കോവക്കയുംചീരയും നന്നായി വിളഞ്ഞപ്പോൾ
വീണ്ടും ചില പച്ചക്കറികൾ
കൂടി പരീക്ഷിക്കാൻ തോന്നി.
എനിക്ക്
ഒരു മുഴം മുമ്പേ ഇറങ്ങി ഉമ്മ
തന്നെ അതിന് ആരംഭം കുറിച്ചു.മത്തനും
കുമ്പളവും ചെരങ്ങയും (ചുരക്ക)
തണ്ണിമത്തനും
ഉമ്മയുടെ വിത്തിടലിൽ ഉൾപ്പെട്ടു.
ഞങ്ങളുടെ
പച്ചക്കറി സ്നേഹം കണ്ടറിഞ്ഞ
ദൈവം അവ മുളപ്പിച്ചു.കൊടും
വേനലായതിനാൽ ചീരയോടൊപ്പം
ഇവ കൂടി നനക്കേണ്ട ജോലി ഞാൻ
ഏറ്റെടുത്തു.ചുരുക്കി
പറഞ്ഞാൽ ഉമ്മ നട്ടു,ദൈവം
മുളപ്പിച്ചു,
ഞാൻ
നനച്ചു.
തൈകൾ
നന്നായി വന്നപ്പോൾ കുമ്പളത്തെക്കാളും
ഭൂരിപക്ഷം മത്തനായിരുന്നു.
മത്തൻ
വള്ളി പെട്ടെന്ന് തന്നെ പിച്ച
വയ്ക്കാനും തുടങ്ങി.അല്പം
കാലിവളവും കൂടി ഇട്ടതോടെ
മത്തൻ വള്ളി ഓരോ ദിവസവും
ഓടുന്ന ദൂരം കൂടിക്കൂടി
വന്നു.ഇലകൾ
ധാരാളമായി നിറഞ്ഞു.
അവിടവിടെ
പൂക്കളും വിടർന്നു.പക്ഷേ
എല്ലാം ആൺപൂക്കളായിരുന്നു.
ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരു കായ പോലും പിടിക്കാതായപ്പോൾ മത്തനില എങ്കിലും കറി വയ്ക്കാനെടുക്കാൻ ഞാൻ ഉപദേശിച്ചു. അതിന് ശേഷം മിക്ക ദിവസങ്ങളിലും മത്തനില കറിയായും (താളിപ്പ്) തോരനായും എന്റെ തീന്മേശയിൽ അണിനിരക്കാൻ തുടങ്ങി.മത്തനിലത്താളിപ്പ് ആലോചിക്കുമ്പോഴേ എന്റെ വായിൽ വെള്ളമൂറും , മക്കളുടെ വായിലെ വെള്ളം വറ്റുകയും ചെയ്യും.അവർക്കിത് അത്ര ഇഷ്ടമല്ല.അവർ വലുതാവുമ്പോൾ ഇതൊക്കെ കാണാൻ പറ്റുമോ എന്ന് പോലും സംശയമാണ്.
ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരു കായ പോലും പിടിക്കാതായപ്പോൾ മത്തനില എങ്കിലും കറി വയ്ക്കാനെടുക്കാൻ ഞാൻ ഉപദേശിച്ചു. അതിന് ശേഷം മിക്ക ദിവസങ്ങളിലും മത്തനില കറിയായും (താളിപ്പ്) തോരനായും എന്റെ തീന്മേശയിൽ അണിനിരക്കാൻ തുടങ്ങി.മത്തനിലത്താളിപ്പ് ആലോചിക്കുമ്പോഴേ എന്റെ വായിൽ വെള്ളമൂറും , മക്കളുടെ വായിലെ വെള്ളം വറ്റുകയും ചെയ്യും.അവർക്കിത് അത്ര ഇഷ്ടമല്ല.അവർ വലുതാവുമ്പോൾ ഇതൊക്കെ കാണാൻ പറ്റുമോ എന്ന് പോലും സംശയമാണ്.
മത്തനിലയും
ചീരയും മുരിങ്ങയും മാറി മാറി
താളിച്ച് നോമ്പുകാലത്തെ
അത്താഴത്തിന് ഞങ്ങൾ കറിയായി
ഉപയോഗിച്ചു. അപ്പോഴാണ്
ഒരു ദിവസം ഒന്ന് മാറ്റിപ്പിടിക്കാൻ
തോന്നിയത്.കോവക്ക
വള്ളി നിറയെ പുതിയ ഇലകൾ ഉണ്ടായി
നിൽക്കുന്നുണ്ടായിരുന്നു.അതിനാൽ
ഒരു ദിവസം അതും കറി വച്ച്
നോക്കാം എന്ന് തീരുമാനിച്ചു.ഞാൻ
തന്നെ ഇളം ഇലകൾ ശ്രദ്ധാപൂർവ്വം
നുള്ളിയെടുത്തു.
ഭാര്യ
അതുകൊണ്ടും താളിപ്പ് കറി
ഉണ്ടാക്കി.പക്ഷേ
പിറ്റേ ദിവസം എനിക്ക് വയറിന്
എന്തോ പന്തികേട് തോന്നി.അനിയന്റെ
ഭാര്യക്കും ഇതേ പ്രശ്നം.കറി
കൂട്ടിയ മറ്റാർക്കും ഒരു
പ്രശ്നവും ഇല്ലതാനും.എങ്കിലും
കോവക്ക ഇല പിന്നെ ഞങ്ങൾ
ഉപയോഗിച്ചില്ല.
ഇപ്പോൾ
കോവക്ക വള്ളിയിൽ കായ ഇല്ല ,
ഇലകളേ
ഉള്ളൂ.എന്നിരുന്നാലും
അനുഭവമേ ഗുരു!
മത്തനും
കുമ്പളവും കായ പിടിച്ചില്ലെങ്കിലും
ചുരക്ക ഇപ്പോൾ കായ പിടിച്ച്
തുടങ്ങി.
അതിനിടയിൽ ഞങ്ങളറിയാതെ ഒരു ഗ്രോ ബാഗിൽ പുതിയൊരു വള്ളി വളർന്ന് വന്നു.അതിൽ കുറെ കുഞ്ഞ് മഞ്ഞപ്പൂക്കളും വിരിഞ്ഞു. പൂക്കൾ എല്ലാം കായയായി മാറാൻ തുടങ്ങിയെങ്കിലും ഒന്നിന് മാത്രമേ അല്പം വണ്ണം വയ്ക്കാനുള്ള ഭാഗ്യം കിട്ടിയുള്ളൂ. അതിനാൽ തന്നെ അവനെ തിരിച്ചറിയാൻ സാധിച്ചു – വെള്ളരി.പക്ഷെ അവനെയും മൂപ്പെത്തുന്നതിന് മുമ്പെ പ്രാണികൾ ആക്രമിച്ചതിനാൽ കേട് വന്നു.
അല്പം
താല്പര്യ്മുണ്ടെങ്കിൽ ഈ
കൃഷിയെല്ലാം മനസ്സിന് ഉന്മേഷവും
സന്തോഷവും നൽകും.ഭൂമിക്ക്
ഒരു പച്ചപ്പും.അതിനിടയിൽ ഞങ്ങളറിയാതെ ഒരു ഗ്രോ ബാഗിൽ പുതിയൊരു വള്ളി വളർന്ന് വന്നു.അതിൽ കുറെ കുഞ്ഞ് മഞ്ഞപ്പൂക്കളും വിരിഞ്ഞു. പൂക്കൾ എല്ലാം കായയായി മാറാൻ തുടങ്ങിയെങ്കിലും ഒന്നിന് മാത്രമേ അല്പം വണ്ണം വയ്ക്കാനുള്ള ഭാഗ്യം കിട്ടിയുള്ളൂ. അതിനാൽ തന്നെ അവനെ തിരിച്ചറിയാൻ സാധിച്ചു – വെള്ളരി.പക്ഷെ അവനെയും മൂപ്പെത്തുന്നതിന് മുമ്പെ പ്രാണികൾ ആക്രമിച്ചതിനാൽ കേട് വന്നു.
6 comments:
ചുരുക്കി പറഞ്ഞാൽ ഉമ്മ നട്ടു,ദൈവം മുളപ്പിച്ചു, ഞാൻ നനച്ചു.
മത്തന്‍ ചിലത് അങ്ങനെയാണ് പിടിക്കില്ല.
ഇനിയും പരീക്ഷിക്കാലോ....
ആശംസകള്‍ മാഷെ
തങ്കപ്പേട്ടാ...ഇന്ന് മത്തനില കയറ്റുമതി ചെയ്തു , ഭാര്യാ വീട്ടിലേക്ക് !!
ഹായ്.വായിക്കാൻ തന്നെ എന്നാ സുഖമാ.
മത്തനില താളിച്ചത്... ഹാവൂ കൊതിയാകുന്നു!
സുധീ...മണ്ണിലേക്ക് ഇറങ്ങാം,രുചിയും ആസ്വദിക്കാം
മുബീ...അതെ,കൊതിയാവും.
Post a Comment
നന്ദി....വീണ്ടും വരിക