നിരവധി പുസ്തകങ്ങൾ വായിക്കുകയും അവയിൽ പലതിനെയും പറ്റി എന്റെ അഭിപ്രായം തുറന്ന് പറയുകയും ചെയ്ത ശേഷമാണ് ഞാനും ഒരു പുസ്തക രചയിതാവാകുന്നത്. എന്റെ പുസ്തകവും ഒന്ന് പരിചയപ്പെടുത്തുക എന്നതാണ് എൻ്റെ ഉദ്ദേശം.
2006 ൽ ബ്ലോഗ് എഴുതിത്തുടങ്ങിയ ഞാൻ ഒരിക്കലും കാണാത്ത ഒരു സ്വപ്നമായിരുന്നു പുസ്തകപ്രസാധനം. ഔദ്യോഗികമായ ചില പരിമിതികൾ കാരണമാണ് ഈ സ്വപ്നത്തിന് ചിറക് മുളക്കാതിരിക്കാൻ കാരണം. ബട്ട് , ഏറും മോറും ഒത്തുവരിക എന്ന ഞങ്ങളുടെ നാടൻ ശൈലി അക്ഷരാർത്ഥത്തിൽ പുലർന്നപ്പോൾ എൻ്റെ ആ സ്വപ്നവും തളിരിട്ടു , പൂവിട്ടു ആൻറ് ഫൈനലി കായയായി.
ബ്ലോഗിൽ എഴുതിയ , നിങ്ങളിൽ പലരും കമന്റ് ചെയ്തും കയ്യടിച്ചും പ്രോത്സാഹിപ്പിച്ച 13 കഥകളുടെ സമാഹാരമാണ് അമ്മാവന്റെ കൂളിംഗ് എഫക്ട്. സത്യം പറഞ്ഞാൽ എന്റെയും സുഹൃത്തുക്കളുടെയും അനുഭവങ്ങൾ നർമ്മത്തിലൂടെ അവതരിപ്പിക്കുന്നതാണ് ഈ പുസ്തകം. സാങ്കല്പികവും യഥാർത്ഥവുമായ നിരവധി കഥാപാത്രങ്ങൾ ഈ പുസ്തകത്തിൽ ഉണ്ട്..
ഇന്ത്യക്കകത്ത് പുസ്തകം തപാലിൽ ലഭിക്കാൻ 110 രൂപ 9447842699 എന്ന നമ്പറിൽ ഗൂഗിൾ പേ ചെയ്ത് പൂർണ്ണ മേൽവിലാസം പിൻകോഡ് സഹിതം അതേ നമ്പറിലേക്ക് വാട്സ്ആപ് ചെയ്യുക
പുസ്തകം : അമ്മാവന്റെ കൂളിംഗ് എഫക്ട്
രചയിതാവ്: ആബിദ് അരീക്കോട്
പ്രസാധകർ: ലിപി പബ്ലിഷേഴ്സ്
പേജ്: 64
വില : 80 രൂപ
5 comments:
എൻ്റെ ആദ്യ കഥാസമാഹാരം
അഭിനന്ദനങ്ങൾ മാഷേ! പുസ്തകം എപ്പോൾ വായിക്കാൻ പറ്റുമെന്ന് അറിയില്ല :(
Mubi... Try to read
ആദ്യപുസ്തകത്തിന് അഭിനന്ദനങ്ങൾ ...
മുരളിയേട്ടാ.... നന്ദി
Post a Comment
നന്ദി....വീണ്ടും വരിക