Pages

Sunday, July 13, 2008

അല്‍പ കാലത്തേക്ക്‌ വിട പറയുന്നു....

പ്രിയ ബൂലോകരേ.....

എന്റെ പിതാവിന്റെ ആകസ്മിക മരണം ബൂലോക വാസികളെ അറിയിക്കാനായി ഞാന്‍ പോസ്റ്റ്‌ ഇട്ടിരുന്നു.ബൂലോകത്തെ ധാരാളം പേര്‍ എന്റെയും കുടുംബത്തിന്റെയും ദു:ഖത്തില്‍ പങ്ക്‌ ചേര്‍ന്നു.എല്ലാവര്‍ക്കും നന്ദി.

അനോണിയായി വന്ന് ഒരു സുഹൃത്ത്‌ എന്റെ മറ്റൊരു പോസ്റ്റിനെക്കുറിച്ച്‌ ചോദിക്കുകയുണ്ടായി.

പ്രിയ സുഹൃത്തേ....ആ പോസ്റ്റ്‌ ബാപ്പയുടെ മരണത്തിനു മുമ്പേ ,Blogger ല്‍ ഉള്ള posting option ഉപയോഗിച്ച്‌ schedule ചെയ്തിട്ടതായിരുന്നു.അതേ പോലെ കമന്റ്‌ ബോക്സിന്റെ മുകളിലുള്ള സ്വന്തം കമന്റ്‌ ആ നിര്‍ണ്ണായക നിമിഷത്തില്‍ എന്റെ ശ്രദ്ധയില്‍ നിന്നു വിട്ടു പോയി.(തെറ്റ്‌ ചൂണ്ടിക്കാട്ടിയതിന്‌ നന്ദി)

നേരത്തെ തയ്യാറാക്കി വച്ച ഒരു പോസ്റ്റ്‌ കൂടി കഴിഞ്ഞ ആഴ്ച നല്‍കിയപ്പോഴും അനോണി സുഹൃത്ത്‌ രോഷം കൊള്ളുന്നത്‌ കണ്ടു.

ഇപ്പോള്‍ ഞാനും കിടപ്പിലായതിനാല്‍ ബൂലോകത്ത്‌ നിന്നും അല്‍പ കാലത്തേക്ക്‌ വിട്ടു നില്‍ക്കാന്‍ ആലോചിക്കുന്നു.ഇതുവരെ പ്രോല്‍സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി അര്‍പ്പിച്ചുകൊണ്ട്‌ വിട പറയട്ടെ.....

8 comments:

Areekkodan | അരീക്കോടന്‍ said...

ഇപ്പോള്‍ ഞാനും കിടപ്പിലായതിനാല്‍ ബൂലോകത്ത്‌ നിന്നും അല്‍പ കാലത്തേക്ക്‌ വിട്ടു നില്‍ക്കാന്‍ ആലോചിക്കുന്നു.ഇതുവരെ പ്രോല്‍സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി അര്‍പ്പിച്ചുകൊണ്ട്‌ വിട പറയട്ടെ.....

Unknown said...

aalochikkunnavarkku sambhavangalile ydrikshikathakal manassilakum. athu kondu vishamikkendathilla.

nalla postukalumayi veendum varika.

ബഷീർ said...

അനോണികളുടെ സംശയങ്ങള്‍ മാറിയെന്ന് കരുതാം.


എത്രയും വേഗം സുഖമായി , ആരോഗ്യത്തോടെ യുള്ള തിരിച്ചു വരവിനു എല്ലാ ആശംസകളും ..പ്രാര്‍ത്ഥനയോടെ

കുഞ്ഞന്‍ said...

അരിക്കോടന്‍ മാഷെ..

ബൂലോകത്ത് വന്നാലും വന്നില്ലെങ്കിലും മനസ്സിലെയും ശരീരത്തിലേയും അനാരോഗ്യം മാറി പൂര്‍ണ്ണ സുഖം പ്രാപിക്കട്ടെ അതിന് ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ..

മാഷെ അനോണി..അതിനെ അവഗണിക്കുക.

ഏറനാടന്‍ said...

അരീക്കോടന്‍ മാഷേ വേഗം തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നു. എല്ലാം സുഖമാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

Unknown said...

മാഷെ പോയ് വരു
തിരിച്ച് നല്ല രസമുള്ള ഓര്‍മ്മകളുമായ് മടങ്ങി വരു

രസികന്‍ said...

മാഷിന്റെ അസുഖം പെട്ടന്നു സുഖപ്പെടട്ടെ എന്നു പ്രാർത്ഥിക്കുന്നു

ശ്രീ said...

അസുഖമെല്ലാം മാറി എത്രയും വേഗം തിരിച്ചു വരാനാകട്ടെ എന്നു പ്രാര്‍ത്ഥിയ്ക്കുന്നു മാഷേ...

Post a Comment

നന്ദി....വീണ്ടും വരിക