കിണാശ്ശേരി
എന്ന സ്ഥലം നാളിതുവരെ ഞാൻ
കണ്ടിട്ടില്ലായിരുന്നു.പക്ഷേ
അവിടെയുള്ള യതീംഖാനയെപറ്റി
ഞാൻ കലണ്ടറിലൂടെയും മറ്റും
അറിഞ്ഞിരുന്നു.മാസങ്ങൾക്ക്
മുമ്പ് ശബ്ന പൊന്നാടിന്റെ
സ്കൂൾബാഗ് വായിച്ചപ്പോൾ
അവിടെ ഒരു ഗവ.ഹൈസ്കൂൾ
ഉള്ളതായും അറിഞ്ഞു.ഇക്കഴിഞ്ഞ
ജൂൺ 19ന്
വായനാദിനാചരണത്തോടനുബന്ധിച്ച്
ഏതെങ്കിലും സ്കൂൾ ലൈബ്രറി
ശാക്തീകരിക്കുക എന്ന പദ്ധതിയുമായി
എന്റെ കോളേജിലെ നാഷണൽ സർവീസ്
സ്കീം യൂണിറ്റ് മുന്നോട്ട്
പോകുമ്പോഴാണ് യാദൃശ്ചികമായി
എന്റെ യൂണിറ്റ് സെക്രട്ടറി
പഠിച്ച സ്കൂൾ കൂടിയായ കിണാശ്ശേരി
ഹൈസ്കൂൾ വീണ്ടും എന്റെ മനസ്സിൽ
എത്തിയത്.
ജൂൺ
19ന്റെ
വായനാദിനാചരണവും ഒപ്പം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്
നടത്തേണ്ടിയിരുന്ന പരിസ്ഥിതി
സെമിനാറും അടങ്ങുന്ന ഒരു
മുഴുദിന പരിപാടിയായിരുന്നു
സ്കൂളിൽ ഞങ്ങൾ ആസൂത്രണം
ചെയ്തിരുന്നത്.അതിന്
വേണ്ടപ്പെട്ടവരെയെല്ലാം
കാണാനും ക്ഷണിക്കാനും
നാട്ടുകാരനായ വളണ്ടിയർ
സെക്രട്ടറി തന്നെ ഓടി നടന്നതിനാൽ
ഞാൻ വെറും നിർദ്ദേശകൻ മാത്രമായി
ചുരുങ്ങി.
ജൂൺ
19ന്
രാവിലെ 9
മണിക്ക്
തന്നെ ഞാൻ കിണാശ്ശേരി
ഹൈസ്കൂളിന്റെ ഗേറ്റിലെത്തി.ചീനിമരങ്ങൾ
തണൽ വിരിച്ച റോഡിലൂടെ നടക്കുമ്പോൾ
ശബ്നയുടെ വീൽപാടുകൾ ഞാൻ
തിരിച്ചറിഞ്ഞു.
പരിസ്ഥിതി
സെമിനാറിനോടനുബന്ധിച്ച്
,ശബ്ന
തന്നെ സംവിധാനം ചെയ്ത പരിസ്ഥിതി
പ്രാധാന്യ ഹ്രസ്വചിത്രം
‘തളിർനാമ്പുകൾ’ സ്കൂളിൽ
പ്രദർശിപ്പിക്കാനുള്ള
അനുമതിയും തലേദിവസം തന്നെ
ഞാൻ ശബ്നയിൽ നിന്നും
വാങ്ങിയിരുന്നു.പരിപാടിയുടെ
സംഘാടനത്തിൽ ഏറെ സഹകരിച്ചുകൊണ്ടിരുന്ന
സ്കൂൾ ഹെഡ്മാസ്റ്റർ സേതുമുഹമ്മദ്
മാസ്റ്റർ ശബ്നയുടെ അമ്മാവൻ
കൂടിയാണെന്ന് അറിഞ്ഞപ്പോൾ
കാര്യങ്ങൾ കൂടുതൽ എളുപ്പമായി.
പരിപാടിയുടെ
ഔദ്യോഗിക ഉത്ഘാടനവും പരിസ്ഥിതി
സെമിനാറും കഴിഞ്ഞ് ‘തളിർനാമ്പുകൾ’
പ്രദർശനവും നടന്നു.കുട്ടികൾ
ക്ഷമയോടെ സിനിമ കണ്ടു.മനുഷ്യന്റെ
അത്യാർത്തി പ്രകൃതിക്ക്
ഏൽപ്പിക്കുന്ന മുറിവുകൾ
വരച്ച് കാട്ടുന്ന സിനിമ
വർത്തമാനകാലത്തിന്റെ
നേർക്കാഴ്ചയാണെന്ന് പലരും
അഭിപ്രായപ്പെട്ടു.ചിത്രം
സംവിധാനം ചെയ്ത ശബ്ന പൊന്നാടിന്
അഭിനന്ദനങ്ങളും നേർന്നു.
ശബ്നാസ്
ചാരിറ്റബിൾ സൊസൈറ്റിയുടെ
വിവിധ പ്രവർത്തനങ്ങൾക്കുള്ള
ഫണ്ട് കണ്ടെത്തുന്നതിനായി
ഈ ചിത്രം സ്കൂളുകളിലും മറ്റും
പ്രദർശിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി
ശബ്ന അറിയിച്ചു.താല്പര്യമുള്ളവർ
ശബ്നയുമായി ബന്ധപ്പെടാൻ
അറിയിക്കുന്നു.ഫോൺ: 9846208425
5 comments:
ശബ്നാസ് ചാരിറ്റബിൾ സൊസൈറ്റിയുടെ വിവിധ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കണ്ടെത്തുന്നതിനായി ഈ ചിത്രം സ്കൂളുകളിലും മറ്റും പ്രദർശിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി ശബ്ന അറിയിച്ചു.
:)
ആശംസകള്‍
ആശംസകൾ
ആശംസകള്‍
Post a Comment
നന്ദി....വീണ്ടും വരിക