ഈ പോസ്റ്റിന്റെ ടൈറ്റില്‍ വായിക്കുമ്പോള്‍ പലരുടേയും മനസ്സില്‍ ഓടി എത്തുന്നത് .ചെകുത്താനും കടലിനും മദ്ധ്യേ എന്ന മലയാളത്തിലെ ആ ചൊല്ല് ആയിരിക്കും.
ഇന്നലെ എന്റെ പിറന്നാള്‍ ആയിരുന്നു. 42 വയസ്സ് പൂര്‍ത്തിയാക്കി എന്ന് പറയപ്പെടുന്നു. ആരും അറിയാതെ ആരെയും അറിയിക്കാതെ അതങ്ങനെ കടന്നു പോയി -എന്നെപ്പോളുള്ള ഒരു മാന്യന്(?) കസ്റ്റമര്‍ ആയി ലഭിച്ചതിലുള്ള സന്തോഷം പങ്കിട്ടു കൊണ്ട് ഫെഡറല്‍ ബാങ്കുകാര് ഊഷ്മളമായ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഒരു ഓട്ടോമാറ്റഡ് മെയില്‍ അയച്ചു.ഇന്ന് ബാങ്കിന്റെ ബ്രാഞ്ചില്‍ പോയപ്പോള്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണ എന്നായിരുന്നു അവരുടെ മട്ട്. അല്ലെങ്കിലും എന്റെ പിറന്നാളില്‍ അവര്‍ എന്തിന് തലയിടണം. ജന്മദിനം ഒരു ഭൌമദിനം എന്ന എന്റെ സ്വന്തം തീരുമാനപ്രകാരം രണ്ടാഴ്ച മുമ്പേ ഒരു സപ്പോട്ടയുടെ തൈ വീട്ടുമുറ്റത്ത് നട്ടിരുന്നു.മറ്റു കോപ്രായങ്ങള്‍ ഒന്നും ഉണ്ടായില്ല.
ഇന്ന് മാസപ്പിറവി ദര്‍ശിച്ചാല്‍ നാളെ ഇന്ഷാ അല്ലാഹ് പെരുന്നാള്‍ സുദിനം ആണ്. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം നാട്ടിലും വീട്ടിലും കുടുംബത്തിലും എല്ലാം സന്തോഷം നിറക്കുന്ന ഈദുല്‍ ഫിത്വര്‍ . രക്തബന്ധങ്ങളും കുടുംബബന്ധങ്ങളും സ്നേഹ-സുഹൃത് ബന്ധങ്ങളും ഊട്ടിയുറപ്പിക്കപ്പെടുന്ന പെരുന്നാള്‍ സുദിനം.ദിവസത്തിന് 24 മണിക്കൂര്‍ ഉണ്ടായിട്ടും സമയമില്ലാത്ത ആധുനിക യുഗത്തില്‍ വീടു-വീടാന്തരം കയറിയിറങ്ങി ബന്ധങ്ങള്‍ കണ്ണിചേര്‍ക്കുന്ന സുദിനം. അന്തരീക്ഷത്തില്‍ അത്തറിന്റെ പരിമളം പരക്കുന്ന ഈദ് സുദിനം.
ഈ ഈദ് സുദിനത്തില്‍ എല്ലാവര്ക്കും എന്റേയും കുടുംബത്തിന്റേയും സ്നേഹം നിറഞ്ഞ ഈദാശംസകള്‍ .ഒപ്പം ഒരു സന്തോഷ വാര്‍ത്തയും .....?

4 comments:
ഈദ് ആശംസകള്‍
ഈ ഈദ് സുദിനത്തില്‍ എല്ലാവര്ക്കും എന്റേയും കുടുംബത്തിന്റേയും സ്നേഹം നിറഞ്ഞ ഈദാശംസകള്‍ .
അതെ, ഈദ് ആശംസകള്‍.. സപ്പോട്ട വെച്ചുള്ള പിറന്നാള്‍ ആഘോഷം കേമമായി..
സപ്പോട്ട ആശംസകൾ
Post a Comment
നന്ദി....വീണ്ടും വരിക