Pages

Thursday, December 25, 2008

ഈ ദുരവസ്ഥ എങ്ങനെ മാറ്റാം?

കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ എന്റെ മക്കള്‍ ഒരു കല്യാണ ക്ഷണക്കത്തു കൊണ്ട്‌ കളിക്കുന്നത്‌ എന്റെ ശ്രദ്ധയില്‍ പെട്ടു.ഒരു A4 പേപ്പറിന്റെ അത്രയും വലിപ്പത്തിലുള്ള ചുവന്ന നിറത്തിലുള്ള ഒരു ക്ഷണക്കത്ത്‌.

കുട്ടികള്‍ അതിന്റെ ആകൃതിയിലും നിറത്തിലും അതിനകത്തെ മാറ്റര്‍ പ്രിന്റ്‌ ചെയ്ത സ്വര്‍ണ്ണനിറ അക്ഷരങ്ങളിലും ആകര്‍ഷിക്കപ്പെട്ട്‌ അത്‌ അവരുടെ കളിപ്പാട്ടമായി മാറ്റിയിരിക്കുകയാണ്‌!

ക്ഷണക്കത്തിന്റെ വലിപ്പവും നിറവും ആകൃതിയും എന്നെയും ആകര്‍ഷിച്ചു.ഞാനത്‌ തിരിച്ചും മറിച്ചും നോക്കുന്നതിനിടയില്‍ എന്റെ ഭാര്യ അവിടെ എത്തി.

ക്ഷണക്കത്ത്‌ കൗതുകത്തോടെ നോക്കുന്ന എന്നോട്‌ ഭാര്യ ചോദിച്ചു.

"അതിന്റെ കഥ കേട്ടോ നിങ്ങള്‍?"

"ഇല്ല.....എന്താ അത്‌?"

"ആ ഒരു കത്തിന്റെ ചെലവ്‌ എത്രാന്നോ?"

"ങാ....ഒര്‌ ആറ്‌ രൂപ..." ഒരു കത്തിന്‌ അഞ്ച്‌ രൂപ തന്നെ എന്റെ കണക്കില്‍ വലിയ ചെലവായതിനാല്‍ ഞാന്‍ ഒന്ന് കൂടി കൂട്ടി പറഞ്ഞു.

"ആ...എന്നാ നിങ്ങക്ക്‌ തെറ്റി....ഇരുപത്തിരണ്ട്‌ രൂപയാ ആ ഒരു കത്തിനുള്ള ചെലവ്‌ !!!"

ഭാര്യ അത്‌ പറഞ്ഞപ്പോള്‍ ഞാന്‍ അതിലേക്ക്‌ ഒന്നു കൂടി സൂക്ഷിച്ചു നോക്കി.

ഒരു കല്യാണത്തിന്‌ ഇത്തരം എത്ര ക്ഷണക്കത്തുകള്‍ അടിച്ചിട്ടുണ്ടാവും?ക്ഷണിതാവിന്റെ കയ്യിലെ ക്ഷണനേരത്തെ ആയുസ്‌ മാത്രമുള്ള ഒരു കത്തിന്‌ ഇത്രയും ധൂര്‍ത്തെങ്കില്‍ ആ കല്യാണത്തിന്റെ മറ്റ്‌ ചെലവുകളിലെ ധൂര്‍ത്ത്‌ എത്രയായിരിക്കും?

പണക്കാരന്‌ പണം എങ്ങനെ ചെലവാക്കണം എന്നറിയാത്ത ദയനീയാവസ്ഥ.ദരിദ്രന്‌ പണം എങ്ങനെ സമ്പാദിക്കും എന്നറിയാത്ത ദയനീയാവസ്ഥ.നമ്മുടെ നാടിന്റെ ഈ ദുരവസ്ഥ മാറാന്‍ എന്താ ചെയ്യാ?

10 comments:

Areekkodan | അരീക്കോടന്‍ said...

ഒരു കല്യാണത്തിന്‌ ഇത്തരം എത്ര ക്ഷണക്കത്തുകള്‍ അടിച്ചിട്ടുണ്ടാവും?ക്ഷണിതാവിന്റെ കയ്യിലെ ക്ഷണനേരത്തെ ആയുസ്‌ മാത്രമുള്ള ഒരു കത്തിന്‌ ഇത്രയും ധൂര്‍ത്തെങ്കില്‍ ആ കല്യാണത്തിന്റെ മറ്റ്‌ ചെലവുകളിലെ ധൂര്‍ത്ത്‌ എത്രയായിരിക്കും?

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

:)
... ഒരു നല്ല ക്രിസ്മസ് ആശംസിക്കുന്നൂ...

siva // ശിവ said...

ഇത് ഓര്‍ത്ത് വ്യാകുലപ്പെടേണ്ട കാര്യം ഉണ്ടെന്ന് എനിക്ക് അഭിപ്രായം ഇല്ല.

ജീവിതത്തില്‍ ഒരിയ്ക്കല്‍ മാത്രം ഉണ്ടാകുന്ന വിവാഹം ആഘോഷമാക്കുന്നതില്‍ തെറ്റ് ഉണ്ടോ?

പ്രിയ said...

ആ ക്ഷണകത്ത് ക്ഷണനേരത്തേക്കേ കൈയില്‍ ഉണ്ടാവുള്ളൂ? ഞാന്‍ ഒക്കെ ഇങ്ങനത്തെ കത്തുകള്‍ (ആശംസാക്കാര്ഡുകളും) ഒത്തിരി നാള്‍ കാത്തു വക്കാറുണ്ടായിരുന്നു.ഒരു തരം കളക്ടിംഗ്.

അവര്‍ക്ക് കൊക്കിലോതുങ്ങാവതാണേല് കൊത്തട്ടേന്നേ. എന്നാലല്ലേ അതൊക്കെ ഒന്നു കാണാന്‍ ഉള്ള യോഗം എല്ലാര്ക്കും ഉണ്ടാകു. :)

കുറ്റ്യാടിക്കാരന്‍|Suhair said...

പടച്ചോനെ... എഞ്ചാതി വെലയാ കത്തിന്...

Prof.Mohandas K P said...

വിവാഹത്തിനു ഇന്നു നടക്കുന്ന അനിയന്ത്രിതമായ ചിലവിനെപ്പറ്റി ചിന്തിക്കേണ്റ്റിയിരുക്കുന്നു. കള്ളപ്പണം ധാരാളം കയ്യില്‍ വരുമ്പോള്‍ വിവാഹത്തിനും വീടുണ്‍ടാക്കാനും എത്ര ചിലവാക്കിയാലും ചിലര്‍ക്ക് മതി ആവുകയില്ല. ഒരു കണക്കിന് ഇതിന്റെ ഒരമ്സം മറ്റു്ളളവര്കും കിട്ടുന്നു‌ എന്ന ഗുണമുണ്ട്. അല്ലാതെ നമ്മുടെ സോഷ്യലിസവും കമ്മ്യൂണിസവുമ് പ്രസംഗിക്കുന്ന 'ജനനേതാക്കന്മാര്‍' പോലും ഇതിന് മുന്നില്‍ ഉള്ളപ്പോള്‍ നമുക്കു എന്ത് ചെയ്യാന് കഴിയും ?

Areekkodan | അരീക്കോടന്‍ said...

യൂനുസ്‌,കല്ലിട്ടവനേ....നന്ദി
ശിവാ....ജീവിതത്തില്‍ എല്ലാം ഒന്നേ ഉള്ളൂ.അടുത്തതിന്‌ അവസരം കിട്ടുന്നത്‌ വരെ!!!അപ്പോ ഈ ധൂര്‍ത്ത്‌ ശരിയോ?
പ്രിയ....നല്ല ഹോബിയായിരുന്നു,എന്തേ അത്‌ നിര്‍ത്ത്യേത്‌?
കുറ്റ്യാടിക്കാരാ...നിങ്ങള്‍ വടക്കരാ ഈ ജാതി പരിപാടിയില്‍ മുമ്പര്‍....
Malathi and Mohandas....ചിന്ത പങ്കുവച്ചതിന്‌ നന്ദി.

OAB/ഒഎബി said...

കയ്യിൽ ഇഷ്ടം പോലെ കാശുള്ളവൻ ചിലവാക്കുന്നതിൽ കുഴപ്പം ഇല്ല. അത് കണ്ട് കടം വാങ്ങിയും, തെണ്ടിയും കല്ല്യാണം നടത്തുന്നവരിൽ ചിലറ് ഇത് അനുകരിക്കുന്നത് കാണാറുണ്ട്. അങ്ങിനെയുള്ളവറ്ക്ക് ഞാൻ കൊടുക്കുന്ന കവറിന്റെ കനം ചുരുക്കാന് ശ്രമിക്കാറുമുണ്ട്.അല്ലെങ്കിൽ ഒന്നും കൊടുക്കാറുമില്ല....
ഭീഷണി തന്നെയാ. :)

Anonymous said...

അവരുടെ ആര്‍ഭാടമാ എനിക്ക് കഞ്ഞികുടി..

പണക്കാരന്റെ കല്യാത്തിനാ വയറു നിറച്ച് കോഴി ബിരിയാണി തിന്നാന്‍ പറ്റുന്നത്... അതും കൂടെ....

എന്‍റടുത്ത് കാശില്ലത്തത് കൊണ്‍ട് ഞാനേതായാലും ഇതൊന്നും ഉണ്‍ടാക്കാന്‍ ഉദ്ദേശിക്കുന്നില്ല.

Areekkodan | അരീക്കോടന്‍ said...

× OAB....ആ ഭീഷണി നന്നായി
അജ്ഞാതേ....പോയി നല്ലോം ഉണ്ട്‌ ഉണ്ടയായി വരൂ..
രസികാ...

Post a Comment

നന്ദി....വീണ്ടും വരിക