ചത്തത് കൂറയെങ്കില്‍ കൊന്നത്
സൂറ തന്നെ എന്നാണല്ലോ പുതുമൊഴി. ഏതാണ്ട് അതിന്റെ നാലയലത്ത് കൂടെ പോകുന്ന
രൂപത്തില്‍ മൂന്ന് നിയമങ്ങള്‍ നിലനില്‍ക്കുന്ന ഒരു സ്ഥാപനമാണ് എന്റേത്.
അതില്‍ ഒന്നാം നിയമം പ്രകാരം കമ്പ്യൂട്ടര്‍ സംബന്ധമായ എന്ത് പ്രശ്നം
വന്നാലും അതിന്റെ ഡോക്ടര്‍ ആബിദ് ആണ് എന്നതാണ്. കാരണം ഈ കോളേജില്‍ എന്റെ
സ്ഥാനപ്പേരിലേ കമ്പ്യൂട്ടര്‍ എന്ന പദം ഉള്ളൂ! രണ്ടാം നിയമം കമ്പ്യൂട്ടര്‍
ഘടിപ്പിച്ചുള്ള എന്ത് പരിഷ്കാരം വന്നാലും അതിന്റെ അഡ്മിനിസ്ട്രേറ്റര്‍
ആബിദ് ആയിരിക്കണം എന്നതാണ്.കാരണം എന്റെ സ്ഥാനപ്പേരിലേ കമ്പ്യൂട്ടര്‍ എന്ന
പദം ഉള്ളൂ!! മൂന്നാം നിയമം ‘ഹെല്പ്’ എന്ന പദം ഉള്‍കൊള്ളുന്ന എന്ത്
കുന്ത്രാണ്ടം വന്നാലും അതിന്റെ ഉസ്താദ് ആബിദ് ആയതിനാല്‍ അത് അങ്ങോട്ട്
മാത്രമേ വിടാവൂ എന്നതാണ്!!!കാരണം നാട്ടുകാരെ മുഴുവന്‍ സേവിക്കാനുള്ള
നാഷണല്‍ സര്‍വ്വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍ ഞാന്‍ ആണ് എന്നതാണ്.
അങ്ങനെയിരിക്കെ എന്റെ കോളേജിലും പഞ്ചിംഗ് ആരംഭിക്കാന്‍ നിര്‍ദ്ദേശം എത്തി.എല്ലാവരും ‘കൃത്യസമയത്ത് ‘ വരുന്നിടത്താണല്ലോ ഇതിന്റെ അത്യാവശ്യം.അതിനാല്‍ ആര്‍ക്കും മറുത്ത് ഒന്നും പറയാനായില്ല.അതിന്റെയും അഡ്മിനിസ്ട്രേറ്റര്‍ പദവി പതിവ് പോലെ എന്റെ തലയില്‍ കയറി.കെല്‍ട്രോണ്‍ ആണ് ഈ കുന്ത്രാണ്ടം ഇവിടെ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പോകുന്നത് എന്നറിഞ്ഞപ്പോള്‍ കുറേ പേര്‍ക്ക് വിട്ട ശ്വാസം തിരിച്ചു കിട്ടി (കാലാവധിക്ക് മുമ്പേ കാലം പ്രാപിച്ച പദ്ധതികളാണല്ലോ കൂടുതലും).വരുന്നിടത്ത് വച്ച് കാണാമെന്ന് ഞാനും കണക്ക് കൂട്ടി.
പഞ്ചിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായി ഫിംഗര്‍പ്രിന്റ് എടുക്കുന്നതിന് രണ്ട് ‘ചെക്കന്മാര്’ (യുവാക്കള്‍ എന്ന് പറയാന്‍ യാതൊരു നിര്‍വ്വാഹവുമില്ലാത്തതിനാലാണ് ഇങ്ങിനെ പറയുന്നത്) വന്നു. അഡ്മിനിസ്ട്രേറ്റര്‍ പദവി തലയില്‍ ഉള്ളത് കാരണം ഒന്നാമതായി എന്റെ വിരലടയാളം തന്നെ മെഷീനില്‍ പതിഞ്ഞു.ഐശ്വര്യപൂര്‍ണ്ണമായ ഒരു തുടക്കം കിട്ടാന്‍ അത് തന്നെയാണ് നല്ലതെന്ന് ഞാനോഴികെ മറ്റാരും പറഞ്ഞില്ല.കൂടുതല്‍ പേരുടെ വിരലടയാളം പതിപ്പിക്കാനും ഐഡന്റിറ്റി കാര്‍ഡ് പ്രൊഫോമ പൂരിപ്പിച്ച് കിട്ടാനും ഞാന്‍ തന്നെ ഓടി നടക്കേണ്ടി വന്നു - കാരണം പലര്‍ക്കും ഇഷ്ടമില്ലാത്ത ഒരു കുന്ത്രാണ്ടത്തിന്റെ അഡ്മിനിസ്ട്രേറ്റര്‍ ആണല്ലോ ഞാന്‍.ഈ വിരലടയാള രേഖപ്പെടുത്തല്‍ മഹാമഹം രണ്ട് ദിവസം നീണ്ടു നിന്നു.
മെയ് അവസാനം തന്നെ വേറെ കുറേ ആള്ക്കാര് വന്ന് കൂടുതല്‍ കുന്ത്രാണ്ടങ്ങള് അവിടേയും ഇവിടേയും ഒക്കെ ഫിറ്റ് ചെയ്തതോടെ സംഗതി വെറും ഉമ്മാക്കി അല്ല എന്ന് പലര്‍ക്കും മനസ്സിലായി.അതോടെ പലരും സംശയങ്ങളുമായി എന്നെ സമീപിക്കാന്‍ തുടങ്ങി.’ഹെല്പ്’ലൈനും’ നമ്മുടെ തലയിലാണല്ലോ വര്‍ക്ക് ചെയ്തു കൊണ്ടിരിക്കുന്നത്.ആരും ഒന്നു കൊണ്ടും ഭയപ്പെടേണ്ട എന്നും മറ്റും എല്ലാവരേയും ഞാന്‍ സമാധാനിപ്പിച്ചു.ഒപ്പം ആറ് മണി വരെയുള്ള ഉറക്കം ഇനി നടക്കില്ല മോനേ ആബിദേ എന്ന് എന്നേയും സമാധാനിപ്പിച്ചു.
ജൂണ്‍ മൂന്നിന് ആദ്യത്തെ പഞ്ചിംഗ് നടത്തി, അക്ബറും അലക്സാണ്ടറും ഒക്കെ ഭാഗമായ അതേ ചരിത്രത്തില്‍ തങ്ങളുടെ പേരും ഉള്‍പ്പെടുത്താം എന്ന കണക്കു കൂട്ടലില്‍ പലരും നേരത്തെ എത്തി പഞ്ചിംഗ് മെഷീനിന്റെ മുമ്പില്‍ തിക്കിത്തിരക്കി വിരല്‍ വച്ചു. ആക്സസ് ഡിനൈഡ് എന്ന സന്ദേശം കണ്ടപ്പോള്‍ ആരോക്കെയോ എന്നെ തേടി പരക്കം പായാനും തുടങ്ങി.തള്ളവിരലാണോ പെരുവിരലാണോ വയ്ക്കേണ്ടത് എന്ന സംശയവും അണപൊട്ടി!!എടുത്ത ഫിംഗര്‍ പ്രിന്റുകള്‍ കെല്‍ട്രോണ്‍കാര്‍ സെര്‍വ്വറിലേക്ക് ഫീഡ് ചെയ്യാത്തതാണ് കാരണം എന്ന് അവരുണ്ടോ അറിയുന്നു?തല്ക്കാലം മെഷീന് അപ് ആവാന്‍ അല്പ ദിവസങ്ങള്‍ കൂടി പിടിക്കും എന്നറിയിച്ചപ്പോള്‍ എല്ലാവരും ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ട് സ്ഥലം വിട്ടു.
ജൂലൈ ഒന്നിന് പഞ്ചിംഗ് ആരഭിക്കുന്നതിന് മുന്നോടിയായി വീണ്ടും ഫിംഗര്‍ പ്രിന്റുകള്‍ എടുത്തു.അഡ്മിനിസ്ട്രേറ്റര്‍ എന്ന ഞാന്‍ അന്ന് കോളേജില്‍ ഇല്ലാതിരുന്നതിനാല്‍ ഈ വിവരം ഞാന്‍ അറിഞ്ഞതേ ഇല്ല.ഒന്നാം തീയതി നേരത്തെ പറഞ്ഞ അക്ബര്‍ അലക്സാണ്ടര്‍ കാറ്റഗറിയിലേക്ക് ആബിദ് എന്ന സുവര്‍ണ്ണ നാമവും കൂടി ചേര്‍ക്കാന്‍ ഞാന്‍ നേരത്തെ തന്നെ എത്തി.എന്തും തുടങ്ങുമ്പോള്‍ വലതുകാല്‍ വച്ച് തുടങ്ങണം എന്നാണാല്ലോ.ഈ കുഞ്ഞുമെഷീനകത്തേക്ക് വലതുകാല്‍ കയറില്ല എന്നതിനാല്‍ വലതുകൈ ചൂണ്ടുവിരല്‍ തന്നെ ഞാന്‍ ഐശ്വര്യമായി വച്ചുകൊണ്ട് ചരിത്രത്തിന്റെ ഭാഗമായ വിജയീഭാവത്തോടെ ഞാന്‍ ചുറ്റുമുള്ളവരുടെ മുഖത്തേക്ക് നോക്കി.ചുവന്ന പ്രകാശവും ബീപ് സൌണ്ടും ആക്സസ് ഡിനൈഡ് എന്ന സന്ദേശവും ആണ് എന്നെ എതിരേറ്റത്!വിരല്‍ നന്നായി തുടച്ച് ഒന്ന് കൂടി വച്ചെങ്കിലും ചരിത്രം വഴിമാറി.
“സാറെ വിരല്‍ മുഴുവനായും കയറ്റി വയ്ക്കൂ...” ആ ഒരു കിളിശബ്ദം എനിക്ക് അത്ര നല്ലതായി തോന്നിയില്ല.ആകെ കുലുമാലായി നില്‍ക്കുന്നത് അഡ്മിനിസ്ട്രേറ്റര്‍ എന്ന ഞാന്‍ ആയതിനാല്‍ ഇടതുവിരല്‍ കൊണ്ട് ഒരു പരീക്ഷണം നടത്താന്‍ ഞാന്‍ തീരുമാനിച്ചു.അതിന്റെ ചരിത്രവും വഴിമാറിയില്ല.അങ്ങനെ അക്ബര്‍ അലക്സാണ്ടര്‍ കാറ്റഗറിയില്‍ നിന്ന് ഞാന്‍ ഹിറ്റ്ലര്‍ മുസ്സോളിനി കാറ്റഗറിയിലേക്ക് തെന്നിവീണു.
“ഓ...കഴിഞ്ഞ ആഴ്ച സാറ് ഇവിടെ ഇല്ലായിരുന്നല്ലോ....അന്ന് വീണ്ടും ഫിംഗര്‍ പ്രിന്റു എടുത്തിരുന്നു....ആദ്യം എടുത്തത് മുഴുവന്‍ ഡെലീറ്റ് ആയി പോയത്രേ....” അവസാനമാണ് ആരോ ഈ വിവരം പുറത്ത് വിട്ടത്.അങ്ങനെ ആപ്പിള്‍ കമ്പനി തുടങ്ങിയ സ്റ്റീവ് ജോബ്സ് അതേ കമ്പനിയില്‍ നിന്ന് പുറത്തായപോലെ ഈ പഞ്ചിംഗ് കുന്ത്രാണ്ടത്തിന്റെ അഡ്മിനിസ്ട്രേറ്റര്‍ ആയ ഞാനും പുറത്തായി ചരിത്രം രചിച്ചു.

11 comments:
ജൂണ്‍ മൂന്നിന് ആദ്യത്തെ പഞ്ചിംഗ് നടത്തി, അക്ബറും അലക്സാണ്ടറും ഒക്കെ ഭാഗമായ അതേ ചരിത്രത്തില്‍ തങ്ങളുടെ പേരും ഉള്‍പ്പെടുത്താം എന്ന കണക്കു കൂട്ടലില്‍ പലരും നേരത്തെ എത്തി പഞ്ചിംഗ് മെഷീനിന്റെ മുമ്പില്‍ തിക്കിത്തിരക്കി വിരല്‍ വച്ചു.
-ചത്തത് കൂറയെങ്കില്‍ കൊന്നത് സൂറ തന്ന- പുതിയ ചൊല്ല് കലക്കി. :)
പഞ്ചിംഗ് പഞ്ചറായപ്പോള്‍.....
ആശംസകള്‍
പഞ്ചിംഗ് വന്നു
പണി പാളി
എന്തിനാ മാഷേ ഈ ഏടാകൂടങ്ങളൊക്കെ എടുത്ത് തലയിൽ വയ്പ്പിക്കുന്നേ...? അവനവന്റെ ജോലി കൃത്യ സമയ ത്ത് വന്നു ചെയ്തിരുന്നെങ്കിൽ-സർക്കാർ കാര്യം മുറപോലെ അവാതിരുന്നെങ്കിൽ, ആരും ഇങ്ങിനെ ഒരു കുന്ത്രാണ്ടത്തിനെപ്പറ്റി ചിന്തിക്കുമായിരുന്നേയില്ല. ഹാ... ഹാ..
നല്ല പഞ്ചുണ്ട്...
ബഷീര്‍ ഭായി....കുറേ കാലത്തിന് ശേഷം ഈ വഴി കണ്ടതില്‍ സന്തോഷം....
തങ്കപ്പന്‍ജീ....പഞ്ചര്‍ അടച്ച് മുന്നോട്ട്...
അജിത്ജീ....ഏയ്, ഞാന്‍ കറക്ട് റ്റൈമിലാ
വി.കെ....എനിക്കൊരു കുഴപ്പവുമില്ല
ആരിഫ്ഭായി....മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.സന്തോഷം.
കുറെയായി അരീക്കോടനെ വായിച്ചിട്ട്
ഇപ്പോൾ വന്ന നേരത്ത് നല്ലൊരു പഞ്ച് കിട്ടി
ഒരു കൊച്ചു ത്രഡിൽ തീർത്ത വലിയ പഞ്ച്!
ഞാന്‍ ഇതു വരെയ്ക്കും ഈ മെഷീന് ഉപയോഗിച്ചിട്ടില്ല... പശുക്കുട്ടിയായതുകൊണ്ടാവും...
കൊള്ളാം ഇഷ്ടമായി ഈ കുറിപ്പ്...
ആ... ഉണ്ടാക്കുന്നവനു തന്നെ പണി കിട്ടുന്നത് സ്വാഭാവികം. രസികൻ വിവരണം.
രാജ്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.വീണ്ടും വരുമല്ലോ...
Post a Comment
നന്ദി....വീണ്ടും വരിക