സംസ്ഥാന അവാര്‍ഡ് നേടിയ അന്ന് തന്നെയായിരുന്നു കോളേജിലെ മിനിസ്റ്റീരിയല്‍ സ്റ്റാഫ് അംഗങ്ങളുടെ ഓണാഘോഷ പരിപാടി. ധാരാളം ഓണക്കളികള്‍ ഒരുക്കി ആഘോഷം കെങ്കേമമാക്കാന്‍ പ്രസാദേട്ടനും ബിനീഷും നന്നായി പ്രവത്തിക്കുന്നുണ്ടായിരുന്നു.എന്‍.എസ്.എസ് ഓണ്‍ലൈന്‍ സംബന്ധമായ ചില സംഗതികള്‍ ചെയ്യാനുണ്ടായിരുന്നതിനാല്‍ ഇടക്കിടക്ക് പരിപാടി കാണാന്‍ മാത്രം ഞാന്‍ ഉണ്ടായിരുന്നു.
ഫയല്‍ പാസ്സിംഗ് എന്ന പാസിംഗ് ദ പാര്‍സലിന്റെ ഓഫീസ് രൂപത്തില്‍ റിക്കാര്‍ഡ് സമയത്തിനുള്ളീല്‍ പുറത്തായതിന് ശേഷം ഇന്നേവരെ ഞാന്‍ കണ്ടിട്ടു പോലുമില്ലാത്ത ഇഷ്ടികയില്‍ ഓട്ടം സെക്കന്റിന്റെ നൂറിലൊരംശം സമയത്തിന് നാലാമതായി ഫിനിഷ് ചെയ്തു കൊണ്ട് ഏവരേയും ഞെട്ടിപ്പിക്കാനും എനിക്ക് സാധിച്ചു.
ശേഷം മറ്റൊരു ഇടവേളയില്‍ ആണ് അന്നേരം നടക്കുന്ന കുപ്പിയില്‍ വെള്ളം നിറക്കല്‍ മത്സരം കാണാന്‍ ഞാന്‍ എത്തിയത്. പങ്കെടുത്ത രണ്ട് മത്സരങ്ങളിലും അസാമാന്യമായ സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റ് കാണിച്ചതിനാല്‍ പ്രസാദേട്ടന്‍ എന്നെ സ്നേഹപൂര്‍വ്വം മത്സരത്തിലേക്ക് ക്ഷണിച്ചത് നിരസിച്ചെങ്കിലും പ്രിന്‍സിപ്പാളിന്റെ പ്രേരണയാല്‍ ഞാന്‍ ഒരു കൈ കൂടി നോക്കാന്‍ ഇറങ്ങി. ഓണക്കളികളില്‍ ഇതുവരെ ഞാന്‍ കാണാത്തതും പങ്കെടുത്തിട്ടില്ലാത്തതുമായ ഈ മത്സരം ഒരു ലോകറിക്കാര്‍ഡ് സൃഷ്ടിക്കും എന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
ഹീറ്റ്സില്‍ ഒന്നാമതായി ഫിനിഷ് ചെയ്തപ്പോഴാണ് സെമിഫൈനല്‍ മത്സരത്തിനുള്ള അറിയിപ്പ് വന്നത്.ഒരു മിനുട്ട് പോലും വിശ്രമിക്കാതെ സെമിഫൈനല്‍ മത്സരത്തിലും ‘ദേശീയറിക്കാര്‍ഡോടെ‘ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ അത് എല്ലാവര്‍ക്കും ഒരു മുന്നറിയിപ്പായി.നിമിഷങ്ങള്‍ക്കകം ഫൈനല്‍ മത്സരത്തില്‍ ‘ലോകറിക്കാര്‍ഡോടെ‘ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ഞാന്‍ പോലും അന്തം വിട്ടു നിന്നു.
അതെ ബൂലോക വാസികളേ....കുപ്പിയില്‍ വെള്ളം നിറക്കല്‍ മത്സരത്തില്‍ ഇന്നേ വരെ ഒരു ലോകറിക്കാര്‍ഡ് രേഖപ്പെടുത്താത്തതിനാല്‍ എന്റെ പ്രകടനം ലോകറിക്കാര്‍ഡ് ആയി ഞാന്‍ സ്വയം പ്രഖ്യാപിക്കുന്നു.ഈ ലോകറിക്കാര്‍ഡ് രേഖപ്പെടുത്തിയിരിക്കുന്നത് എന്റെ മനസ്സില്‍ മാത്രമായതിനാല്‍ ഒരിക്കലും തകര്‍ക്കാന്‍ സാധിക്കില്ല എന്ന വിവരവും അറിയിക്കുന്നു.

3 comments:

ഗിന്നസ് കമ്മറ്റിയെ അറിയിക്കണോ
മനസ്സൊരു ഇന്ദ്രജാലക്കാരന്‍ തന്നെ.
ആശംസകള്‍
Post a Comment
നന്ദി....വീണ്ടും വരിക