Pages

Monday, July 08, 2013

ചിന്തിക്കുക , ഭക്ഷിക്കുക , സംരക്ഷിക്കുക.

ഭക്ഷണം കഴിക്കാന്‍ ലഭിക്കുന്നത് മഹത്തായ ഒരു അനുഗ്രഹമാണ്.നമുക്ക് സുലഭമായി കിട്ടുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് വേണ്ടി പോലും തെരുവ് നായ്ക്കളോട്‌ പൊരുതുന്ന വൃദ്ധരും സ്ത്രീകളും കുട്ടികളും ഇന്നും ലോകത്തുണ്ട്.നിങ്ങളുടെ മുമ്പിലെ വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഒരു നിമിഷം ആ ഹതഭാഗ്യരെപറ്റി ചിന്തിക്കുക , ഭക്ഷിക്കുക , സംരക്ഷിക്കുക.

വിവാഹപാര്‍ട്ടികളും മറ്റും ഇന്ന് ഭക്ഷ്യമേളകളായി മാറിയിരിക്കുന്നു.ടണ്‍ കണക്കിന് ആഹാരസാമഗ്രികളാണ് ഇതിലൂടെ പാഴായിക്കൊണ്ടിരിക്കുന്നത്.അന്താരാഷ്ട്ര ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ കണക്കുകള്‍ പ്രകാരം വര്‍ഷത്തില്‍ 1300 കോടി ടണ്‍ ആഹാരപദാര്‍ത്ഥങ്ങള്‍ പാഴാക്കിക്കളയുന്നു.നാമും ഇതില്‍ പങ്കാളിയാണോ?ചിന്തിക്കുക , ഭക്ഷിക്കുക , സംരക്ഷിക്കുക.

ഇന്നും ലോകത്ത് ഏഴിലൊന്ന് ഭാഗം ജനങ്ങള്‍ പട്ടിണി അനുഭവിക്കുന്നു.ഓരോ നാല് മിനുട്ടിലും ഒരാള്‍ വീതം പോഷകാഹാരക്കുറവ് മൂലം മരിക്കുന്നു.82 കോടിയോളം ജനങ്ങള്‍ പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിയുന്നു.20000 പേര്‍ ഒരു നേരത്തെ ഭക്ഷണം പോലും ലഭിക്കാതെ ദിവസവും മരിക്കുന്നു   . ചിന്തിക്കുക , ഭക്ഷിക്കുക , സംരക്ഷിക്കുക.

അതിനാല്‍ ആഹാരം വാങ്ങിക്കഴിക്കുമ്പോഴും സ്വന്തം വീട്ടില്‍ വച്ചോ മറ്റെവിടെവച്ചെങ്കിലുമോ കഴിക്കുമ്പോഴും പാഴാക്കിക്കളയാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക.ആവശ്യമുള്ളത് മാത്രം വിളമ്പുക.നിങ്ങള്‍ പാഴാക്കുന്ന ഓരോ ആഹാരപദാര്‍ത്ഥവും മറ്റാരുടെയോ അവകാശമാണ് എന്ന് മനസ്സിലാക്കുക.

ഈ വര്‍ഷത്തെ ലോകപരിസ്ഥിതി  ദിനത്തിന്റെ സന്ദേശം ആയിരുന്നു ചിന്തിക്കുക , ഭക്ഷിക്കുക , സംരക്ഷിക്കുക.എന്നത്.കുറച്ച് പേരെങ്കിലും ഇതുള്‍ക്കൊണ്ടെങ്കില്‍ എന്ന് മാത്രം ആശിക്കുന്നു.

3 comments:

Cv Thankappan said...

ചിന്തിക്കുക,ഭക്ഷിക്കുക,സംരക്ഷിക്കുക.
ആശംസകള്‍

ajith said...

ചിന്തയോടെ ഭക്ഷിയ്ക്കുക

Echmukutty said...

കുറച്ച് പ്ലേറ്റില്‍ ബാക്കി വെച്ചില്ലെങ്കില്‍ പലര്‍ക്കും ഒരു ഗമക്കുറവാണ്.. പാടുപെട്ടുണ്ടാക്കിയ ആഹാരം വെറുതേ കളയുന്നത് കാണുമ്പോള്‍ ചുട്ട അടി കൊടുക്കാന്‍ കൈ തരിക്കാറുണ്ട്..

എഴുതിയത് അത്രയും വാസ്തവമാണ്... അഭിനന്ദനങ്ങള്‍

Post a Comment

നന്ദി....വീണ്ടും വരിക