Monday, July 30, 2007
കുട്ടി മുഹമ്മദ് കുട്ടി എന്ന കുട്ടി.
ഇപ്പോള്‍ താമസിക്കുന്ന ഉപ്പയുടെ വീടിനോളം സുഖസൗകര്യങ്ങളും കുട്ടികളായ കളിക്കൂട്ടുകാരും ഇല്ലാത്തതിനാല്‍ സനമോള്‍ക്ക് ഉമ്മയുടെ വീട്ടിലേക്ക് പോകാന്‍ എപ്പോഴും മടിയായിരുന്നു.വല്ലപ്പോഴും വീട്ടിലേക്ക് പോകുന്ന ദിവസം , മുഴുവന്‍ മക്കളെയും മാതാപിതാക്കളെ കാണിക്കേണ്ട ബാധ്യതയുള്ളതിനാല്‍ അന്നും സനമോളുടെ ഉമ്മ അവളെ വിളിച്ചു.
" ഏയ്...ഞാനില്ല" സനമോള്‍ പറഞ്ഞു.
"എന്താ സനാ...അവിടെ നിനക്ക് കുറവുള്ളത് ? ഇവിടെയുള്ള പോലെ T V അവിടെയുണ്ട്....ഫ്രിഡ്ജും ഉണ്ട്..."
"ന്നാലും ഞാനില്ല..."
"കോഴിയും താറാവും ഉണ്ട്....ഇവിടെത്തെപോലെ രണ്ട് കുട്ടികളും ഉണ്ട്..." ഉമ്മ തുടര്‍ന്നു.
"ങേ..!! കുട്ടികളോ..?? ഏത് കുട്ടികള്‍??" സനമോല്ക്ക് പെട്ടെന്ന് ആകാക്ഷ കയറി.
"നിന്റെ വല്ല്യുപ്പ കുട്ടി മുഹമ്മദ് കുട്ടി!!"
ഉമ്മയുടെ മറുപടി കേട്ട് സനമോള്‍ തരിച്ചിരുന്നു
5 comments:
ഒരു കൊച്ചുപോസ്റ്റ്
കുട്ടി മുഹമ്മദ് കുട്ടി എന്ന കുട്ടി.
ഹഹഹ...
ഡബിള്‍ കുട്ടി അല്ലെ? ;)
;-)
ഹ ഹ
എന്നിട്ട് മോളെന്തു പറഞ്ഞു?
മഴത്തുള്ളീ,ജിം.....സ്വാഗതം..മറുപടിയും ഞാന്‍ തന്നെ പറയണോ?
Post a Comment
നന്ദി....വീണ്ടും വരിക