ഭാരത് സ്കൌട്‌സ് ആന്റ് ഗൈഡ്‌സിലെ പരമോന്നത പുരസ്കാരം രാഷ്ട്രപതി സ്കൌട് എന്നറിയപ്പെടുന്ന രാഷ്ട്രപതി പുരസ്കാര്‍ ആണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതിനുള്ള പരീക്ഷ എഴുതാൻ അതിന് തൊട്ടു താഴെയുള്ള രാജ്യപുരസ്കാര്‍ പരീക്ഷ പാസ്സാകണം എന്നും ഞാന്‍ മനസ്സിലാക്കുന്നു. പ്രഥം സോപാന്‍ , ദ്വിതീയ സോപാന്‍ , ത്രിതീയ സോപാന്‍ എന്നിങ്ങനെ പേരുള്ള വിവിധ സോപാനങ്ങളും പിന്നെ കുറെ റിക്കാര്‍ഡ് വര്‍ക്കുകളും ജാമ്പൂരി - കാമ്പൂരി പോലെയുള്ള ക്യാമ്പുകളും മറ്റ് പ്രവര്‍ത്തനങ്ങളും എല്ലാം കഴിഞ്ഞാണ് രാജ്യപുരസ്കാര്‍ പരീക്ഷ എഴുതുന്നത്.
ഇക്കഴിഞ്ഞ ഡിസംബറില്‍ രാജ്യപുരസ്കാര്‍ ത്രിദിന പരീക്ഷ അഭിമുഖീകരിച്ച എന്റെ രണ്ടാമത്തെ മകള്‍ ആതിഫ ജുംല(ലുഅ മോൾ) പ്രസ്തുത പുരസ്കാരം നേടിയ വിവരം സന്തോഷ പൂര്‍വ്വം അറിയിക്കുന്നു. ഒപ്പം അറ്റന്റ് ചെയ്ത സുല്ലമുസ്സലാം ഓറിയെന്റല്‍ ഹൈസ്കൂളിലെ മറ്റ് ആറ് പേര്‍ക്കും ഈ പുരസ്കാരം കിട്ടിയിട്ടുണ്ട്. ഷക്കീല ടീച്ചറുടെ പരിശീലനത്തിലാണ് ഈ നേട്ടം സ്കൂള്‍ തുടര്‍ച്ചയായി നേടിക്കൊണ്ടിരിക്കുന്നത്.
1984-ൽ എന്റെ സ്കൂളിൽ സ്കൌട്ടിന്റെ യൂണിറ്റ് ആദ്യമായി തുടങ്ങിയതും അന്ന് അതിൽ അംഗമായി ജില്ലാ തല സാഹസിക ക്യാമ്പിന് നിലമ്പൂർ മാനവേദൻ സ്കൂളിൽ പോയതും ഇന്നും എന്റെ മനസ്സിൽ തങ്ങി നിൽക്കുന്നു. ആ ക്യാമ്പിൽ പങ്കെടുത്തതിനാണോ അതല്ല യൂണിഫോമിൽ തുന്നിച്ചേർക്കാനാണോ എന്നറിയില്ല അന്ന് തന്ന പച്ച നിറത്തിലുള്ള ഭാരത് സ്കൌട്‌സ് ആന്റ് ഗൈഡ്‌സ് എംബ്ലം ഇന്നും എന്റെ പഴയ ഒരു ഡയറിയുടെ ചട്ടക്കകത്ത് നിലനിൽക്കുന്നു. 2006-2009 കാലത്ത് മാനന്തവാടിയിൽ എൽ.പി സ്കൂളിൽ പഠിക്കുന്ന കാലത്ത് എന്റെ മൂത്ത മോൾ ലുലു ബുൾബുളിൽ അംഗമായിരുന്നതും ഈ അവസരത്തിൽ ഓർമ്മിക്കുന്നു.
5 comments:
മുന്‍ സ്കൌട്ട് ആയ ഞാനും മുന്‍ ബുള്‍ബുള്‍ ആയ അവളുടെ ഇത്താത്തയും ഈ പുരസ്കാര ലബ്ധിയില്‍ ഏറെ സന്തോഷിക്കുന്നു.
കുഞ്ഞുമോള്‍ക്ക് ഈ മാമന്റെ വക ആശംസകള്‍ അറിയിച്ചെക്കണേ...............
സുധീ...തീർച്ചയായും അറിയിക്കാം.
ലുആ മോള്‍ക്ക് അഭിനന്ദനങ്ങള്‍!
Mubi...Thanks
Post a Comment
നന്ദി....വീണ്ടും വരിക