ഞാന്‍ ബൂലോകത്ത് ഭൂജാതനായ സമയത്ത് ആരോ പറഞ്ഞു തന്ന കുറേ സെറ്റിംഗ്സുകള് വൈകിയാണെങ്കിലും അക്ഷരം പ്രതി നടപ്പിലാക്കിയിട്ടുണ്ട് എന്നാണ് എന്റെ ഉത്തമ ബോധ്യം.(അല്ലെങ്കില്‍ പറഞ്ഞുതന്നവര്‍ അങ്ങ് ക്ഷമിച്ചേക്കുക)
അങ്ങിനെ ഒരു സഹൃദയന് സന്തോഷപൂര്‍വ്വം ഏല്പിച്ചു തന്ന ഒരു സാധനമാണ്, ദേ വലതുഭാഗത്ത്. "തോന്ന്യാക്ഷരങ്ങള്‍ ഇതുവരെ" എന്ന തലക്കെട്ടിന്റെ ഏറ്റവും താഴെക്കാണുന്ന ആ കുന്ത്രാണ്ടം.കണ്ടില്ലേ,മെസപ്പെട്ടൊമിയ സെറ്റ്ല്മന്റ് !!! അതിന്റെ മുകളില്‍ അവന്റെ ഒടുക്കത്തെ ഒരു ഫോണ്‍ നമ്പറും!!!എന്നും അത് റോങ്ങ് നമ്പറാ.....
എന്താ കണ്ടില്ലേ?പിന്നെന്താ ഒരു സംശയം?ഓ....മെസപ്പെട്ടൊമിയ എന്നല്ല അല്ലേ? എന്തെങ്കിലും ആകട്ടെ.അവനെ ഞാന്‍ അവിടെ തന്നെ കൊണ്ടു വച്ചത് എന്തിനാന്നറിയോ?ഈ "തോന്ന്യാക്ഷരങ്ങള്‍" കാണാനും വായിക്കാനും ആസ്വദിക്കാനും ധൈര്യസമേതമോ, കുടുംബസമേതമോ, തലയില്‍ മുണ്ടിട്ടോ,അടുക്കള വാതില്‍ വഴിയോ,നിയമനങ്ങള്‍ നടക്കുന്ന വാതില്‍ വഴിയോ,മറ്റേതെങ്കിലും വഴിയോ എത്ര പേര് വരുന്നു എന്ന് നോക്കാനുള്ള കണക്കപ്പിള്ളയായാണ്.എന്നിട്ട് ഇപ്പോ എന്താ പ്രശ്നം എന്നായിരിക്കും.സബൂര്‍ കരൊ.പറയാം.
അവനിപ്പോ കാണിക്കുന്ന നമ്പര്‍ കണ്ടില്ലേ?അതും ഒരു വെറും നമ്പറാ.ബ്ലോഗ് ഒന്ന് റിഫ്രെഷ് ചെയ്തു നോക്കൂ.ഒന്ന് കൂട്ടേണ്ടിടത്ത് അവന് എത്ര കൂട്ടി?(കണക്കറിയാത്തവര്‍ ഇവിടെ വച്ച് മടങ്ങിപ്പോകുക)ചിലപ്പോള്‍ മൂന്ന്,ചിലപ്പോള്‍ അഞ്ച്.ആരാ അവനെ ഒന്നാം ക്ലാസ്സില്‍ കണക്ക് പഠിപ്പിച്ചത് ?
കൊറേ മുമ്പും ഇവന് ഈ സത്ഗുണം കാണിച്ചിട്ടുണ്ട്.അന്ന് ഒറ്റ അടിക്ക് ഇവന്, ഇന്ത്യ വിട്ട റോക്കറ്റ് പോലെ 14000 ത്തില്‍ നിന്ന് ഒരു ചാട്ടം.എങ്ങോട്ട് 600 ലേക്ക്!!!മറ്റൊരു ദിവസം ഇസിന്‍ബയേവ വടി കുത്തി ചാടിയപോലെ 1200ല്‍ നിന്ന് 1600 ലേക്കും!!!
ഇനി നിങ്ങള്‍ തന്നെ പറയൂ.ഈ ബൂലോക നുണയനെ ഇവിടെ വച്ച് പൊറുപ്പിക്കണോ?
വേണ്ട...വേണ്ട എന്ന് പറയാന്‍ എളുപ്പം.പുതിയൊരു സത്യസന്ധനെ ലിംഗ സഹിതം (Link എന്നാണ് ഉദ്ദേശിച്ചത് ട്ടോ) പറഞ്ഞു തന്നിട്ട് മതി ഇവന് വീരചരമചക്രം നല്കല്.
ആദ്യ വെടിക്കാരനെ സാദരം സഹര്‍ഷം സ്വാഗതം ചെയ്തുകൊണ്ട്.....
8 comments:
കൊറേ മുമ്പും ഇവന് ഈ സത്ഗുണം കാണിച്ചിട്ടുണ്ട്.അന്ന് ഒറ്റ അടിക്ക് ഇവന്, ഇന്ത്യ വിട്ട റോക്കറ്റ് പോലെ 14000 ത്തില്‍ നിന്ന് ഒരു ചാട്ടം.എങ്ങോട്ട് 600 ലേക്ക്!!!മറ്റൊരു ദിവസം ഇസിന്‍ബയേവ വടി കുത്തി ചാടിയപോലെ 1200ല്‍ നിന്ന് 1600 ലേക്കും!!!
ഇനി നിങ്ങള്‍ തന്നെ പറയൂ.ഈ ബൂലോക നുണയനെ ഇവിടെ വച്ച് പൊറുപ്പിക്കണോ?
ഠേ.. ഠേ ... ഠേഠേഠേ....
അതൊരലങ്കാര വസ്തുവല്ലെ മാഷെ, അവിടെക്കിടന്നോട്ടെ പാവം.പിന്നെ ആവശ്യാനുസരണം നമുക്കു റീസെറ്റ് ചെയ്യാമല്ലോ, യേത് ..?
ഈ സാധനം ഈ വക തല്ലുകൊള്ളിത്തരവും അനുസരണക്കേടും കാണിക്കുന്നു എന്നെനിക്കു മുന്നേ തോന്നിയിരുന്നു.എങ്കിലും ഒരു പാവമല്ലേ അവിടെങ്ങാനും കിടന്നോട്ടേ എന്നു വെച്ചു,, അവരും ജീവിച്ചു പോട്ടെ മാഷേ
ആദ്യ വെടി പൊട്ടിക്കാം എന്നു കരുതി ഓടി വന്നതാ.അപ്പോളെക്കും അനില്‍ വന്നു പോയി.
www.amazingcounters.com ഇവിടെ പോയാല്‍ കാര്യം നടക്കും. നടക്കുന്നോ അതൊ തള്ളണൊ?
-സുല്‍
www.sitemeter.com ഒരു നല്ല സര്‍വ്വീസാണ്. അവരുടെ paid വേര്‍ഷന്‍ നല്ല പ്രകടനം കാഴ്ച്ച വയ്ക്കും. അനോണികളെയൊക്കെ വേണമെങ്കില്‍ അവന് ഇരിക്കുന്നിടത്തു ചെന്നു പൊക്കാം. ജാതകം സഹിതം അറിയാം. ഫ്രീ വേര്‍ഷനും വളരെ നല്ലതാണ്. കൃത്യവുമാണ്. നല്ല കസ്റ്റമര്‍ സര്‍വ്വീസും ലഭ്യമണ്. ശ്രമിച്ചു നോക്കൂ...
അനിലേ....കാണാന്‍ കൊറച്ച് മൊഞ്ചുണ്ടായിരുന്നെങ്കില് അവിടെത്തന്നെ ഇടാമായിരുന്നു.ഇത് അതും ഇല്ല.
കാന്താരീ....എന്നിട്ട് ഇതുവരെ പറഞ്ഞില്ല അല്ലേ.ഞാനും വല്ലവനും പറയട്ടെ എന്ന് കരുതി നിന്നതാ.ആരും പറഞ്ഞില്ല!!!
കരീം മാഷ്....നന്ദി.പോയി നോക്കട്ടെ.
സുല്‍..... നന്ദി.അവിടെയും ഒന്ന് പോയി നോക്കട്ടെ.തള്ളാന്‍ നമ്മുടെ TSG ദേ പുറത്ത്.....
ജയകൃഷ്ണന്.....ഹൃദ്യമായ സ്വാഗതം.എങ്കില്‍ അതും ഒന്ന് നോക്കട്ടെ.അനോണികളും ജീവിക്കട്ടേന്ന്.നമ്മളെന്തിനാ പോലീസാകുന്നത്?(താങ്കള്‍ പോലീസുകാരന് അല്ലല്ലോ?)
വിശ്വസിക്കാന്‍ പറ്റാത്തവരെ വച്ച് പൊറുപ്പിക്കുന്നത് ശരിയല്ല. എല്ലാ മുങ്കാല ആനുകൂല്യങ്ങളും നല്കി പറഞ്ഞു വിടുക. മുകളില്‍ പറഞ്ഞതില്‍ നിന്നും മൊഞ്ചുള്ള ഒന്നിനെയങ്ങ് കുടിയിരുത്തുക.
oab...മുങ്കാല പ്രാബല്യം നല്‍കണം എന്നുണ്ട്.പുതിയവന്മാര് സമ്മതിക്കുമോ ആവോ?
Post a Comment
നന്ദി....വീണ്ടും വരിക