Pages

Wednesday, December 03, 2008

ജന്മദിനാഘോഷം

"മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി ജന്മദിനാഘോഷങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു." ഇന്നലെ പത്രത്തിലൂടെ കണ്ണോടിച്ചപ്പോള്‍ കണ്ണിലെ കരടായി കുടുങ്ങിയ ഒരു വാര്‍ത്തയാണിത്‌. ജന്മദിനം ആഘോഷിക്കുന്നതിന്റെ ശരിയും തെറ്റും ഞാന്‍ ചോദ്യം ചെയ്യുന്നില്ല.എന്നാല്‍ അതിന്റെ പേരില്‍ നടത്തപ്പെടുന്ന പാഴ്‌ചെലവുകള്‍ ചിന്താ വിഷയമാക്കേണ്ടതാണ്‌. ബൂലോകരില്‍ പലരും എന്ന പോലെ ബൂലോകത്തിന്‌ പുറത്തുള്ള പലരും ജന്മദിനം ആഘോഷിക്കാറുണ്ട്‌.വന്‍ സദ്യ ഒരുക്കിയും സമ്മാനങ്ങള്‍ വാങ്ങിക്കൂട്ടിയും മധുരം വിതറിയും, കൊഴുപ്പ്‌ കൂട്ടാന്‍ മദ്യം വരെ വിളമ്പിയും ഇന്ന് ജന്മദിനം ആഘോഷിക്കാറുണ്ട്‌. യഥാര്‍ത്ഥത്തില്‍ ഇങ്ങനെ ഒരു ആഘോഷം നടത്തുന്നതിന്‌ മുമ്പ്‌ നമുക്കതിന്‌ അര്‍ഹതയുണ്ടോ എന്ന് കൂടി ആലോചിക്കേണ്ടേ?നാം ഈ ഭൂമിയില്‍ ഭൂജാതനായതിന്റെ വാര്‍ഷിക ദിനത്തിലെങ്കിലും നമ്മുടെ ജന്മം കാരണം മറ്റുള്ളവര്‍ക്ക്‌ വല്ല ഗുണവും ലഭിച്ചോ അതല്ല ദോഷങ്ങള്‍ ഭവിച്ചോ എന്ന് ആരെങ്കിലും അന്വേഷിക്കാറുണ്ടോ?ആഘോഷിക്കാന്‍ ആരോരുമില്ലാത്ത അല്ലെങ്കില്‍ ജന്മദിനം എന്ന് എന്നറിവു പോലുമില്ലാത്ത എത്ര എത്ര പേക്കോലങ്ങള്‍ നമുക്ക്‌ ചുറ്റും ജീവിതം തള്ളി നീക്കുന്നു എന്ന് ആരെങ്കിലും ചികഞ്ഞു നോക്കാറുണ്ടോ?.ഇല്ല ,ആര്‍ക്കും അതൊന്നും അന്വേഷിക്കാന്‍ സമയമില്ല. അതിനാല്‍ ജന്മദിനം ആഘോഷിക്കുന്ന സുഹൃത്തുക്കളോട്‌ രണ്ട്‌ വാക്ക്‌.നിങ്ങള്‍ ജന്മദിനാഘോഷത്തിന്‌ ചെലവിടുന്ന കാശിന്റെ പകുതിയുടെപകുതിയെങ്കിലും ഒരു നേരത്തെ ഭക്ഷണത്തിനായി തെരുവ്‌പട്ടികളുമായി മല്ലിടുന്ന മനുഷ്യമക്കള്‍ക്ക്‌ വേണ്ടി ചെലവാക്കുക. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിച്ചുകൊണ്ടും അത്‌ തുടര്‍ന്ന് കൊണ്ടും ജന്മദിനാഘോഷത്തിന്‌ പുതിയൊരു മുഖം നല്‍കുക.(മകന്റെ ജന്മദിനത്തില്‍ ഭക്ഷണപ്പൊതിയുമായി നാട്‌ ചുറ്റി അഗതികളെ വിരുന്നൂട്ടി ഇന്നത്‌ ഒരു വന്‍ ജീവകാരുണ്യ പ്രവര്‍ത്തനമായി മാറിയ ഒരു കുടുംബത്തിന്റെ വാര്‍ത്ത ഈയിടെ വായിച്ചത്‌ ഈ അവസരത്തില്‍ ഓര്‍മ്മിക്കുന്നു.)അത്യാഹിതങ്ങളും ആപത്തുകളും സംഭവിക്കുമ്പോള്‍ ജന്മദിനാഘോഷം ഉപേക്ഷിച്ച്‌ നല്ലപിള്ള ചമയുന്ന രാഷ്ട്രീയക്കാരുടെ കപടതന്ത്രം പ്രോല്‍സാഹിപ്പിക്കാതിരിക്കുക.

13 comments:

Areekkodan | അരീക്കോടന്‍ said...

അതിനാല്‍ ജന്മദിനം ആഘോഷിക്കുന്ന സുഹൃത്തുക്കളോട്‌ രണ്ട്‌ വാക്ക്‌.നിങ്ങള്‍ ജന്മദിനാഘോഷത്തിന്‌ ചെലവിടുന്ന കാശിന്റെ പകുതിയുടെപകുതിയെങ്കിലും ഒരു നേരത്തെ ഭക്ഷണത്തിനായി തെരുവ്‌പട്ടികളുമായി മല്ലിടുന്ന മനുഷ്യമക്കള്‍ക്ക്‌ വേണ്ടി ചെലവാക്കുക. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിച്ചുകൊണ്ടും അത്‌ തുടര്‍ന്ന് കൊണ്ടും ജന്മദിനാഘോഷത്തിന്‌ പുതിയൊരു മുഖം നല്‍കുക.(മകന്റെ ജന്മദിനത്തില്‍ ഭക്ഷണപ്പൊതിയുമായി നാട്‌ ചുറ്റി അഗതികളെ വിരുന്നൂട്ടി ഇന്നത്‌ ഒരു വന്‍ ജീവകാരുണ്യ പ്രവര്‍ത്തനമായി മാറിയ ഒരു കുടുംബത്തിന്റെ വാര്‍ത്ത ഈയിടെ വായിച്ചത്‌ ഈ അവസരത്തില്‍ ഓര്‍മ്മിക്കുന്നു.)

OAB/ഒഎബി said...

വളരെ നന്നായി അരീക്കോടാ ഈ വിഷയം തിരഞ്ഞെടുത്തതില്. ചിന്തിക്കാറുണ്ട് ചില സമയങ്ങളില്. മരണത്തിലേക്ക് ഒരു വറ്ഷം കൂടി അടുത്തെത്തിയതിന്റെ സന്തോഷത്തില്? അരങ്ങ് കെട്ടി ഒരുങ്ങി, ബലൂണ് തൂക്കി ഊണ് വിളമ്പി, കേക്ക് മുറിക്കുന്നവരെ, കേള്ക്കുക ഈ പോസ്റ്റിലുള്ള വാക്കുകള്.
നന്ദിയോടെ , ഒഎബി.

റിനുമോന്‍ said...

നല്ലൊരു ഓര്‍മ്മപ്പെടുത്തല്‍ !!

ശ്രീ said...

“നാം ഈ ഭൂമിയില്‍ ഭൂജാതനായതിന്റെ വാര്‍ഷിക ദിനത്തിലെങ്കിലും നമ്മുടെ ജന്മം കാരണം മറ്റുള്ളവര്‍ക്ക്‌ വല്ല ഗുണവും ലഭിച്ചോ അതല്ല ദോഷങ്ങള്‍ ഭവിച്ചോ എന്ന് ആരെങ്കിലും അന്വേഷിക്കാറുണ്ടോ?ആഘോഷിക്കാന്‍ ആരോരുമില്ലാത്ത അല്ലെങ്കില്‍ ജന്മദിനം എന്ന് എന്നറിവു പോലുമില്ലാത്ത എത്ര എത്ര പേക്കോലങ്ങള്‍ നമുക്ക്‌ ചുറ്റും ജീവിതം തള്ളി നീക്കുന്നു എന്ന് ആരെങ്കിലും ചികഞ്ഞു നോക്കാറുണ്ടോ?”

നല്ല ചിന്ത തന്നെ, മാഷേ

യാരിദ്‌|~|Yarid said...

അമ്മ ഉപേക്ഷിച്ചെങ്കിലും മകന്‍ ഭീകരാക്രമണം നടന്ന ദിവസവും പാര്‍ട്ടിക്കു പോയി അറുമ്മാദിച്ചു..!

പകല്‍കിനാവന്‍ | daYdreaMer said...

തികച്ചും പ്രശംസനീയമായ ഒരു എഴുത്ത്... ആശംസകള്‍....

Areekkodan | അരീക്കോടന്‍ said...

OAB.....ഈ വിഷയം ഞാന്‍ മുമ്പും വേറെ രൂപത്തില്‍ പറഞ്ഞതാണ്‌.ഇന്നലെ പത്രവാര്‍ത്ത കണ്ടപ്പോള്‍ ഒന്നു കൂടി പറയാന്‍ തോന്നി.നന്ദി.
റിനുമോന്‍....സ്വാഗതം.നല്ല വാക്കുകള്‍ക്ക്‌ നന്ദി.
ശ്രീ....നന്ദി
യാരിദ്‌....അതെ..എന്തു ചെയ്യാനാ?
പകല്‍കിനാവാ...നല്ല വാക്കുകള്‍ക്ക്‌ നന്ദി.

ഏറനാടന്‍ said...

നല്ലകാര്യം തന്നെ. ഇപ്രാവശ്യം നമുക്ക് ബക്രീദും ക്രിസ്മസ്സും മിതമായി ആഘോഷിക്കുന്നതും ആലോചിക്കാവുന്നതല്ലേ..

യൂനുസ് വെളളികുളങ്ങര said...

നമുക്ക്‌ ശ്രദ്ധിക്കാം എന്താ

Anonymous said...

nalla post..

smitha adharsh said...

നല്ല ചിന്ത.
good post

Areekkodan | അരീക്കോടന്‍ said...

ഏറനാടാ....ആലോചന നല്ലതാണ്‌.
യൂനുസ്‌....അതേ,ശ്രദ്ധിക്കണം
Razik....സ്വാഗതം.നല്ല വാക്കിന്‌ നന്ദി.ഫുട്ബാള്‍ ഭ്രാന്ത്‌ ഉണ്ടല്ലേ.അരീക്കോട്ടുകാര്‍ അതിന്റെ മുഴുഭ്രാന്തരാ....
smitha....നല്ല വാക്കിന്‌ നന്ദി.

ബഷീർ said...

നല്ലൊരു ഓര്‍മ്മപ്പെടുത്തല്‍ !!

Post a Comment

നന്ദി....വീണ്ടും വരിക