ഉറങ്ങാട്ടിരി പഞ്ചായത്തിലെ സുബുലുസ്സലാം ഹൈസ്കൂൾ മൂർക്കനാട് എന്ന എന്റെ സ്കൂൾ, സ്പോർട്സിൽ ജില്ലാ ചാമ്പ്യന്മാരായി വിരാജിക്കുന്ന കാലമായിരുന്നു അത്. ഫുട്ബാൾ,നീന്തൽ,വോളിബാൾ മുതലായ ഗെയിംസ് ഇനങ്ങളിലും പങ്കെടുക്കാറുണ്ടെങ്കിലും പറയത്തക്ക വിജയങ്ങളൊന്നും സ്കൂളിന് ലഭിച്ചതായി ഓർമ്മയില്ല.
അങ്ങനെയിരിക്കെ ജില്ലാ തല നീന്തൽ മത്സരം കടന്നു വന്നു. ചാലിയാറിന്റെ തീരത്തായതിനാൽ, വെള്ളത്തിൽ വീണാൽ ഒരു വിധം നീന്തിക്കയറാൻ അറിയുന്ന നിരവധി പേർ സ്കൂളിൽ ഉണ്ടായിരുന്നു. എന്നാൽ മത്സരക്കുളത്തിൽ ഇറങ്ങാനുള്ള നിലവാരം പുലര്‍ത്തുന്ന ആരും തന്നെ ഉണ്ടായിരുന്നില്ല.
സ്പോർട്ട്സിൽ ജില്ലാ ചാമ്പ്യന്മാർ ആയതിനാലും മലപ്പുറം ജില്ലയിലെ പ്രധാന നദിയായ ചാലിയാറിന്റെ തീരത്തുള്ള സ്കൂൾ ആയതിനാലും നീന്തൽ മത്സരത്തിൽ പങ്കെടുക്കാതിരിക്കുന്നത് സ്കൂളിന് ഒരു അഭിമാന പ്രശ്നമായിരുന്നു. മാത്രമല്ല മത്സരം നടക്കുന്നത് ഞങ്ങളുടെ സ്കൂളിൽ നിന്നും ഏതാനും കിലോമീറ്ററുകൾ മാത്രം അകലെയുള്ള എളയൂരിലും.

അന്നത്തെ പി.ടി മാസ്റ്റർ ആയിരുന്ന ബാലൻ മാസ്റ്റർ, സ്പോർട്ട്സ് ആൻഡ് ഗെയിംസിൽ കുട്ടികൾക്ക് കിട്ടുന്ന എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്താൻ സമർത്ഥനായിരുന്നു. എന്നാൽ ചെറിയൊരു ശാരീരികാസ്വാസ്ഥ്യം കാരണം ബാലൻ മാസ്റ്റർ ലീവിലായതിനാൽ കണക്ക് മാസ്റ്ററായ ജയകൃഷ്ണൻ മാഷെ ആയിരുന്നു മത്സരത്തിനായി ടീമിനെ കൊണ്ടുപോകേണ്ട ചുമതല ഏല്പിച്ചത്.
നിലവിൽ ഒരു ടീം ഇല്ലാത്തതിനാൽ, നീന്തലറിയുന്നവരെ കണ്ടെത്തി ആദ്യം ടീമിനെ സെറ്റ് ആക്കണം എന്നതായിരുന്നു ജയകൃഷ്ണൻ മാസ്റ്ററുടെ മുന്നിലെ പ്രധാന കടമ്പ.നീന്തൽ അറിയുമോ ഇല്ലയോ എന്ന് പരിശോധിക്കാനാണെങ്കിൽ ഒരേ ഒരു മാർഗ്ഗം ചാലിയാറിൽ കൊണ്ട് പോയി നീന്തിച്ച് നോക്കുക എന്നതാണ്. അത് അത്ര എളുപ്പവുമല്ല. പിന്നെ എന്താണ് ഒരു എളുപ്പമാർഗ്ഗം? കാടുപിടിച്ച തലയിൽ നീന്തൽ ടീം സെലക്ഷൻ എന്ന ഭാരിച്ച ചുമതല കൂടി വഹിച്ചാണ് അന്ന് ജയകൃഷ്ണൻ മാസ്റ്റർ ക്ലാസ്സിലെത്തിയത്. ക്ലാസില്‍ കയറിയതും പതിവില്ലാത്ത വിധം, തലേ ദിവസം എടുത്ത ഭാഗത്ത് നിന്ന് മാസ്റ്റർ ഒരു ചോദ്യം ചോദിച്ചു.
“നാല് മീറ്റർ നീളവും രണ്ട് മീറ്റർ വീതിയുമുള്ള ദീർഘചതുരാകൃതിയിലുള്ള ഒരു കുളത്തിന്റെ ആഴം കണക്കാക്കുന്നത് എങ്ങനെ? ഗോവിന്ദൻ പറയൂ...”
“കുളത്തിൽ ചാടി മുങ്ങാം കുഴിയിട്ട് നോക്കിയാൽ മതി...” ഗോവിന്ദൻ എഴുന്നേറ്റ് നിന്ന് വളരെ പ്രായോഗികമായ ഒരു മാർഗ്ഗം പറഞ്ഞു.
“അങ്ങനെ നോക്കാൻ നിനക്ക് നീന്തലറിയോ?” ഉത്തരം കേട്ട മാസ്റ്റർ അടുത്ത ചോദ്യമിട്ടു.
“തോട്ടിൽ നീന്താനറിയാം സാർ...” ഗോവിന്ദൻ വെറുതെ തട്ടിവിട്ടു.
“ആ...എങ്കിൽ നീ പറഞ്ഞത് വളരെ ശരിയാണ്...! നിന്നെ ക്യാപ്റ്റനാക്കി തെരഞ്ഞെടുത്തിരിക്കുന്നു...!!എല്ലാവരും ഒന്ന് കയ്യടിക്കൂ...”
“സേ....ർ.....എന്ത്....? എന്തിന്റെ ക്യാപ്റ്റൻ ?” സഹപാഠികളുടെ ഹർഷാരവത്തിനിടയിൽ ഗോവിന്ദൻ ചോദിച്ചു.
“ജില്ലാ നീന്തൽമേളക്കുള്ള നമ്മുടെ സ്കൂൾ ടീമിന്റെ ക്യാപ്റ്റൻ...”
“സേർ...ആ നീന്തൽ അല്ല ഈ നീന്തൽ.... മേളയിലെ നീന്തൽ എനിക്കറിയില്ല...” പറഞ്ഞ കാര്യത്തിൽ നിന്ന് പിന്മാറാൻ ഗോവിന്ദൻ ആവതു ശ്രമിച്ചു.
“അതൊന്നും സാരമില്ല...എളയൂരിലെ ഒരു പൊട്ടക്കുളത്തിലാ മത്സരം.... നിന്നെപ്പോലെ ഒരേ ക്ലാസ്സിൽ മൂന്നും നാലും തവണ ഇരുന്ന ഒരുത്തനും മത്സരത്തിനുണ്ടാകില്ല. വിസിലടിക്കുമ്പോൾ നീ അങ്ങട്ട് ചാടി കയ്യൊന്ന് ആഞ്ഞ് വീശിയാൽ തന്നെ ഫിനിഷിംഗ് പോയിന്റിൽ എത്തും....ഫസ്റ്റാകും...“
അപ്പോഴാണ് ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന ഉസ്മാന് ക്ലാസിന്റെ വാതിലിനടുത്ത് വന്ന് നിന്നത്.
“യെസ് കമിൻ...” ക്ലാസിലേക്ക് കയറാനുള്ള കുട്ടിയാണെന്ന് കരുതി ജയകൃഷ്ണൻ മാസ്റ്റർ പറഞ്ഞു.
“സേർ...കമിന് അല്ല...ഞാന്‍ ഉസ്മാനാ... ജില്ലാ നീന്തലിന് ഞാനും ണ്ട് ന്ന് മാഷോട് പറയാനാ വന്നത്...” ഉസ്മാന് മറുപടി കൊടുത്തു.
“ഓ... വെരിഗുഡ്... ഞാൻ ടീമിലേക്കുള്ള ആൾക്കാരെ തപ്പി നടക്കുകയായിരുന്നു ... ക്യാപ്റ്റനെ ഞാന്‍ നേരത്തെ തന്നെ തെരഞ്ഞെടുത്തിട്ടുണ്ട്... ആട്ടെ, നീ ഏതൊക്കെ ഇനത്തിൽ മത്സരിക്കും?”
“ബാക്കോട്ടുള്ള നീന്തം...മുന്നോട്ടുള്ള നീന്തം...പൂമ്പാറ്റ നീന്തം...അങ്ങനെ എല്ലാം എല്ലാം ..”
“ആഹാ....ഇതിലൊക്കെ മത്സരിക്കും എന്നോ? നീ വെറും ഉസ്മാനല്ലടാ...അസ്സല് സ്പോര്ടുസ്മാനാ....എല്ലാവരും സ്പോര്ടുസ്മാനു ഒരു ഗംഭീര കയ്യടി കൊടുക്കൂ...." എല്ലാവരും വീണ്ടും കയ്യടിച്ചു.

"അപ്പോൾ....അൽപ സമയം മുമ്പ് ഞാൻ ക്യാപ്റ്റൻ ആക്കിയ ആൾ കരക്കിരുന്നോളും... എല്ലാ ഐറ്റത്തിലും നീ തന്നെ പങ്കെടുത്താ മതി. മറ്റന്നാളാണ് മത്സരം...വേണമെങ്കിൽ ഇന്നും നാളെയും ഗ്രൌണ്ടിൽ ഒന്ന് പ്രാക്റ്റീസ് ചെയ്തോളൂ...”
"ങേ!! ഗ്രൗണ്ടിൽ പ്രാക്ടീസ് ചെയ്യുകയോ?" ജയകൃഷ്ണൻ മാസ്റ്ററുടെ മറുപടി കേട്ട് ഉസ്മാൻ ഞെട്ടിയെങ്കിലും അത് പുറത്ത് കാണിച്ചില്ല.
* * * * * * * * *
* * * * * * * * *
അങ്ങനെ ആ ദിനം വന്നെത്തി.
“മലപ്പുറം ജില്ലയിലെ നീന്തല്‍ രാജകുമാരനെ കണ്ടെത്താനുള്ള 100 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ മത്സരത്തിന്റെ ഹീറ്റ്സ് ആണ് ആദ്യം നടക്കാന്‍ പോകുന്നത്..... ആദ്യ ഹീറ്റ്സില്‍ പങ്കെടുക്കുന്നത് നിലവിലുള്ള സംസ്ഥാന ചാമ്പ്യന്‍ അരീക്കോട് സുല്ലമുസ്സലാം ഓറിയെന്റല്‍ ഹൈസ്കൂളിന്റെ സൈദ് ഫസല്‍.... മീറ്റിലെ കറുത്ത കുതിരയാകും എന്ന് പ്രതീക്ഷിക്കുന്ന മൂര്‍ക്കനാട് സുബുലുസ്സലാം ഹൈസ്കൂളിന്റെ ഉസ്മാന്..... പുഴയില്ലാത്ത മഞ്ചേരിയുടെ അഭിമാനം കാക്കാന്‍ വാസുദേവന്‍....പിന്നെ ആതിഥേയരുടെ പ്രതീക്ഷകള്‍ മുഴുവന്‍ പേറുന്ന ജെയിംസ് മാത്യു....ആവേശകരമായ മത്സരം കാണാന്‍ എല്ലാവരെയും കുളക്കരയിലേക്ക് ക്ഷണിക്കുന്നു” ആദ്യത്തെ മത്സരത്തെപ്പറ്റി മൈക്കിലൂടെ ഉച്ചത്തില്‍ അനൗൺസ്മെന്റ് ഉയര്‍ന്നു.
അയഞ്ഞ ഒരു ഡ്രോയറും നീളം കൂടിയ ഒരു ടീ ഷര്‍ട്ടും ധരിച്ചുകൊണ്ട് ഉസ്മാന് സ്റ്റാര്‍ട്ടിംഗ് പോയിന്റിലേക്ക് എത്തി.

“ഈ ഡ്രോയര്‍ നിനക്ക് എവിടന്ന് കിട്ടി ?” ഉസ്മാന്റെ വേഷം കണ്ട ജയകൃഷ്ണൻ മാസ്റ്റർ ചോദിച്ചു.
“അത്...അത്...ഇന്നലെ എന്റെ അമ്മാവന് വീട്ടില്‍ വന്നിരുന്നു...”
“ആ...കണ്ടപ്പോഴേ എനിക്ക് മനസ്സിലായി, പത്ത് പതിനഞ്ച് കൊല്ലം സര്‍വീസ് ഉള്ള ഡ്രോയറാന്ന്...”
“ടീം മാനേജര്‍മാരും ക്യാപ്റ്റന്മാരും മത്സരാര്‍ത്ഥിയുടെ തൊട്ടു പിന്നില്‍ നിന്നു കൊണ്ട് നിറഞ്ഞ പ്രോത്സാഹനം നല്‍കേണ്ടതാണ്...” വീണ്ടും അനൌന്സ്മെന്റ് മുഴങ്ങി. അതനുസരിച്ച് ജയകൃഷ്ണൻ മാസ്റ്ററും ഗോവിന്ദനും കുളക്കരയിൽ ഉസ്മാന്റെ നേരെ പിന്നില്‍ വന്ന് നിന്നു.
“ഓണ്‍ യുവര്‍ മാര്‍ക്ക്....” റഫറി പറഞ്ഞപ്പോള്‍ എല്ലാവരും കുളത്തിലേക്ക് ചാടാന്‍ തയ്യാറായി നിന്നു.
“സെറ്റ്...ഫ്രീ...ബ്ലും...ബ്ലും...ബ്ലും.....” റഫറിയുടെ വിസിലിനൊപ്പം മൂന്ന് പേര് കുളത്തിലേക്ക് ഡൈവ് ചെയ്തു. ഉസ്മാന് അപ്പോഴും കരയില്‍ തന്നെ നില്‍ക്കുകയാണ് !!
“ചാടെടാ ഉസ്മാനെ...” ജയകൃഷ്ണൻ മാസ്റ്ററും ഗോവിന്ദനും ഒരുമിച്ച് അലറി. ഉസ്മാന് അപ്പോഴും കൂസലില്ലാതെ വെള്ളത്തിലേക്ക് നോക്കി നിന്നു.
മറ്റുള്ളവർക്ക് മുമ്പിൽ നാണം കെടാതിരിക്കാൻ ജയകൃഷ്ണൻ മാസ്റ്ററും ഗോവിന്ദനും കൂടി പിറകിൽ നിന്നും ഉസ്മാനെ ഒന്ന് തള്ളി.
“പധോ!!”
മൂക്കും കുത്തി ഉസ്മാന് വെള്ളത്തിലേക്ക് വീണു. ഗ്ലിം.....ഗ്ലും....ഗ്ലും....വെള്ളം കുടിച്ച് ഉസ്മാന് കുളത്തിന്റെ അടിയിലേക്ക് താഴാന്‍ തുടങ്ങി. അപകടം മണത്ത സംഘാടകരിൽ ഒരാൾ ഉടൻ വെള്ളത്തിലേക്ക് ചാടി. മുങ്ങിക്കൊണ്ടിരുന്ന ഉസ്മാനെ വേഗം മുടിക്ക് പിടിച്ച് വലിച്ച് കരക്ക് കയറ്റി. അപ്പോഴാണ് ജയകൃഷ്ണൻ മാസ്റ്റർക്ക് ശ്വാസം നേരെ വീണത്.
“എന്തു പണിയാടാ ഉസ്മാനെ നീ ഈ കാണിച്ചത്...?പൂമ്പാറ്റ നീന്തലും പുറം നീന്തലും ഒക്കെ അറിയാം എന്ന് പറഞ്ഞിട്ട്...വിസിലടിച്ചപ്പോ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ അങ്ങനെ നിൽക്കാ.... ” ജയകൃഷ്ണൻ മാസ്റ്റർ ദ്വേഷ്യത്തോടെ നനഞ്ഞൊട്ടി നിൽക്കുന്ന ഉസ്മാന്റെ നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു.
“സേ...ർ....അത്....അത്..... " ഉസ്മാൻ തലയിൽ ചൊറിഞ്ഞ് പറയാൻ തുടങ്ങി.
"ഏത്?" ജയകൃഷ്ണൻ മാസ്റ്റർ ഉസ്മാനെ ഒന്നുകൂടി തറപ്പിച്ച് നോക്കി.
"ഇന്ന് കണക്കും ബയോളജിയും ക്ലാസ് പരീക്ഷ പറഞ്ഞിരുന്നു. അതിൽ നിന്ന് രക്ഷപ്പെടാനാ ഞാൻ ഇങ്ങോട്ട് വന്നത്...അൽപ സ്വൽപം നീന്തൽ എനിക്കറിയാം... മുട്ടോളം വെള്ളമേ ഞാൻ പ്രതീക്ഷിച്ചുള്ളൂ... ഇത് മുട്ടും മുട്ടയും കഴിഞ്ഞ് മൊട്ടയോളം ഉണ്ട് വെള്ളം... ഇത്രേം വലിയൊരു കുളത്തിൽ ചാടേണ്ടി വരും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.. ക്ഷമിക്കണം സേർ...”
ഉസ്മാന്റെ ശരീരത്തിന്റെ മുന്നിലും പിന്നിലുമുള്ള സകല ദ്വാരങ്ങളിലൂടെയും പല സ്രവങ്ങളും പുറത്ത് വന്ന് കുളം മലിനമായതിനാൽ അന്നത്തെ ബാക്കി മത്സരങ്ങൾ നീട്ടി വച്ചു എന്നാണ് പിന്നീട് കേട്ടത്.
12 comments:
“ആഹാ....നീ ഉസ്മാനല്ല...അസ്സല് സ്പോര്ട്സ്മാനാ.... അപ്പോൾ ക്യാപ്റ്റൻ കരക്കിരുന്നോളും... മറ്റന്നാളാണ് മത്സരം...വേണമെങ്കിൽ ഇന്നും നാളെയും ഗ്രൌണ്ടിൽ ഒന്ന് പ്രാക്റ്റീസ് ചെയ്തോളൂ...”
നീന്തൽ മത്സരം തകർത്തു കുളമാക്കിയല്ലോ.... ഉസ്മാൻ..
ഇതും നടന്നതാണോ മാഷേ...
ഗീതാജി... എന്റെ ക്ലാസ്മേറ്റ് അഖിലേന്ത്യാ വെറ്ററൻ നീന്തൽ മത്സരത്തിൽ മെഡൽ നേടിയതിനെപ്പറ്റി സംസാരിച്ച് കൊണ്ടിരിക്കെ മറ്റൊരു ക്ലാസ്സ്മേറ്റായ ഗോവിന്ദൻ പങ്ക് വച്ച സംഭവമാണ് തന്തു.
പാവം ഉസ്മാൻ..കുളം കലക്കി വൃത്തികേടാക്കിയെങ്കിലും ആൾ നിഷ്ക്കളങ്കൻ തന്നെ..സംഭവം രസകരമായി.
മുഹമ്മദ്ക്കാ...ഉസ്മാന് അത്ര പാവമൊന്നുമായിരുന്നില്ല.
ചിരിക്കാൻ വകയുണ്ട്
Unais...Thanks
ഉസ്മാന്റെ ശരീരത്തിന്റെ മുന്നിലും
പിന്നിലുമുള്ള സകല ദ്വാരങ്ങളിലൂടെയും
പല സ്രവങ്ങളും പുറത്ത് വന്ന് കുളം മലിനമായതിനാൽ
അന്നത്തെ ബാക്കി മത്സരങ്ങൾ നീട്ടി വച്ചു എന്നാണ് പിന്നീട്
കേട്ടത്. ഹ ഹ ഹാ
മുരളിയേട്ടാ...നന്ദി
ഉസ്മാൻ കുളം കുളമാക്കിയല്ലോ...
Mubi...കുളം ഉസ്മാന് കുളമായി.
നവദ്വാരത്തിൽ മുക്ക് ഒഴിച്ചുള്ള. എട്ട് ട്ട് ദ്വാരങ്ങൾ ബന്ധിച്ചി വേരുന്നേൽ കുളം വൃത്തിക്കോടാകുമായിരുന്നില്പ
Post a Comment
നന്ദി....വീണ്ടും വരിക