കറലാട് തടാകം എന്ന് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ഓടി എത്തിയിരുന്നത് പത്ത് വര്‍ഷം മുമ്പത്തെ ഒരു ചിത്രമാണ്. കല്പറ്റയിലെ ഒരു ബന്ധു വീട്ടില്‍ പോയി തിരിച്ചു പോരുന്ന സമയത്ത് അതോ അങ്ങോട്ട് പോകുന്ന സമയത്തോ എന്നോര്‍മ്മയില്ല വയനാട് ടൂറിസം ഭൂപടത്തില്‍ കണ്ട ആ സ്ഥലം ഒന്ന് കാണാന്‍ തീരുമാനിച്ചു. അന്ന് അവിടെ എങ്ങനെ എത്തിപ്പെട്ടു എന്ന് ഇന്നും എനിക്ക് ഒരു നിശ്ചയമില്ല. ഞാനും ഭാര്യയും മൂത്തമകള്‍ ലുലുവും ആ “വിനോദ സഞ്ചാര കേന്ദ്രം” തപ്പിപ്പിടിച്ചു !!
അവിടെ എത്തിയപ്പോള്‍ പായല്‍ മൂടി കിടക്കുന്ന ഒരു തടാകം കണ്ടു. സമീപത്ത് എന്നല്ല, വിളിച്ചു കൂവിയാല്‍ കേള്‍ക്കുന്ന സ്ഥലത്ത് പോലും ഒരു മനുഷ്യന്റെ അനക്കം കണ്ടില്ല !പായലില്‍ കുരുങ്ങിയ ഒരു ബോട്ട് ആണ് ടൂറിസം ഭൂപടത്തില്‍ പറയുന്ന ആ സ്ഥലം ഇതു തന്നെ എന്ന് തീര്‍ച്ചയാക്കാന്‍ എന്നെ സഹായിച്ചത്. ഇനി ഇത്തരം ഒരു വിഡ്ഢിത്തം ആര്‍ക്കും പറ്റരുതേ എന്ന് ആത്മാര്‍ത്ഥമായി അന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ടാകണം.കാരണം അതേ കറലാട് ആണ് ഇന്ന് വയനാട് സാഹസിക വിനോദ കേന്ദ്രമായി തല ഉയര്‍ത്തി നില്‍ക്കുന്നത്.
കല്പറ്റയില് നിന്നും പടിഞ്ഞാറത്തറ വഴി മാനന്തവാടി പോകുന്ന റൂട്ടിലാണ് കറലാട്. പടിഞ്ഞാറത്തറ എത്തുന്നതിന് മുമ്പ് കാവുംമന്ദം എന്ന സ്ഥലം കഴിഞ്ഞ് കാവുംമന്ദം H S എന്ന ഒരു സ്റ്റോപ്പുണ്ട്.അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പോകുന്ന ഇടുങ്ങിയ റോഡിന് 2 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ഈ വിനോദ കേന്ദ്രത്തില്‍ എത്താം (അതുകൊണ്ടാണ് 10 കൊല്ലം മുമ്പ് എങ്ങനെ ഞാന്‍ ഇവിടെ എത്തിപ്പെട്ടു എന്ന് സംശയിച്ചത്)
ടൂറിസം ഡിപ്പാര്‍ട്ട്മെന്റും എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്ലും സംയുക്തമായി നടപ്പാക്കുന്ന ‘ഗ്രീന്‍ കാര്‍പറ്റ്’ എന്ന പദ്ധതിയുടെ ഭാഗമായുള്ള ഒരു പ്രവര്‍ത്തനത്തിനാണ് എന്‍.എസ്.എസ് വളന്റിയര്മാരെയും കൊണ്ട് ഞാന്‍ കഴിഞ്ഞ ദിവസം ഇവിടെ എത്തിയത്. പ്രവൃത്തിക്ക് ശേഷം അവിടെയുള്ള സൌകര്യങ്ങള്‍ ഒന്ന് ചുറ്റി കാണാന്‍ ഡിപാര്‍ട്ട്മെന്റ് സ്റ്റാഫ് എന്നെ ക്ഷണിച്ചു.
സഞ്ചാരികള്‍ക്ക് താമസിക്കാന്‍ 10 ടെന്റുകളും അല്പം മഡ് ഹൌസുകളും തയ്യാറാക്കി വരുന്നു.ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ തുറക്കുമായിരിക്കും. ഒരു ഗ്രൂപിന് ഒന്നിച്ച് വന്ന് ടെന്റുകളില്‍ താമസിക്കാനും കോണ്‍ഫറന്‍സ് നടത്താനും സാധിക്കും.വിശാലമായ ഒരു കോണ്‍ഫറന്‍സ്ഹാള്‍ തയ്യാറായിട്ടുണ്ട്. ഒപ്പം നിരവധി സാഹസിക വിനോദങ്ങളും ലഭ്യമാണ്.
സാഹസിക വിനോദത്തില്‍ ഏറ്റവും ആവേശകരമായത് ഒരു പക്ഷേ ഹൃദയം നിലക്കുന്ന സിപ് ലൈന്‍ ആണ്. 40 അടി താഴ്ചയുള്ള കറലാട് തടാകത്തിന് മുകളിലൂടെ 240മീറ്ററോളം ദൂരം കയറില്‍ തൂങ്ങിയുള്ള ഒരു യാത്ര!
ഗ്രാവിറ്റി ഉപയോഗപ്പെടുത്തിയുള്ള ഈ യാത്ര വെറും 18 സെക്കന്റ് കൊണ്ട് അവസാനിക്കും എങ്കിലും അതിന്റെ മുന്നൊരുക്കം ചങ്കിടിപ്പ് സെക്കന്റില്‍ 180ല്‍ എത്തിക്കും! 290 രൂപ കൊടുത്ത് ഈ യാത്ര ആസ്വദിക്കാം.സന്നദ്ധ പ്രവര്‍ത്തനത്തിനുള്ള നന്ദി സൂചകമായി എനിക്കും നാല് കുട്ടികള്‍ക്കും സൌജന്യമായി ഇത് ആസ്വദിക്കാനുള്ള അവസരം ലഭിച്ചു!
കയറില്‍ ബന്ധിച്ച് അരയില്‍ ഉറപ്പിച്ച് ഹെല്‍മറ്റും ഗ്ലൌസും ധരിച്ച് രണ്ട് തെങ്ങിന്റെ ഉയരത്തിലുള്ള ഒരു പ്ലാറ്റ്ഫോമില്‍ കയറി ഒന്നാമനായി ഞാന്‍ നിന്നു. എനിക്കുള്ള നിര്‍ദ്ദേശങ്ങള്‍ തന്നു കൊണ്ട് അല്പാല്പമായി പിന്നോട്ട് നീങ്ങാന്‍ ഓപറേറ്റര്‍ ആവശ്യപ്പെട്ടു.താഴെ ഒരു പൊട്ടുപോലെ മനുഷ്യത്തലകള്‍ നീങ്ങുന്നത് കാണുന്നുണ്ട്....ഫും!!ഞാന്‍ അതാ തടാകത്തിന്റെ മുകളിലേക്ക് അതിവേഗം കുതിക്കുന്നു!!

എനിക്ക് പിന്നാലെ നറുക്കെടുപ്പിലൂടെ അവസരം ലഭിച്ച 3 പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും സിപ് ലൈനിലൂടെ തടാകം കടന്നു!
230 രൂപ കൊടുത്ത് ആസ്വദിക്കാവുന്ന 2 പേര് ചേര്‍ന്നുള്ള കയാക്കിംങ്ങിനും ഞങ്ങളില്‍ 8 പേര്‍ക്ക് സൌജന്യ അവസരം കിട്ടി!20 മിനുട്ട് ആണ് ഇതിന്റെ സമയം. റോക്ക് ക്ലൈമ്പിംഗ്, പൈന്റ് ബാള്‍ തുടങ്ങിയ പ്രോഗ്രാമുകളും ഇപ്പോള്‍ ഉണ്ട്.കൂടുതല്‍ ഐറ്റങ്ങള്‍ ഉടന്‍ നിലവില്‍ വരും എന്ന് ടൂറിസം അധികാരികള്‍ അറിയിച്ചു.
കുട്ടികള്‍ക്ക് ആസ്വദിക്കാന്‍ പ്രത്യേകിച്ച് ഒന്നും ഇല്ല എന്നതാണ് ഒരു പോരായ്മ.ചില്‍ഡ്രന്‍സ് പാര്ക്കിന് സ്ഥലം കണ്ടെത്തിയിട്ടുണ്ട് എന്ന് പറയുന്നു. സ്വന്തമായി വാഹനം ഇല്ലെങ്കില്‍ ഇവിടെ എത്തിപ്പെടാന്‍ ബുദ്ധിമുട്ടാണ് എന്നതും സ്വന്തം വാഹനം കൊണ്ടുപോയാല്‍ തന്നെ സ്വകാര്യ വ്യക്തികളുടെ പേ ആന്റ് പാര്‍ക്കിംഗ് സൌകര്യം ഉപയോഗപ്പെടുത്തേണ്ടി വരും എന്നതും നിലവിലുള്ള പ്രശ്നങ്ങളാണ്. പ്രവേശന ഫീസ് ഇപ്പോള്‍ മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ്.
10 comments:
40 അടി താഴ്ചയുള്ള കറലാട് തടാകത്തിന് മുകളിലൂടെ 240മീറ്ററോളം ദൂരം കയറില്‍ തൂങ്ങിയുള്ള ഒരു യാത്ര!
തടാകമെന്ന് കേൾക്കുമ്പോളേ കൈയും കാലും വിറക്കും.അപ്പളാ അതിന്റെ മോളീക്കൂടെ കയറിൽത്തൂങ്ങിയുള്ള യാത്ര.ഞാനെങ്ങുമില്ല.
സുധീ...വീണാൽ തടാകത്തിലെ വെള്ളത്തിന്റെ രുചി അറിയും എന്നേ ഉള്ളൂ !!!
ഇതിന്റെ ഗൂഗിള്‍ മാപ്പ് കിട്ടുമോ മാഷേ
കുറുമ്പടീ...നമ്മൾ തന്നെയാ ആ മാപ്പ് !!
കൊള്ളാല്ലോ മാഷേ... നിക്കൊന്നു പോയി നോക്കണം അവിടെ :)
മുബീ...വയനാട്ടിലേക്ക് സ്വാഗതം
ഇതും കൂടി ഒന്ന് ശ്രദ്ധിക്കൂ... https://www.facebook.com/dtpcwayanad/videos/vb.259711800821525/1012928622166502/?type=2&theater
യാതയില്‍ ഒരു സാഹസികതയൊക്കെയുണ്ടല്ലോ മാഷെ.
ആശംസകള്‍
തങ്കപ്പേട്ടാ...കുട്ടികൾ എന്നെ ഒന്ന് പരീക്ഷിച്ചു.ഞാൻ അത് ധൈര്യ സമേതം ഏറ്റെടുത്തു.
Post a Comment
നന്ദി....വീണ്ടും വരിക