Pages

Friday, January 13, 2012

അരീക്കോടന്‍ ആരാ മോന്‍ ?

മുമ്പ് കളക്ടറുടെ കൂടെ ഒരു വേദി പങ്കിട്ടത് ഞാന്‍ ഒരു ‘സംഭവം’ ആക്കിയിരുന്നു (ലിങ്ക് കിട്ടുമ്പോള്‍ പോസ്റ്റ് ചെയ്യാം).അത് വച്ച് നോക്കുമ്പോള്‍ ഇക്കഴിഞ്ഞ ദിവസത്തെ പ്രോഗ്രാം ഒരു ലോക സംഭവം തന്നെ എന്ന് തോന്നിയേക്കാം (നിങള്‍ക്കല്ല , എനിക്ക്!).

അതേ ‘സ്നേഹസ്പര്‍ശം‘ പദ്ധതി ഉത്ഘാടനം നിര്‍വ്വഹിക്കുന്നത് സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി ഡോ.എം.കെ മുനീര്‍.വേദിയില്‍ എനിക്ക് പരിചയമില്ലാത്ത കുറേ മുഖങ്ങള്‍ (കാരണം അവര്‍ എല്ലാവരും കോഴിക്കോട് ജില്ലയിലെ എം.എല്‍.എ മാര്‍ ആണ്).പിന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല (ഞാന്‍ ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോയ സ്ഥലത്തെ ഡിവിഷനില്‍ ആയിരുന്നു അവര്‍ മത്സരിച്ചത് എന്നതിനാല്‍ എനിക്ക് കേട്ട് പരിചയം ഉണ്ട്.)അവരുടെ ചെവിയില്‍ എന്തോ മന്ത്രിക്കുന്നത് സാക്ഷാല്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ ഡോ.പി.ബി.സലീം.(മാപ്പില്ലാത്ത ‘മാപു’മായി സഹകരിച്ച് പ്രവര്‍ത്തിച്ചതിനാല്‍ എനിക്ക് നല്ല പരിചയം). പിന്നെ കോഴിക്കോട്ടെ എല്ലാ‍ പ്രമുഖ ആശുപത്രികളിലേയും ഡോക്റ്റര്‍മാര്‍.(ഇവരുടെ ഒരു ആശുപത്രിയിലും ചികിത്സ തേടിയിട്ടില്ലാത്തതിനാല്‍ എനിക്ക് ഒരു വഹ പരിചയവുമില്ല). ഇവരുടെ ഒക്കെ കൂടെ ഒരു പാവം മലപ്പുറം കാക്കയായി ഞാനും.ഇതാ ഇവിടെ ക്ലിക്കി നോക്കൂ.

അരീക്കോടന്‍ ആരാ മോന്‍ ?

10 comments:

Areekkodan | അരീക്കോടന്‍ said...

അരീക്കോടന്‍ ആരാ മോന്‍ ?

ഫൈസല്‍ ബാബു said...

അരീക്കോടന്‍ ആരാ മോന്‍ ?
ഇതെന്താ മാഷേ ക്ലിക്കാന്‍ പറഞ്ഞിടത്ത് ക്ളിങ്ങാത്തത് ?

ഓക്കേ കോട്ടക്കൽ said...

ഒക്കെ ഒന്ന് പരിചയപ്പെടണം...

JADEER said...

Enthuvaaa?

Cv Thankappan said...

കണ്ടു,മാഷെ.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

SHANAVAS said...

കൊള്ളാം...അരീക്കോടന്‍ ആരാ മോന്‍??ഹി..ഹി..ഹി..

ശിഖണ്ഡി said...

ആശംസകളോടെ

SIVANANDG said...

കുറേ നാളായി മാഷിനെ കണ്ടിട്ട്, ഇതൊപ്പിക്കാന്‍ പോയതണല്ലേ?
ആശംസകള്‍. ഇനിയും ഒരു പാടു വേദികളില്‍ പ്രതീക്ഷിക്കുന്നു.

Unknown said...

കാക്കേ കാക്കേ കൂടെവ്ടേ..
ഹിഹിഹി!
ഞാന്‍ പോയീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ!!!

Akbar said...

:)

Post a Comment

നന്ദി....വീണ്ടും വരിക