Monday, December 22, 2008
അമ്മമ്മയും തുള്ളിമരുന്നും.....
ഇന്നലെ പള്‍സ് പോളിയോ തുള്ളിമരുന്ന് കൊടുക്കുന്ന ദിനം.അയല്പക്കത്തെ നാല്വയസ്സുകാരി അമ്മമ്മയോട് ചോദിച്ചു.
"അമ്മമ്മേ...അമ്മമ്മേ...എന്താ ഈ തുള്ളിമരുന്ന് ന്ന് പറഞ്ഞാ..."
"അതോ..അത് അസുഖങ്ങള്‍ വരാതിരിക്കാന്‍ കൊച്ചുകുട്ടികള്‍ ആയിരിക്കുമ്പോ കഴിക്കുന്ന മരുന്നാ...അത് കഴിച്ചാ പിന്നെ വലുതാവുമ്പം അസുഖം വരില്ല..."
"ആഹാ....അപ്പോ അമ്മമ്മ കുട്ട്യായിരുന്നപ്പോ തുള്ളിമരുന്ന് കഴിച്ചിട്ടില്ലാര്‍ന്നു അല്ലേ?"
"ങ്ഹും...അതെന്താ മോള് അങ്ങനെ ചോദിക്കാന്‍.."
"അമ്മമ്മ അത് കഴിച്ചിരുന്നെങ്കി ഈ പ്രമേഹോം പ്രഷറും ഒക്കെ ഉണ്ടാവുമായിരുന്നോ?ഇനി അവര്‍ വരുമ്പോ രണ്ട് തുള്ളി അമ്മമ്മേടെ വായിലും ഉറ്റിക്കാന്‍ പറയണം..."
9 comments:
"അമ്മമ്മ അത് കഴിച്ചിരുന്നെങ്കി ഈ പ്രമേഹോം പ്രഷറും ഒക്കെ ഉണ്ടാവുമായിരുന്നോ?ഇനി അവര്‍ വരുമ്പോ രണ്ട് തുള്ളി അമ്മമ്മേടെ വായിലും ഉറ്റിക്കാന്‍ പറയണം..."
കുട്ടികളുടെ ചോദ്യത്തിനു മുന്പില് എന്നും നമ്മള് തോറ്റുപോകും മാഷെ ....
കുഞ്ഞു വായിൽ നിന്നും വീഴുന്ന വല്യ വർത്തനങ്ങൾ! നമുക്ക് പലപ്പോഴും ഉത്തരം മുട്ടും അല്ലേ!
പാവം കുഞ്ഞുഞ്ഞള്, അവരുടെ നിഷ്കളങ്കതകൊണ്ടല്ലേ ഇങ്ങ്ങനെയൊക്കെ ചോദിക്കുന്നത്...
രസികാ,കാന്താരീ,ഹരീഷ്....അതേ...ഇന്നത്തെ കുട്ടികളുടെ ചോദ്യത്തിന് മുന്നില്‍ പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു....നന്ദി
വലിയ വര്‍ത്തമാനം......
കുട്ടികളോടാണോ കളി ? :)
നിരക്ഷരാ....ഇനി കളി വലിയവരോട് തന്നെ മതി...
ശിവാ,നവരുചിയാ....നന്ദി
Post a Comment
നന്ദി....വീണ്ടും വരിക