Wednesday, December 17, 2008
ചിന്തിക്കാനെങ്കിലും സമയമുണ്ടോ?
നാട്ടിലേക്കുള്ള യാത്രകള്‍ പലപ്പോഴും പല അനുഭവങ്ങളും പ്രദാനം ചെയാറുണ്ട്.അല്ലെങ്കിലും യാത്രാനുഭവങ്ങള്‍ ഇല്ലാത്തവര്‍ വളരെ കുറവായിരിക്കും.ഇത്തവണത്തെ യാത്രയില്‍ ഞാന്‍ ശ്രദ്ധിച്ചത് വഴിനീളെയുള്ള ചുമരെഴുത്തുകളായിരുന്നു.
മാനന്തവാടിയില്‍ തുടങ്ങി അരീക്കോട് അവസാനിച്ച യാത്രയില്‍ ഞാന്‍ കണ്ട ചുമരെഴുത്തുകള്‍ ഇവയായിരുന്നു.CPI(M)-ന്റെ യുവജനസംഘടനയായ DYFI-യുടെ വയനാട് ജില്ലാ സമ്മേളനം,ഭരണകൂടഭീകരതക്കും വര്‍ഗ്ഗീയതക്കുമെതിരായ മുസ്ലിംലീഗിന്റെ പദയാത്ര,കേന്ദ്രഗവണ്മെന്റിന് അമരത്വം വഹിക്കുന്ന കോണ്‍ഗ്രസ്സിന്റെ സമ്പൂര്‍ണ്ണ സംസ്ഥാന സമ്മേളനം (അതെന്താണാവോ അങ്ങിനെ പറയാന്‍?),യുവത്വം പോരാടനാണ് എന്ന ആഹ്വാനവുമായി ജമാഅത്തെഇസ്ലാമിയുടെ യുവജനസംഘടനയായ സോളിഡാരിറ്റിയുടെ കോഴിക്കോട് ജില്ലാ സമ്മേളനം,സുന്നീപ്രസ്ഥാനത്തിന്റെ ദീപസ്തംഭമായ കാരന്തൂര്‍ മര്‍ക്കസിന്റെ ബിരുദദാന ചടങ്ങായ മര്‍കസ് മഹാസംഗമം,NDF ദേശീയ രാഷ്ട്രീയ സമ്മേളനം തുടങ്ങിയവയെല്ലാം എന്റെ കണ്ണിലൂടെ മിന്നിമറഞ്ഞു.
സ്വാഭാവികമായും എന്റെ മനസ്സിലുദിച്ച ചില ചോദ്യങ്ങള്‍ ഞാന്‍ ഇവിടെ പങ്കു വയ്ക്കുന്നു.
രാഷ്ട്രീയപാര്‍ട്ടികളായാലും മതസംഘനകളായാലും പതിനായിരങ്ങള്‍ പൊടിപൊടിച്ച് ഈ മഹാസംഗമങ്ങളും സമ്മേളനങ്ങളും സംഘടിപ്പിക്കുന്നത് എന്തിനാണ്?ലോകസഭാതിരഞ്ഞെടുപ്പിന് മുമ്പ് സ്വന്തം അംഗബലവും തിണ്ണമിടുക്കും വോട്ട്ബാങ്കിന്റെ ആസ്തിയും ആഴവും പ്രകടിപ്പിക്കാന്‍ മാത്രമല്ലേ?പരസ്പരം ചെളി വാരി എറിഞ്ഞും മോഹനവാഗ്ദാനങ്ങള്‍ ചൊരിഞ്ഞും പൊതുജനത്തെ ഇനിയും കഴുതകളും കോവര്‍ കഴുതകളും ആക്കി മാറ്റാനല്ലേ?
ഈ സമ്മേളനങ്ങളുടെ മൊത്തം ചെലവിന്റെ പത്തിലൊന്ന് കൊണ്ട് കേരളത്തിലെ മുഴുവന്‍ പട്ടിണിക്കോലങ്ങള്‍ക്കും ഒരു ദിവസത്തെ ആഹരമെങ്കിലും നല്കാന് കഴിയുമായിരുന്നു എന്ന് ചിന്തിക്കാനെങ്കിലും ഇവര്‍ക്ക് ആര്‍ക്കെങ്കിലും സമയമുണ്ടോ?
5 comments:
രാഷ്ട്രീയപാര്‍ട്ടികളായാലും മതസംഘനകളായാലും പതിനായിരങ്ങള്‍ പൊടിപൊടിച്ച് ഈ മഹാസംഗമങ്ങളും സമ്മേളനങ്ങളും സംഘടിപ്പിക്കുന്നത് എന്തിനാണ്?ലോകസഭാതിരഞ്ഞെടുപ്പിന് മുമ്പ് സ്വന്തം അംഗബലവും തിണ്ണമിടുക്കും വോട്ട്ബാങ്കിന്റെ ആസ്തിയും ആഴവും പ്രകടിപ്പിക്കാന്‍ മാത്രമല്ലേ?പരസ്പരം ചെളി വാരി എറിഞ്ഞും മോഹനവാഗ്ദാനങ്ങള്‍ ചൊരിഞ്ഞും പൊതുജനത്തെ ഇനിയും കഴുതകളും കോവര്‍ കഴുതകളും ആക്കി മാറ്റാനല്ലേ?
അരീക്കോടന്‍ മാഷെ
ഇതെല്ലാം ചേരുന്നതല്ലേ സമൂഹം :)
-സുല്‍
ഈ സമ്മേളനങ്ങള്‍ നടത്തി കക്കൂസുകള്‍ ഉണ്ടാക്കുന്നതിലും നല്ലതായിരുന്നു മലീമസമായ കേരളത്തിലെ തെരുവുകള്‍ വ്യത്തിയാക്കുക എന്ന ശ്രമദാന സമ്മേളനങ്ങള്‍. ഇപ്പോള്‍ നടക്കുന്ന സമ്മേളനങ്ങള്‍ പരിസരങ്ങള്‍ വ്യത്തികേടാക്കാനും,ട്രാഫീക് ജാമിനും, ശബ്ദമലിന്നികരത്തിനും മാത്രമേ ഉപകരിക്കൂ.
പോയിന്റ് കൗണ്ടര്‍ പോയിന്റ്
സുല്‍....ആയിരിക്കും.ആ സമൂഹത്തിലെ ഒരങ്ങമെന്ന നിലയില്‍ നാം പ്രതികരിച്ചേ മതിയാകൂ..
Joker,യൂനുസ്...കേരളത്തിലെ ഓരോ പാര്‍ട്ടികള്‍ ഒരു ദിവസം വീതം ശ്രമദാന സമ്മേളനങ്ങള്‍ നടത്തിയാല്‍ കേരളം എന്നും വൃത്തിയോടെ നില്ക്കുമായിരുന്നു.പക്ഷേ ആരുണ്ട് ചിന്തിക്കാന്‍ ?
Post a Comment
നന്ദി....വീണ്ടും വരിക