്ദി....വീണ്ടും വരിക