Pages

Sunday, March 09, 2008

അബു സ്വന്തം വീട്ടില്‍...

"ന്നാ ഞാംബോട്ടെ* മോല്യാരെ...ഡാ ചെക്കാ...ഞിം* നാട്‌ ബ്‌ട്ട്‌ മോല്യാര്‍ക്ക്‌ ശൊയല്‌* ണ്ടാക്കര്‍ത്‌ ട്ടോ.." സൈതാലി പറഞ്ഞു.

"സൈതാല്യേ...അന്ന് പറഞ്ഞ മാതിരി ഞി ബെന്റെ കല്യാണം ബേം നടത്തിച്ചണം....ജ്ജും ബെരണം ട്ടോ..ആ...ന്നാ പൊയ്ക്കോ...അസലാമലേക്കും..."

"ആ..ഇന്‍സാഅള്ള*...വലേകുമുസ്സലാം...നടൈ കാളൈ"

പൊടിപറത്തിക്കൊണ്ട്‌ സൈതാലിയുടെ കാളകള്‍ വിദൂരതയില്‍ മറയുന്നത്‌ വരെ അബുവും മോല്യാരും നോക്കി നിന്നു.

"ഓന്‌ നല്ലൊരു മന്‌സനാ...ജ്ജ്‌ കോയന്റട്‌ത്ത്‌ള്ള ബീരം ഓനാ പറഞ്ഞെ...ആ...ബാ...നടക്കാ..."

"ആ...ഇന്നെ ഔടെ ആക്ക്യപ്ലേ* ബേറെ യൗട്‌ക്കും പോകര്‌ത്‌ ന്ന് മൂപ്പര്‌ പറഞ്ഞീനി..ന്റെ മൂത്താപ്പാന്ന് അറിം മുമ്പെന്നെ , ഔടെ ച്ച്‌* നല്ല സൊകയ്‌നി*....അപ്പം ഞാം ബേറെ യൗട്‌ക്കും പോയില.."

"ആ.....അകോണ്ട്‌* അന്നെ ഞമ്മക്കെന്നെ ക്‌ട്ടി.അല്ലംദുലില്ല..."അബു മോല്യാരെ നോക്കി വെളുക്കെ ചിരിച്ചു.

"ബാ ഞമ്മക്ക്‌ ഈ ബജ്ജ്‌* കൂടെ പോവാ....അന്റെ അമ്മോന്‍ ഔറാനോട്‌ ജ്ജ്‌ ബെന്ന ബീരം പറ്യണം...അത്‌ പച്ചേ പ്പം മാണ്ട..."

അമ്മാവന്റെ പേര്‌ കേട്ടപ്പോള്‍ അബു ഒന്ന് ഞെട്ടി.'അന്ന്, അമ്മാവനോട്‌ കള്ളം പറഞ്ഞ്‌ മോല്യാര്‍ക്കുള്ള അത്തറും കൊണ്ട്‌ നാട്‌ വിട്ടതാ....അമ്മാവന്‍ അതെങ്ങാനും ഓര്‍മ്മിച്ചാല്‍..??യാ റബ്ബേ...'

കുണ്ടനിടവഴിയും കടന്ന് കാട്ട്തായി പാടത്തിന്റെ ഇടുങ്ങിയ വരമ്പിലേക്കവര്‍ കയറി.'പാടത്തിന്റെ അതിര്‍ത്തിയിലൂടെ ഒഴുകുന്നതോടിന്റെ കരയിലെ കൈതമരങ്ങള്‍ വലുതായിട്ടുണ്ട്‌ എന്നല്ലാതെ കാട്ട്തായിക്ക്‌മാറ്റമൊന്നും വന്നിട്ടില്ല'.അബുവിന്റെ മനസ്സ്‌ മന്ത്രിച്ചു.കാട്ട്തായി പാടം കടന്ന് പോത്താഞ്ഞീരി പാടത്തിന്റെ വീതിയേറിയ വരമ്പിലേക്ക്‌ കയറുന്നഒറ്റത്തടി പാലത്തിനടുത്ത്‌ അവരെത്തി.

"അബോ....തോട്ട്‌ക്ക്‌ ബ്‌ഗ്ഗര്‌ത്‌*..."

"ഇത്‌ പുത്യേ തോടും പുത്യേ പാലും* ആലേ*...ഞാം പോവുമ്പം ഇത്‌ല്ലെയ്നി..."

"ആ....ഇത്‌പ്പം അട്‌ത്ത്‌ കിര്‍ഷി* ജോറാക്കാന്‍ ണ്ടാക്കീതാ...."

പാലത്തിനടിയില്‍ തോട്ടില്‍ വെട്ടി വെട്ടി ഓടുന്ന കണ്ണാംചൂട്ടി മല്‍സ്യങ്ങള്‍അബുവിന്റെ കണ്ണില്‍ പെട്ടു.'കണ്ണാംചൂട്ടികളുടെ പിന്നാലെ തോട്ടിലെ വെള്ളത്തിലൂടെഓടി വെള്ളത്തില്‍ വീണ്‌ ഹാഫ്‌ ട്രസര്‍ നനഞ്ഞ്‌ കുതിര്‍ന്ന് നടന്ന ആ ബാല്യകാലം...എത്ര രസായിരുന്നു.' അബു മനസ്സില്‍ കരുതി.

പോത്താഞ്ഞീരി പാടത്തിന്റെ അറ്റത്തെ പറമ്പിലേക്ക്‌ കയറിയാല്‍ അബുവിന്റെ വീടായി.ദൂരെ നിന്ന് തന്നെ അബു തന്റെ വീടിന്റെ നേരെ കണ്ണയച്ചു.'അന്ന് കണ്ണീരോടെ നോക്കി നിന്ന ഉമ്മ അതേ നില്‍പ്പില്‍ അവിടെ തന്നെ ഉണ്ടാകുമോ?' നാട്‌ വിട്ടത്‌ ഇന്നലെ എന്ന പോലെ അബുവിന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു.

"ബീഫാത്തോ...ബീ...ഫാത്തോ..." പാടത്തിന്റെ അറ്റത്തെത്തിയപ്പഴേ അര്‍മാന്‍ മോല്യാര്‍ ഉറക്കെ വിളിക്കാന്‍ തുടങ്ങി.

പാടത്ത്‌ നിന്നും അവര്‍ പറമ്പിലേക്ക്‌ കയറി.'അതിര്‍ത്തിയിലെ മുള്ളുവേലികള്‍ ചിതലരിച്ച്‌തീര്‍ന്നിരിക്കുന്നു.കടായി* അന്നത്തെപോലെ തന്നെ എന്നാല്‍ അല്‍പം മിനുസ്സം കൂടി നില്‍പ്പുണ്ട്‌''.അബു ആത്മഗതം ചെയ്തു.

അന്ന് പോകുമ്പോള്‍ അടയാളം വരച്ച്‌ പോയ കമുക്‌ പെട്ടെന്ന് അബുവിന്റെ ഓര്‍മ്മയില്‍ ഓടി എത്തി.അബു അങ്ങോട്ട്‌ നോക്കി.'മുട്ടിന്‍ കാലിന്റെ താഴെ വരെ മാത്രം ഉയരമുണ്ടായിരുന്ന ആ പ്ലാവിന്‍തൈ....ബദ്‌രീങ്ങളേ....അത്‌ ഇത്ര വലുതായോ...?' രണ്ടാള്‍ ഉയരത്തില്‍ തലഉയര്‍ത്തി നില്‍ക്കുന്ന പ്ലാവിനെ നോക്കി അബു ആശ്ചര്യപ്പെട്ടു.

പിന്നീട്‌ അബു വീട്ടിലേക്ക്‌ നോക്കി...'ഇല്ല, വീടിന്‌ കൊഴപ്പമൊന്നും വന്ന്‌ട്ടില്ല..മുറ്റത്ത്‌ പുതിയ ചില വിരുന്നുകാരുണ്ട്‌...ഒരു പൂച്ചയും രണ്ട്‌ പൂച്ചക്കുഞ്ഞുങ്ങളും...പറമ്പില്‍നാലഞ്ച്‌ കോഴികള്‍...'

"ബീഫാത്തോ...ബീ...ഫാത്തോ...ദ്‌..ആരാ...ബെന്നേന്ന്‌ നോക്ക്യാ..."അര്‍മാന്‍ മോല്യാര്‍ വീണ്ടും അലറിവിളിച്ചു.

"ആരാ...ആരാദ്‌....സുബൈക്കെന്നെ*...." ഉമ്മറക്കോലായിലെ വാതിലിന്റെ സാക്ഷ കറകറാസബ്ദത്തോടെ തുറന്നുകൊണ്ട്‌ ബീപാത്തു പുറത്ത്‌ വന്നു.

"ന്റെ....റബ്ബുല്‍ ഇസ്സത്തേ* !!! ആരാദ്‌...??? ന്റെ അബോ....അബോ..!!!!" ബീപാത്തു അബുവിന്‌ നേരെ ഓടിച്ചെന്നു.

"ഇമ്മാ..!!" ഉമ്മയെ കണ്ട അബു പെട്ടി താഴെ ഇട്ട്‌ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു.

ബീപാത്തുവിന്റെ കണ്ണില്‍ നിന്നും സന്തോഷാശ്രുക്കള്‍ കുത്തി ഒഴുകി.അബുവിന്റെ മൂര്‍ദ്ധാവിലൂടെഅവ ഒലിച്ചിറങ്ങി.അര്‍മാന്‍ മോല്യാരും മാറി നിന്ന് കണ്ണീര്‍ തുടച്ചു.

"ആ...ബീഫാത്തോ....ഞി ഞമ്മക്ക്‌ ബേം ബെന്റെ നിക്കാഹങ്ങട്ട്‌ നടത്തണം....അല്ലെങ്കി ഓനിഞ്ഞുംനാട്‌ ബ്‌ട്ടാല്‍ ഞമ്മള്‌ സുയ്പ്പാവും*..."

"ആ....ങള്‍...മോലിനിം കണ്ട്‌....അട്‌ത്തെ ബ്യായായ്ച* ക്കെന്നെ അതണ്ട്‌ ....ഏര്‍പ്പാടാക്ക്യാളി..."തൊണ്ട ഇടറിക്കൊണ്ട്‌ ബീപാത്തു പറഞ്ഞു.

"ആ....ഞാമ്പോയി മോലിനെ കണ്ട്‌ പറ്യട്ടെ.."

"ലേസം* ചായന്റള്ളം*..??"

"മാണ്ട..മാണ്ട..ജ്ജ്‌ ഓന്‌ എത്തെങ്കിലും ണ്ടാക്കി കൊട്‌ക്ക്‌....ഞാന്‍ ബെര*...അസലാമലേക്കും.."

"വലേകുമുസ്സലാം..."

(തുടരും)

***************************

ഞാംബോട്ടെ = ഞാന്‍ പോകട്ടെ

ഞിം = ഇനിയും

ശൊയല്‌ = പണി

ഇന്‍സാഅള്ള = അല്ലാഹു ഉദ്ദേശിച്ചാല്‍

ആക്ക്യപ്ലേ = ആക്കിയപ്പഴേ

ച്ച്‌ = എനിക്ക്‌

സൊകയ്‌നി = സുഖമായിരുന്നു

അകോണ്ട്‌ = അതു കൊണ്ട്‌

ബജ്ജ്‌ = വഴി

ബ്‌ഗ്ഗര്‌ത്‌ = വീഴരുത്‌

പാലും = പാലവും

ആലേ = ആണല്ലേ

കിര്‍ഷി = കൃഷി

കടായി = ഗേറ്റ്‌

സുബൈക്കെന്നെ = രാവിലെ തന്നെ

റബ്ബുല്‍ ഇസ്സത്തേ = ദൈവമേ!!

സുയ്പ്പാവും = ബുദ്ധിമുട്ടാവും

ബ്യായായ്ച = വ്യാഴാഴ്ച

ലേസം = അല്‍പം

ചായന്റള്ളം = ചായ

ബെര = വരട്ടെ

8 comments:

Areekkodan | അരീക്കോടന്‍ said...

പാലത്തിനടിയില്‍ തോട്ടില്‍ വെട്ടി വെട്ടി ഓടുന്ന കണ്ണാംചൂട്ടി മല്‍സ്യങ്ങള്‍
അബുവിന്റെ കണ്ണില്‍ പെട്ടു.'കണ്ണാംചൂട്ടികളുടെ പിന്നാലെ തോട്ടിലെ വെള്ളത്തിലൂടെ
ഓടി വെള്ളത്തില്‍ വീണ്‌ ഹാഫ്‌ ട്രസര്‍ നനഞ്ഞ്‌ കുതിര്‍ന്ന് നടന്ന ആ ബാല്യകാലം...
എത്ര രസായിരുന്നു.' അബു മനസ്സില്‍ കരുതി.
.....അബുവും സൈനബയും - കഥ തുടരുന്നു

വല്യമ്മായി said...

:)

ഏറനാടന്‍ said...

മല്‍‌പൊറത്തെ നാലും കൂട്യേടത്ത് പെട്ടിക്കടേന്റെ മുമ്പിലെത്തിയ മാതിരി തോന്നി.. ഈ ബര്‍ത്താനങ്ങള്‍ കേട്ടപ്പം..

ഹരിത് said...

അപ്പീ , ഈ ഫാഷ ഭയിങ്കര കടുപ്പം. എന്തരോ എന്തോ, ഒരിയ്ക്ക കൂടി ലവന്നെ ഒന്നു വായിയ്ക്കറ്റ്...

ചീര I Cheera said...

വായിയ്ക്കാനുള്ള ബുദ്ധിമുട്ടൊഴിച്ചാല്‍, ബാക്കി നല്ല രസംണ്ടാര്‍ന്നു!

പാമരന്‍ said...

ലേസം ബുത്തിമുട്യാലെന്ത്‌ത്താ.. ഉജാറാക്കീക്ക്‌ണ്‌.. ംബളെ ബാസേന്‍റെ ഒരു്‌ സൊഹം.. പെട്ടീം കുടുക്കേം ഇട്‌ക്കിം പാത്ത്വോ.. മ്മക്ക്‌ പ്പം ബിമാനം കേറണം.. ക്കിപ്പം കണ്ണാം ചുട്ടീനെ കാണണം..

ശ്രീ said...

:)

Areekkodan | അരീക്കോടന്‍ said...

വല്ല്യമ്മായീ...അല്‍പ ദിവസം കൂടി കാക്കൂ....!!!
ഏറനാടാ..
ഹരിത്‌....സ്വാഗതം,ഇത്‌ അത്ര എളുപ്പം പിടി കിട്ടാന്‍ വഴിയില്ല
p.r....സ്വാഗതം..ഹ..ഹ..ഹാ
പാമരാ...കണ്ണാംചൂട്ടികള്‍ കാണാന്‍ ഇനി വയലുകള്‍ എവിടെ കേരളത്തില്‍?
ശ്രീ....നന്ദി

Post a Comment

നന്ദി....വീണ്ടും വരിക