യുനെസ്കോ, ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരമായി (City of Literature) കോഴിക്കോടിനെ തെരഞ്ഞെടുത്തതിൽ അതിയായ സന്തോഷം തോന്നുന്നു.2023ൽ ലോകത്തിലെ പത്തോളം നഗരങ്ങൾക്കൊപ്പമാണ് 'ഞമ്മളെ കൊയ്‌ക്കോട്' ഈ ലിസ്റ്റിൽ ഇടം പിടിച്ചത് എന്നത് ഏറെ അഭിമാനാർഹമാണ്. സാഹിത്യ നഗരങ്ങളിൽ ഉൾപ്പെടാൻ പാലിക്കപ്പെടേണ്ട നിബന്ധനകൾ വായിച്ചപ്പോഴാണ് 'ഞമ്മളെ കൊയ്‌ക്കോട്' കീഴടക്കിയ ഉയരം മനസ്സിലായത്.
ലൈബ്രറികളുടെ എണ്ണം, പുസ്തക പ്രസാധകരുടെ എണ്ണം, സാഹിത്യ സംബന്ധമായ ഫെസ്റ്റിവലുകളുടെ ആതിഥ്യങ്ങൾ, വിവിധ തരം സാഹിത്യ കൂട്ടായ്മകളും സാഹിത്യ ചർച്ചകളും തുടങ്ങിയവയാണ് സാഹിത്യ നഗരത്തിൻ്റെ പ്രധാന അടിസ്ഥാനങ്ങൾ. പുസ്തക പ്രസാധകരുടെ എണ്ണത്തിൻ്റെ വണ്ണം എനിക്ക് നേരിട്ടറിയാവുന്നതാണ്. എൻ്റെ ആദ്യ പുസ്തകമായ "അമ്മാവൻ്റെ കൂളിംഗ് എഫക്ട്" പ്രസിദ്ധീകരിച്ചത് കോഴിക്കോട്ടെ ലിപി പബ്ലിക്കേഷൻസും രണ്ടാമത്തെ പുസ്തകം പ്രസിദ്ധീകരിച്ചത് കോഴിക്കോട്ടെ തന്നെ പേരക്ക ബുക്സും ആണ്. മൂന്നാമത്തെ പുസ്തകമയ "പാഠം -1 ഉപ്പാങ്ങ" പ്രസിദ്ധീകരിക്കുന്നത് കോഴിക്കോട് പെൻഡുലം ബുക്സാണ്.
നഗരം കാണാനിറങ്ങിയാലും നമ്മെ സ്വാഗതം ചെയ്യുന്നത് മലയാള സാഹിത്യത്തിലെ നിത്യ ഹരിത നായകരും അവരുടെ കഥാപാത്രങ്ങളുമാ ണ്. മാനാഞ്ചിറ സ്ക്വയറിനുള്ളിൽ പഴയ അൻസാരി പാർക്കിനകത്തുള്ള ലിറ്റററി പാർക്കിൽ കുട്ടികളെയും കൊണ്ട് കയറിയാൽ നിരവധി കഥാപാത്രങ്ങൾ കുട്ടികളുടെ ഹൃദയത്തിേലേക്ക് കുടിയേറും. എസ് കെ പൊറ്റെക്കാട്ടിന്റെ ഒരു തെരുവിന്റെ കഥയിലെ ഓമഞ്ചിയും യു എ ഖാദറിന്റെ വരോളിക്കാവിലെ ഓണച്ചൂട്ട് തറയിലെ ചാത്തുവും വൈക്കം മുഹമ്മദ് ബഷീറിന്റെ ആനവാരിയും പൊന്‍കുരിശും എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തിലെ ഭീമനും ദ്രൗപദിയും പി വത്സലയുടെ നെല്ലിലെ മല്ലനും മാരയും തുടങ്ങിയവ എല്ലാ പ്രായക്കാർക്കും ഹൃദിസ്ഥമാകും.
ഓണച്ചൂട്ട് തറയിലെ ചാത്തുഇംഗ്ലണ്ടിലെ എഡിൻബറോ ആണ് ലോകത്തിലെ ആദ്യത്തെ സാഹിത്യ നഗരം.2004 ലാണ് യുനെസ്‌കോ എഡിൻബറോയെ സാഹിത്യ നഗരമായി പ്രഖ്യാപിച്ചത്. ലോകത്താകെ അമ്പത്തി മൂന്ന് സാഹിത്യ നഗരങ്ങളാണ് ഇത് വരെ പ്രഖ്യാപ്പിക്കപ്പട്ടത്. ഇതിൽ ഏറ്റവും കൂടുതൽ സാഹിത്യ നഗരങ്ങൾ ഉള്ളതും ഇംഗ്ലണ്ടിൽ തന്നെയാണ് - അഞ്ചെണ്ണം.
കോഴിക്കാട്ടെ സാഹിത്യ പ്രവർത്തനങ്ങൾക്ക് മൂന്ന് പുസ്തകങ്ങളിലൂടെ എളിയ സംഭാവന നൽകാൻ കഴിഞ്ഞതിൽ ഈ അവസരത്തിൽ ഞാനും അഭിമാനം കൊള്ളുന്നു.
1 comments:
ഞമ്മളെ കൊയ്ക്കോട് ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരമായതിൽ ഏറെ അഭിമാനം.
Post a Comment
നന്ദി....വീണ്ടും വരിക