Pages

Saturday, March 01, 2008

നാറികള്‍ക്ക്‌ മാത്രമുള്ള ബസ്‌ !!

            മൃഗ സംരക്ഷണ വകുപ്പില്‍ ലൈവ്‌സ്റ്റോക്ക്‌ ഇന്‍സ്പെക്ടര്‍ ആയി ജോലി ചെയ്തുവരുന്ന കാലം. ജോലിയുടെ ഭാഗമായുള്ള പ്രായോഗിക പരിശീലനത്തിന്റെ അവസാന ദിവസമായിരുന്നു അന്ന് . ചാത്തമംഗലത്ത് NIT-ക്ക്‌ അടുത്തുള്ള കോഴിഫാമിലായിരുന്നു ഒരാഴ്ചയോളം നീണ്ടു നിന്ന പരിശീലനം. കോഴിക്കുഞ്ഞുങ്ങളുടെ മൂട് നോക്കി ആണും പെണ്ണും വേര്‍ത്തിരിച്ചിടുന്നത് മാത്രമാണ് എന്റെ ഓര്‍മ്മയില്‍ ഉള്ളത്. മൃഗാശുപത്രിയില്‍ അങ്ങനെ ഒരാവശ്യവുമായി ആരും വരില്ല എന്ന ധൈര്യത്തില്‍ ഞാനത് ശ്രദ്ധിച്ചതേ ഇല്ല.

              സഹപ്രവര്‍ത്തകരില്‍ പലരും നല്ല ഇനം കോഴിക്കുഞ്ഞുങ്ങളെയും മുട്ടക്കോഴികളെയും വാങ്ങിയാണ് അന്ന് പരിശീലനം അവസാനിപ്പിച്ചത്. എടവണ്ണക്കാരന്‍ ദേവരാജനും ഒരു കോഴിക്കുഞ്ഞിനെ വാങ്ങിയിരുന്നു. എന്റെ വീട്ടിലെ കോഴിക്കൂട്‌ എന്നോ പൂട്ടി സീല്‍ വച്ചിരുന്നതിനാല്‍ ഞാന്‍ ഇരുപത്‌ മുട്ടയാണ്‌ അന്ന് വാങ്ങിയത്‌. നാട്ടിലേക്ക്‌ ബസ്‌ കയറാനായി കയ്യില്‍ പൊതിയുമായി ഞാനും ദേവരാജനും ബസ്‌സ്റ്റോപ്പില്‍ എത്തി.

"ഇന്നെന്താ ബസ്‌ ഒന്നും കാണുന്നില്ലല്ലോ?" അല്‍പസമയം കാത്ത്‌ നിന്നിട്ടും ബസ്‌ ഒന്നും കാണാത്തതിനാല്‍ ഞാന്‍ ദേവരാജനോട്‌ പറഞ്ഞു.

"ആ...അതു തന്നെ ...ഈ കോഴിക്കുഞ്ഞിനെയാണെങ്കി എവിടെയും വയ്ക്കാനും വയ്യ...എടവണ്ണ വരെ ഇത് അലാറമടിക്കും എന്നാ തോന്നുന്നത്..."

"ഹ..ഹ...ഹാ...അതല്ലേ ഞാന്‍ മുട്ട വാങ്ങിയത്‌"

"ആ..അതുമതിയായിരുന്നു...എന്നിട്ട്‌ മുട്ട എവിടെ ?"

"അതാ...ആ മതിലില്‍..." ബസ്‌സ്റ്റോപ്പിന്റെ പിന്നില്‍ തന്നെയുള്ള മതിലിലേക്ക് ചൂണ്ടി ഞാന്‍ പറഞ്ഞു.

"ഭാഗ്യവാന്‍..."

          വീണ്ടും ഞങ്ങള്‍ക്കിടയില്‍ മൗനം തളിരിട്ടു.ഞാന്‍ റോഡിലൂടെ നടന്ന് പോകുന്ന ആള്‍ക്കാരെയും ഇടക്കിടെ മതിലില്‍ വച്ച മുട്ടപ്പൊതിയും മാറിമാറി നോക്കിക്കൊണ്ടിരുന്നു. അതിനിടയില്‍ ഒരു KSRTC ബസ്‌ ഇരമ്പി വന്നു.ബസിന്റെ ബോര്‍ഡ്‌ ഞാന്‍ ഒറ്റനോട്ടം കണ്ടു - മുക്കം.

          സ്റ്റോപ്പില്‍ നിന്നും അല്‍പം മുന്നിലേക്കായി നിര്‍ത്തിയ ബസില്‍ നിന്നും ഒരു സ്ത്രീ ഇറങ്ങി. കോഴിക്കുഞ്ഞുമായി ദേവരാജന്‍ ബസ്സില്‍ ഓടിക്കയറുകയും ചെയ്തു.ദേവരാജന്റെ പിന്നാലെ ഓടിയ ഞാന്‍, ബസിനടുത്ത്‌ എത്തിയപ്പോഴാണ്‌ മതിലില്‍ വച്ച മുട്ടപ്പൊതി പെട്ടെന്ന് ഓര്‍മ്മയിലെത്തിയത്. 

“ട്‌റ്റ്ര്‍!!!“ മുന്നോട്ടുള്ള ഓട്ടത്തിന്‌ ഒരു സഡന്‍ബ്രേക്കിട്ട്‌ ഞാന്‍ തിരിച്ചോടി.ദേവരാജനെയും കൊണ്ട്‌ ബസ്‌ മുന്നോട്ടും നീങ്ങി.

          മുട്ടപ്പൊതിയുടെ അടുത്ത്‌ തിരിച്ചെത്തി അകന്നു പോകുന്ന ബസിനെ ഞാന്‍ നിരാശയോടെ ഒന്നു നോക്കി.അല്‍ഭുതം...ബസ്‌ അതാ നിര്‍ത്തി!പിന്നാലെ എന്തോ കണ്ട്‌ പേടിച്ചപോലെ ദേവരാജന്‍ ബസില്‍ നിന്നും ചാടി ഇറങ്ങി !!കുനിഞ്ഞ ശിരസ്സുമായി ദേവരാജന്‍ എന്റെ അടുത്തേക്ക് വന്നു.

"അത്‌ മുക്കത്തേക്കുള്ള ബസ്സായിരുന്നില്ലേ? എന്താ പിന്നെ ഇറങ്ങിയത്‌?" ഞാന്‍ ചോദിച്ചു.

"ബസ്‌ മുക്കത്തേക്ക്‌ തന്നെ....പക്ഷേ അത്‌ നാറികള്‍ക്ക്‌ മാത്രമുള്ള ...സോറി....നാരികള്‍ക്ക്‌ മാത്രമുള്ള ബസാ..."
വിഷണ്ണനായി ദേവരാജന്‍ പറഞ്ഞപ്പോള്‍ ഒരു നിമിഷത്തെ മറവി അനുഗ്രഹമായി എനിക്കനുഭവപ്പെട്ടു.

19 comments:

Areekkodan | അരീക്കോടന്‍ said...

"ബസ്‌ മുക്കത്തേക്ക്‌ തന്നെ....പക്ഷേ അത്‌ നാറികള്‍ക്ക്‌ മാത്രമുള്ള ...സോറി....നാരികള്‍ക്ക്‌ മാത്രമുള്ള ബസാ..."

വിന്‍സ് said...

hahaha

ബൈജു സുല്‍ത്താന്‍ said...

മുട്ടകള്‍ എല്ലാം പൊട്ടാതെ വീട്ടിലെത്തിച്ചോ അതൊ ബസിലെ തിരക്കില്‍ അതുടഞ്ഞുപോയോ..?
അതായിരുന്നു സംഭവം വായിക്കുമ്പോല്‍ എന്റെ ചിന്ത !

ഡോക്ടര്‍ said...

നന്നായിറ്റുന്‍ഡ് ....കൊള്ളാം....

siva // ശിവ said...

നന്നായി നാറികള്‍ക്കുള്ള ബസ്‌....

സസ്നേഹം,
ശിവ.

ശ്രീവല്ലഭന്‍. said...

:-)

അഭിലാഷങ്ങള്‍ said...

ഹ ഹ... കൊള്ളാം..

ങും.. ! ബൈ ദ വേ, അങ്ങിനെയും ഒരു ബസ്സുണ്ടോ KSRTC ക്ക്? കൊള്ളാലോ... അതിലെ കണ്ടക്ടര്‍ തസ്തികയിലേക്കുള്ള നിയമനം PCS വഴി തന്നെയാണോ നടത്തുന്നത്? PSC ടെസ്റ്റൊക്കെ ഇപ്പോ എളുപ്പമാണോ ആവോ?

ങും...! യേയ്.. ഞാന്‍ ചുമ്മാ എന്റെ ജനറല്‍ നോളജ് അപ്പ്ഡേറ്റ് ചെയ്യാന്‍ വേണ്ടി ചോദിച്ചതാ.. അല്ലാതെ...

:-)

Pongummoodan said...

:)

Pongummoodan said...

:)

Suresh said...

:-)

തോന്ന്യാസി said...

കൊള്ളാല്ലോ ...

നാറികള്‍ക്കുള്ള ബസ്.........

Anonymous said...

നാറികളാരും...സോറി..നാരികളാരും ഇതു കണ്ടില്ല എന്ന് തോന്നുന്നു.

Doney said...

:) ഈ നാറികളുടെ .... സോറി..നാരികളുടെ ഒരു യോഗം

പാമരന്‍ said...

:) :)

ദിലീപ് വിശ്വനാഥ് said...

ലേഡീസ് ഒണ്‍ളി ബസില്‍ കയറാന്‍ ഒരിക്കല്‍ ഞാനും ഓടിയിട്ടുണ്ട്. (അറിയാതെയാണേ)

കുറ്റ്യാടിക്കാരന്‍|Suhair said...

ഹ ഹ...
കൊള്ളാം..

ശ്രീ said...

ഹ ഹ. കൊള്ളാം മാഷേ.
:)

ബഷീർ said...

അറീക്കോടന്‍...സോറി.. അരീക്കോടന്‍ സാറിന്റെ ബ്ലോഗ്‌ വായിച്ചു. നന്നായിട്ടുണ്ട്‌

Areekkodan | അരീക്കോടന്‍ said...

വിന്‍സ്‌,പോങ്ങുമ്മൂടന്‍,തോന്ന്യാസീ,ഡോണി,പാമരന്‍,സുരേഷ്‌,കുറ്റ്യാടിക്കാരന്‍,ബഷീര്‍.....എല്ലാവര്‍ക്കും സ്വാഗതം...ഇനിയും വരുമല്ലോ?
ഡോക്ടര്‍:സ്വാഗതം...(ഒറിജിനല്‍ അല്ലേ?)
അഭിലാഷങ്ങള്‍...സ്വാഗതം...അഭിലാഷം കൊള്ളാം..GK ഇവിടെത്തന്നെ പരീക്ഷിക്കണോ?
ബൈജു..സ്വാഗതം....മുട്ട ഒന്നും പൊട്ടിയില്ല എന്നാണ്‌ ഇതു വരെയുള്ള ഓര്‍മ്മ.
ജിത്‌രാജ്‌..സ്വാഗതം....നാരികള്‍ കാണാത്തതോ അതോ വായിച്ച്‌ മുങ്ങിയതോ?
ശ്രീ,വാല്മീകി,ശിവാ,വല്ലഭാ....നന്ദി

Post a Comment

നന്ദി....വീണ്ടും വരിക