Thursday, January 08, 2009
ട്വെണ്റ്റി-20 യുടെ മാധുര്യം.
2008ഡിസ:4- ണ്റ്റെ തണുത്ത പ്രഭാതത്തില്‍ എണ്റ്റെ TSG 8683-നെ ഗൂഡല്ലൂരിലെ മോട്ടോര്‍വാഹനവകുപ്പ് ഏമാനെ കാണിക്കാന്‍ പുറപ്പെടുമ്പോള്‍ ഞാന്‍ ഒരു ചിന്ത മനസ്സിലിട്ടു.സാധിക്കുമെങ്കില്‍ മടങ്ങിവരുമ്പോള്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂടെ പഠിച്ച എടക്കരക്കാരനായ മഹ്റൂഫിനെ കാണണം.സ്വര്‍ണ്ണവില പതിനായിരം രൂപക്ക് മുകളിലായതിനാല്‍ , മെയിന്‍ റൊഡ് വക്കില്‍ സ്വന്തം വീട്ടിന് മുന്നില്‍ തന്നെയുള്ള ജ്വല്ലറിയില്‍ മഹ്റൂഫ് ഉണ്ടായിരിക്കാനുള്ള സാധ്യത നൂറ് ശതമാനമായിരുന്നു.അതിനാല്‍ എണ്റ്റെ TSG 8683-നെ അവണ്റ്റെ കടക്ക് മുന്നില്‍ വച്ച് ഒന്ന് ഓഫാക്കുക മാത്രമേ എനിക്ക് ചെയ്യേണ്ടതുണ്ടായിരുന്നുള്ളൂ. മനസ്സിലിട്ട ചിന്ത പ്രവൃത്തിയായി പരിണമിച്ചപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഞാനും മെഹ്റൂഫും കണ്ടുമുട്ടി.
ഡിസ:4- ണ്റ്റെ ഞങ്ങളുടെ ആ കണ്ടുമുട്ടല്‍ ഇരുപത് വര്‍ഷം പിന്നിലേക്കുള്ള ഒരു തിരിച്ചുപോക്കിണ്റ്റെ സാധ്യതകള്‍ ആരാഞ്ഞു.ആ നിമിഷത്തില്‍ തന്നെ തുടങ്ങിയ സമ്പര്‍ക്ക ശ്രമങ്ങള്‍ ഇക്കഴിഞ്ഞ ജനുവരി 4-ന് കോഴിക്കോട് മലബാര്‍ ഗേറ്റ് ഹോട്ടലില്‍ വച്ച് നടന്ന ഒരു കുടുംബ സംഗമത്തിലൂടെ സാര്‍ത്ഥകമായി.
1988-89 കാലയളവില്‍ തിരൂരങ്ങാടി PSMO കോളേജ് ഹോസ്റ്റലിലെ അന്തേവാസികളായിരുന്ന രണ്ടാം വര്‍ഷ പ്രീഡിഗ്രിക്കാരുടെ കുടുംബ സംഗമമായിരുന്നു മലബാര്‍ ഗേറ്റില്‍ അന്ന് നടന്നത്.എട്ടുംപൊട്ടും തിരിയുന്ന പ്രായത്തില്‍ കൂട്ടുകൂടിയ ഞങ്ങള്‍ ഇന്ന് വീണ്ടും ഒരുമിച്ചപ്പോള്‍ എട്ടുംപൊട്ടും തിരിയാത്ത ഞങ്ങളുടെ മക്കളും അവരുടെ ഉമ്മമാരും കൂടെയുണ്ടായിരുന്നു.കത്തിടപാടുകളെ ഇലക്ട്രോണിക് മെയിലും കുടുംബ സന്ദര്‍ശനങ്ങളെ ഫോണ്‍ വിളികളും സബ്സ്റ്റിറ്റൂട്ട് ചെയ്ത ആധുനിക യുഗത്തില്‍ , ബന്ധമുണ്ടായിരുന്നിട്ടും ബന്ധമറ്റപോലെയായിരുന്നു ഞങ്ങളില്‍ പല മനസ്സുകളും.അതിനാല്‍ തന്നെ സംഗമവേദിയിലേക്ക് ഓരോ കുടുംബവും കടന്നുവരുമ്പോള്‍ അവിടെ സന്നിഹിതരായവരുടെ മുഖത്ത് നിറഞ്ഞ സന്തോഷം വിവരിക്കാവുന്നതിലും അപ്പുറമായിരുന്നു.ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് PSMO ഹോസ്റ്റലില്‍ നിന്നും പടിയിറങ്ങി പോയതിന് ശേഷം ആദ്യമായി കണ്ടുമുട്ടുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു.
എനിക്കും കുടുംബത്തിനും പുറമേ എടക്കരയില്‍ ജ്വല്ലറി നടത്തുന്ന മഹ്റൂഫ്,താനൂരില്‍ ബിസിനസ് നടത്തുന്ന അസ്ലം,കോഴിക്കോട് JDT Islam ഹൈസ്കൂളില്‍ അദ്ധ്യാപകനായ സൈഫുദ്ദീന്,കോഴിക്കോട് ഡെണ്റ്റിസ്റ്റായി പ്രാക്ടീസ് ചെയ്യുന്ന സഫറുള്ള(തിരൂരങ്ങാടി),ബാംഗ്ളൂരില്‍ ബിസിനസ് നടത്തുന്ന അന്‍വര്‍(ദേവര്‍കോവില്‍),ഇംഗ്ളണ്ടില്‍ ജോലി ചെയ്യുന്ന ഹാഫിസ് അഹ്മദ്(അരീക്കോട്),ദുബായിയില്‍ കമ്പ്യൂട്ടര്‍ നെറ്റ്വര്ക്കിംഗ് എഞ്ചിനീയറായ ബാസില്‍(അരീക്കോട്) എന്നിവര്‍ കുടുംബസഹിതവും മുംബൈ മിത്തല്‍ ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന അഷ്റഫ്(ചാവക്കട്),മസ്കറ്റില്‍ ജോലി ചെയ്യുന്ന റസാഖ്(പേരാമ്പ്ര) എന്നിവര്‍ കുടുംബരഹിതരായും സംഗമത്തില്‍ ഭാഗഭാക്കായി.,ദുബായിയില്‍ എഞ്ചിനീയറ്മാരായ സുനിലും(അരീക്കോട്) നൌഫലും(അങ്ങാടിപ്പുറം) സംഗമത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിലുള്ള ദു:ഖം ഇ-മെയില്‍ വഴി പങ്ക്വെച്ചപ്പോള്‍ ദുബായിയില്‍ തന്നെ മാധ്യമപ്രവര്‍ത്തകനായ ശബീറും(തിരൂറ്) ദോഹയില്‍ എഞ്ചിനീയറായ നജീബും(കോഴിക്കോട്) തത്സമയം ഫോണ്‍ ചെയ്തുകൊണ്ട് സംഗമത്തില്‍ പങ്കാളികളായി.
കുട്ടികള്‍ കളിച്ചും രസിച്ചും കലാപരിപാടികള്‍ അവതരിപ്പിച്ചും പരിപാടിക്ക് മിഴിവേകി.പിതാക്കളായ ഞങ്ങള്‍ പഴയ പയ്യന്കഥകളിലേക്കും ഓര്‍മ്മകളിലേക്കും ഊളിയിട്ടിറങ്ങുമ്പോള്‍ ഭാര്യമാര്‍ പരസ്പര പരിചയപ്പെടലിണ്റ്റെ ലോകത്തായിരുന്നു,പ്രവാസികളുടെ സൌകര്യം കൂടി പരിഗണിച്ച് വീണ്ടും സംഗമങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഈ സംഗമം പ്രചോദനമായി.4മണിക്ക് ആരംഭിച്ച സംഗമം ഭക്ഷണ ശേഷം 8മണിക്ക് അവസാനിക്കുമ്പോള്‍ ഇത്തരം സംഗമങ്ങള്‍ ആവര്‍ത്തിക്കപ്പെടണം എന്നത് തന്നെയായിരുന്നു എല്ലാവരുടേയും അഭിപ്രായം.
ലോകം വിരല്‍തുമ്പിലേക്കും അണുകുടുംബത്തിലേക്കും ചുരുങ്ങുമ്പോള്‍ ബന്ധങ്ങള്‍ അറ്റു പോകാതിരിക്കാന്‍ ഇത്തരം സുഹൃദ്സംഗമങ്ങള് അനിവാര്യമായിക്കൊണ്ടിരിക്കുകയാണ്.വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ രൂപത്തിലും ഭാവത്തിലും കണ്ടുമുട്ടുമ്പോള്‍ ഉണ്ടാകുന്ന അനിര്‍വചനീയമായ ആ സന്തോഷവും മാധുര്യവും അനുഭവിച്ചറിയുമ്പോള്‍ മാത്രമേ ഇത്തരം കൂട്ടായ്മകളുടെ പ്രസക്തി മനസ്സിലാവുകയുള്ളൂ.
5 comments:
ലോകം വിരല്‍തുമ്പിലേക്കും അണുകുടുംബത്തിലേക്കും ചുരുങ്ങുമ്പോള്‍ ബന്ധങ്ങള്‍ അറ്റു പോകാതിരിക്കാന്‍ ഇത്തരം സുഹൃദ്സംഗമങ്ങള് അനിവാര്യമായിക്കൊണ്ടിരിക്കുകയാണ്.
സൌഹ്രുദം മരം പെയ്യും പോലെ..ഓറ്ത്തോര്ത്ത്..
തീര്‍ച്ചയായും കൂട്ടുകാരാ.. ആശംസകള്‍..!...
താങ്കള്‍ തികച്ചും ഭാഗ്യവാന്....
shajkumar....സ്വാഗതം. മഴ പെയ്യും പോലെ എന്നല്ലേ?
പകല്കിനാവാ... നന്ദി
ശിവാ... ഭാഗ്യവാന് ???
Post a Comment
നന്ദി....വീണ്ടും വരിക