കൃഷി എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു മേഖലയാണ്.ചെറുപ്പകാലത്ത് വീടിന്റെ തൊട്ടടുത്ത് ഇത്തിരി പോന്ന ഒരു കണ്ടത്തില്‍ വാളങ്ങ എന്ന് ഞങ്ങള്‍ വിളിക്കുന്ന ഒരു പച്ചക്കറിയുടെ (ഉണങ്ങിക്കഴിഞ്ഞാല്‍ അതിനകത്ത് ചുവന്ന നിറത്തിലുള്ള വലിയ കുരു ഉണ്ടാകും.അല്പ നേരം നിലത്തുരച്ചാല് അത് ചൂടാകും.ഇതുകൊണ്ട് മറ്റുള്ളവരെ ചൂടു വയ്ക്കുന്നത് ചെറുപ്പകാലത്തെ ഒരു വിനോദമായിരുന്നു) വെളുത്ത വിത്തുള്ള ഐറ്റം കുഴിച്ചിട്ടതും അത് മുളച്ച് വരുന്നതും പടര്‍ന്ന് പന്തലിച്ചതും കാ പറിച്ച് ഉപ്പേരി വച്ചതും എല്ലാം ഓര്‍മ്മയില്‍ മായാതെ കിടക്കുന്നു.കൂടാതെ പറമ്പിന്റെ താഴെ കണ്ടത്തില്‍ പയര്‍ നട്ടിരുന്നതും അതിന് പന്തല്‍ കെട്ടി പടര്ത്തിയിരുന്നതും ഒരു കുട്ട എടുത്ത് രാവിലെ പയര്‍ പറിക്കാന്‍ പോയിരുന്നതും എന്റെ ഓര്‍മ്മയില്‍ ഇന്നും ഉണ്ട്.ആ തോട്ടത്തില്‍ പയര്‍ തിന്നാന്‍ തത്തകളും അണ്ണാറക്കണ്ണന്മാരും വന്നിരുന്നതും അണ്ണാനുകളെ കെണി വച്ച് പിടിച്ചിരുന്നതും ഓര്‍മ്മയില്‍ പച്ചയായി തന്നെ ഇന്നും നില്ക്കുന്നു.
എന്റെ മാതാപിതാക്കള്‍ അദ്ധ്യാപകര്‍ ആയിരുന്നെങ്കിലും വീട്ടില്‍ എല്ലാവിധ സാധനങ്ങളുംകൃഷി ചെയ്യാന്‍ മുമ്പേ ശ്രമിക്കാറുണ്ടായിരുന്നു.ഇന്നും ഉമ്മ കൃഷിഭവനില്‍ നിന്ന് പല തരം വിത്തുകളും സംഘടിപ്പിച്ച് കൊണ്ട് വന്ന് കൃഷി നടത്തുന്നു.എന്റെ പുരയിടത്തിലും ഉമ്മ കുഴിച്ചിട്ട പലതിനേയും ഞാന്‍ പരിപാലിക്കുകയും അതിന്റെ ഫലങ്ങള്‍ എന്നും (പയറ്,വഴുതന,വെണ്ട,കോവയ്ക്ക തുടങ്ങിയവ) ഉച്ചയൂണില്‍ അനുഭവിക്കുകയും ചെയ്യുന്നു.ഇതിന്റെ പേരില്‍ ഉമ്മക്ക് ഒരു തവണ പഞ്ചായത്തിലെ മികച്ച അടുക്കളത്തോട്ട കര്‍ഷക എന്ന ബഹുമതിയും ലഭിച്ചിരുന്നു.ഉമ്മയുടെ കുടുംബത്തില്‍ ഈ ഒരു സ്വഭാവം പിന്നെ കിട്ടിയത് ഉമ്മയുടെ രണ്ടാമത്തെ ജ്യേഷ്ടത്തിക്ക് മാത്രമാണ്.
മൂന്ന് മാസം മുമ്പ് എന്റെ മകളുടെ ചെവി എന്നെ കര്‍ഷകനാക്കിയ ഒരു സംഭവം ഞാന്‍ ഇവിടെ പറഞ്ഞിരുന്നു.അതില്‍ ഞാന്‍ അഭിമാനിക്കുകയും ചെയ്യുന്നു.ഈ അടുത്ത് റേഡിയോ മാങ്കോയിലെ കോഴിക്കോട് സൂപ്പര്‍ഫാസ്റ്റ് അവതരിപ്പിക്കുന്ന രഘുവിന്റെ വിവാഹ സല്‍ക്കാര വേളയില്‍ രഘു നവവധുവിന് എന്നെ പരിചയപ്പെടുത്തിയതും അദ്ധ്യാപകന് എന്നതിലുപരി ഒരു നല്ല കര്‍ഷകനായിട്ടായിരുന്നു.ഇക്കഴിഞ്ഞ ദിവസം നാഷണല്‍ സര്‍വീസ് സ്കീം ടെക്നിക്കല്‍ സെല്ലിന്റെ പ്രോഗ്രാം ഓഫീസര്‍മാരുടെ സംസ്ഥാനതല സംഗമത്തില്‍ എന്‍.എസ്.എസ് മുന്‍ സ്റ്റേറ്റ് ലൈസണ്‍ ഓഫീസര്‍ ശ്രീമതി അനിത ശങ്കര്‍ എന്റെ പേര് എടുത്ത് പറഞ്ഞതും കോളേജില്‍ ഒരു പച്ചക്കറിത്തോട്ടം നട്ടുപിടിപ്പിച്ചതിന്റെ പേരിലായിരുന്നു.
നമ്മുടെ ആവശ്യത്തിനുള്ള പച്ചക്കറികളെങ്കിലും സ്വന്തം വീട്ടില്‍ ഉല്പാദിപ്പിക്കുന്ന ഒരു ശീലം നാം ഏത് ജോലിയില്‍ ഏര്പ്പെട്ടവനാണെങ്കിലും ഉണ്ടായിരുന്നെങ്കില്‍ വിഷമയമായ ധാരാളം വസ്തുക്കളെ നമ്മുടേയും കുടുംബത്തിന്റേയും ശരീരങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ നമുക്ക് സാധിക്കും.അതിന് എല്ലാവരും കഴിയുന്ന വിധത്തില്‍ ശ്രമിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

5 comments:
ഇക്കഴിഞ്ഞ ദിവസം നാഷണല്‍ സര്‍വീസ് സ്കീം ടെക്നിക്കല്‍ സെല്ലിന്റെ പ്രോഗ്രാം ഓഫീസര്‍മാരുടെ സംസ്ഥാനതല സംഗമത്തില്‍ എന്‍.എസ്.എസ് മുന്‍ സ്റ്റേറ്റ് ലൈസണ്‍ ഓഫീസര്‍ ശ്രീമതി അനിത ശങ്കര്‍ എന്റെ പേര് എടുത്ത് പറഞ്ഞതും കോളേജില്‍ ഒരു പച്ചക്കറിത്തോട്ടം നട്ടുപിടിപ്പിച്ചതിന്റെ പേരിലായിരുന്നു.
കര്ഷകമിത്രമേ നമസ്കാരം.
നന്നായി,, താങ്കൾ എന്റെ കൃഷിപാഠം വായിച്ചിരുന്നോ? ഇപ്പോൾ 5അദ്ധ്യായങ്ങളായി,, ലിങ്ക് http://mini-minilokam.blogspot.in/2012/06/5.html
കര്‍ഷക പോസ്റ്റ് ആശംസകള്‍
Post a Comment
നന്ദി....വീണ്ടും വരിക