ഗിഫ്റ്റഡ് ചില്‍ഡ്രെന്‍ എന്ന പദ്ധതിയിലൂടെ ചില പരിശീലനങ്ങള്‍ ലഭിച്ചുകൊണ്ടിരുന്ന എന്റെ രണ്ടാമത്തെ മകള്‍ ലുഅക്ക്, 2017ലെ വായനോല്‍സവത്തിന്റെ ഭാഗമായി ലഭിച്ച പുസ്തകമാണ് നടന്നു തീരാത്ത വഴികള്‍. സുമംഗല എന്ന എഴുത്തുകാരിയെ ഞാന്‍ മുമ്പ് കേട്ടിട്ടില്ലെങ്കിലും ഈ പുസ്തകം എന്റെ കയ്യില്‍ എത്തിയ വഴി ആലോചിച്ചപ്പോള്‍ നിലവാരം പുലര്‍ത്തും എന്ന് പ്രതീക്ഷിച്ചു. കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ലഭിച്ച കൃതി എന്ന മുഖച്ചട്ടയിലെ എഴുത്ത് കൂടി കണ്ടപ്പോള്‍ സുമംഗല എന്ന കഥാകാരിയെ ഇതുവരെ അറിയാതെ പോയ ഞാന്‍ തല കുനിച്ചു.
അഞ്ചു കഥകളുടെ ഒരു സമാഹാരമാണ് ഈ പുസ്തകം. ബാലസാഹിത്യ ഗണത്തില്‍ പെടുന്ന പുസ്തകമാണിതെന്ന് ആദ്യം മനസ്സിലായില്ല. അതുകൊണ്ട് തന്നെ അഞ്ച് കഥയുടെയും പുരോഗതിയിലുള്ള മെല്ലെപ്പോക്ക് അരോചകമായി തോന്നി.അത്യാവശ്യം വലിയ സൈസില്‍ പ്രിന്റു ചെയ്തതിനാല്‍ പേജുകള്‍ പെട്ടെന്ന് മുന്നോട്ട് നീക്കാന്‍ പ്രയാസം തോന്നിയില്ല. പക്ഷെ അഞ്ചു കഥകളിലും കഥയില്ലായ്മ മുഴച്ച് നില്‍ക്കുന്നത് അനുഭവിച്ചു.
സുമംഗല എന്ന തൂലികാനാമത്തില്‍ എഴുതുന്ന മറ്റാരോ ആണ് ഈ പുസ്തകത്തിന്റെ രചയിതാവ്.ഒരു ബാലസാഹിത്യം എന്ന നിലയില്‍ ഈ പുസ്തകം കുട്ടികള്‍ക്ക് ഒട്ടും ആകര്‍ഷണീയം അല്ല. മുതിര്‍ന്നവര്‍ ഇത് വായിച്ചാല്‍ ദ്വേഷ്യം വര്‍ദ്ധിച്ചേക്കാം.അതുകൊണ്ട് അവര്‍ക്കും ഒട്ടും ഭൂഷണമല്ല. കാശ് കൊടുത്ത് വാങ്ങിയവര്‍ തല്ക്കാലം ആ നൊമ്പരങ്ങള്‍ എല്ലാം അടക്കി വയ്ക്കുക.
പുസ്തകം : നടന്നു തീരാത്ത വഴികള്‍
രചയിതാവ് : സുമംഗല
പ്രസാധകർ : അസന്റ് പബ്ലിഷേഴ്സ് , കോട്ടയം
പേജ് : 136
വില : 110 രൂപ

6 comments:
വേണ്ടിയിരുന്നില്ല...
https://ml.wikipedia.org/wiki/Leela_Nambudiripad
സാരമില്ല.
അഞ്ചു കഥകളിലും
കഥയില്ലായ്മ മുഴച്ച് നില്‍ക്കുന്നത് അനുഭവിച്ചു...!
സുധീ...നന്ദി
ബിലാത്തിച്ചേട്ടാ...നന്ദി
Post a Comment
നന്ദി....വീണ്ടും വരിക