ജൂണ്‍ 5.ഒരു പരിസ്ഥിതി ദിനം കൂടി നമ്മുടെ മുന്നിലേക്ക് കടന്നു വരുന്നു.നാഷണല്‍ സര്‍വീസ് സ്കീം ടെക്നിക്കല്‍ സെല്‍ (എഞ്ചിനീയറിംഗ് കോളേജുകളും പോളിടെക്നിക്കുകളും) യൂണിറ്റുകള്‍ പുതിയ ഒരു മുദ്രാവാക്യം കേരള ജനതക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു - “മാലിന്യം നമ്മുടെ സമ്പത്ത്”. വീട്ടില്‍ ദിവസവും ഉണ്ടാകുന്ന മാലിന്യങ്ങള്‍ സംസ്കരിച്ച് വളമാക്കി മാറ്റി സ്വന്തമായി അടുക്കളത്തോട്ടം നിര്‍മ്മിച്ച് അതിന് ഉപയോഗിക്കുന്ന ഒരു പുത്തന്‍ സംസ്കാരം (പഴയതിന്റെ വീണ്ടെടുപ്പ് എന്നും പറയാം) കേരള ജനതക്ക് മുമ്പില്‍ സമര്‍പ്പിക്കുന്ന ഒരു പദ്ധതിയാണിത്.
ഇതിന്റെ സംസ്ഥാനതല ഉത്ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്ത് വകുപ്പ് മന്ത്രി ശ്രീ.എം.കെ മുനീര്‍ കോഴിക്കോട് നിര്‍വ്വഹിച്ചു.കേരളാ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി ഇതിന്റെ ബ്രോഷര്‍ പ്രകാശനവും നിര്‍വ്വഹിച്ചു.പൈപ് കമ്പോസ്റ്റിംഗ് എന്ന വളരെ ലളിതമായ ഒരു മാര്‍ഗ്ഗം ഉപയോഗിച്ചാണ് ഈ പദ്ധതി കേരളത്തിലെ ഒരു ലക്ഷം വീടുകളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.കൃഷി വകുപ്പ്,തദ്ദേശ സ്വയഭരണ സ്ഥാപനങ്ങള്‍, ശുചിത്വ മിഷന്, കാര്‍ഷിക സര്‍വ്വകലാശാല എന്നിവ ഈ സദുദ്യമത്തില്‍ ഞങ്ങളോട് സഹകരിക്കുന്നു.
ബൂലോകത്തെ മുഴുവന്‍ പരിസ്ഥിതി പ്രേമികളും അവരുടെ വീട്ടിലും ഈ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു.

5 comments:

ആഹാ നല്ലൊരു ആശയം ആണല്ലോ ഇതെങ്ങിനെ നടപ്പിലാക്കാം അല്ലെങ്കില്‍ എങ്ങിനെ യാണ് ഇതിന്റെ ഉപയോഗം എന്നും ഇതിനൊപ്പം ചേര്‍ക്കാമായിരുന്നു .പുതിയ പദ്ധതിക്ക് ആശംസകള്‍
ശരിയാണ് മാഷേ
"മാലിന്യം നമ്മുടെ സമ്പത്ത്"
മാലിന്യം സംസ്കരിച്ചാലല്ലേ മാഷെ സമ്പത്താവുകയുള്ളു.
അതിനുള്ള ആര്‍ജവം ഉണ്ടാവണം.
അല്ലെങ്കില്‍............
ആശംസകളോടെ
വലിച്ചെറിയാനാണ് സുഖം. ഞങ്ങളൊക്കെ സുഖത്തിന്റെ ആള്‍ക്കാരാണ്. ഞങ്ങള്‍ കമ്പോസ്റ്റ് ആക്കൂല്ലാ.. (ഇങ്ങിനെ വിചാരിക്കുന്നോരാണ് മാഷെ 95%)
Post a Comment
നന്ദി....വീണ്ടും വരിക