കോളേജില്‍ കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി കേരളീയം മത്സരം അരങ്ങേറിക്കൊണ്ടിരിക്കുന്നു.ഒരു മിനുട്ട് നേരത്തേക്ക് മലയാളം മാത്രം സംസാരിക്കുന്നതാണ് മത്സരം.മത്സരാര്‍ത്ഥികള്‍ ഓരോരുത്തരായി പരിപാടി അവതരിപ്പിച്ചു കൊണ്ടിരുന്നു.ഞാനും ഫിസിക്കല്‍ എഡുക്കേഷന്റെ ബിജുലോണ സാറും ഇലക്ട്രോണിക്സ് ഗസ്റ്റ്ലക്ചറര്‍ ബുസൈന.പി.മൂസയും ആയിരുന്നു ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങള്‍ .
മത്സരാര്‍ത്ഥികളില്‍ പലരും മലയാളത്തില്‍ ഒരു ലഘുപ്രസംഗം നടത്താന്‍ ശ്രമിച്ചു.ഒരു വിരുതത്തി സാമ്പാര്‍ നിര്‍മ്മാണം പ്രസംഗിച്ചു!ചിലരെങ്കിലും അബദ്ധത്തില്‍ ഇംഗ്ലീഷ് പദപ്രയോഗം നടത്തി.കൃത്യം ഒരു മിനുട്ട് കഴിയുമ്പോള്‍ ബിജുലോണ സാര്‍ സ്റ്റോപ് സിഗ്നല്‍ നല്കിക്കൊണ്ടിരുന്നു.
"ജഡ്ജസ് പ്ലീസ് നോട്ട്...നെക്സ്റ്റ് ചെസ്റ്റ് നമ്പര്‍ 11"
അനൗണ്‍സ്മെന്റിന് പിന്നാലെ ഒരുത്തന് സ്റ്റേജിലേക്ക് കയറി വന്നു.
"ഒരു മിനുട്ട് നേരത്തേക്ക് മലയാളം മാത്രം സംസാരിക്കണം എന്നല്ലേ....എന്നാല്‍ തുടങ്ങാം...ഒന്ന്..രണ്ട്...മൂന്ന്..നാല്...അഞ്ച്......"
സംഗതി അവന്റെ ഐഡിയ കലക്കി.പക്ഷേ ജഡ്ജസ് ആയ ഞങ്ങളെ ഒന്നിരുത്താനുള്ള പണിയായതിനാല്‍, ഇതെല്ലാം കണ്ട് തഴക്കം വന്ന ബിജുലോണ സാര്‍ എന്നെ തോണ്ടി പറഞ്ഞു.
"അവന് എണ്ണട്ടെ"
സാവധാനം എണ്ണി മുപ്പതായിട്ടും സ്റ്റോപ് സിഗ്നല്‍ എത്തിയില്ല.കാണികള്‍ക്കും സംഭവം പിടികിട്ടിയില്ല.അമ്പത് എത്തിയപ്പോള്‍ എണ്ണുന്നവനും ഒരു പന്തികേട്, എന്താ സ്റ്റോപ് പറയാത്തത്? അറുപതായപ്പോള്‍ ഒരു ഇളിഭ്യച്ചിരിയോടെ അവന് ഞങ്ങളുടെ നേരെ നോക്കി.കാര്യം പിടികിട്ടിയ അവന് സ്വയം എണ്ണല്നിര്ത്തി ഇറങ്ങിപ്പോയി.
7 comments:
അമ്പത് എത്തിയപ്പോള്‍ എണ്ണുന്നവനും ഒരു പന്തികേട്, എന്താ സ്റ്റോപ് പറയാത്തത്? അറുപതായപ്പോള്‍ ഒരു ഇളിഭ്യച്ചിരിയോടെ അവന് ഞങ്ങളുടെ നേരെ നോക്കി.
:)
പക്ഷേ, നിങ്ങള്‍ നിബന്ധനകള്‍ ഒന്നും പറയാതിരുന്നിടത്തോളം അവന്റെ ഐഡിയ കൊള്ളാം എന്നേ എനിയ്ക്കു പറയാനുള്ളൂ. നിങ്ങളെ ഇരുത്താനുള്ള പണിയായി കാണേണ്ടിയിരുന്നില്ല.
പാവം ചെക്കന്!!!
അവനു തന്നെ സമ്മാനം കൊടുക്കണം...
കാരണം ഇതുപോലുള്ള മത്സരങ്ങളെല്ലാം ഒരു തരം സൂത്രക്കളികളല്ലേ...
അവന് ഒരു സൂത്രപ്പണി ഒപ്പിച്ചതില്‍ എന്താണു തെറ്റ്??
അവന് അവളാണെങ്കിലും എണ്ണികുഴപ്പിക്കുമൊ?
ലവന് ആദ്യം തന്നെ “ഒരു മിനുറ്റ് ” എന്നു പറഞ്ഞു അല്ലേ !! :)
ചാണക്യാ....നന്ദി.
ശ്രീ...അതേ ഐഡിയ നന്നായി,അവന്റേതും ബിജു ലോണ സാറിന്റേതും!!!
ഹരീഷ്...സ്വാഗതം.സമ്മാനം വേറെ ആള്‍ക്ക് കൊടുത്തുപോയി.
ചെഗുവേര....സ്വാഗതം.ഞങ്ങളെ പാനലിലും ഒരു ലേഡി ഉന്റായിരുന്നല്ലോ?അപ്പോള്‍ തീര്‍ച്ചയായും എണ്ണേണ്ടി വന്നേനെ.
രസികാ....അവന് അങ്ങനെ പറഞ്ഞോ എന്ന് ഇപ്പോ ഒരു സംശയം.കണ്ടു പിടിച്ചതിന് നൂറ് മാര്‍ക്ക്.
Post a Comment
നന്ദി....വീണ്ടും വരിക