വീട്ടിലെ മൂന്ന് സോളാര്‍ ടേബിള്‍ ലാമ്പുകള്‍ മൂന്ന് മക്കളും കൂടി അവകാശമുറപ്പിച്ചിരുന്നു. കൂട്ടത്തിലെ ഏറ്റവും ചെറുത് തന്നെയാണ് മൂന്നര വയസ്സുകാരിയായ ഏറ്റവും ചെറിയ മോള് എടുത്തത്. കഴിഞ്ഞ ദിവസം അത് പെട്ടെന്ന് കാണാതായി ! ചുരുട്ടി മടക്കി ഒടിച്ച് എവിടേയും ഒളിപ്പിക്കാം എന്നതിനാല്‍ , സ്കൂള്‍ പോക്ക് അഭിനയിക്കാറുള്ള മോളുടെ ബാഗിനകത്ത് തന്നെയായിരുന്നു ഞാന്‍ ആദ്യം തിരഞ്ഞത്. പക്ഷേ അവളുടെ ഒരു കളി ബാഗിനുള്ളിലും ഇത് കണ്ടില്ല.
മോളുടെ ഒപ്പം കളിക്കാന്‍ അടുത്തുള്ള ബന്ധു വീട്ടിലെ കുട്ടികള്‍ വരാറുള്ളതിനാല്‍ ആ വഴിക്കും അന്വേഷിച്ചു നോക്കി. അവിടേയും പത്രത്തിലുള്ള സോളാര്‍ മാത്രമേ കണ്ടിട്ടുള്ളൂ എന്ന മറുപടി കിട്ടി. വീടിന്റെ മുക്കിലും മൂലയിലും എല്ലാം തിരഞ്ഞ് നടന്നെങ്കിലും മൂത്തവരുടെ രണ്ടു പേരുടേയും ടേബിള്‍ ലാമ്പുകള്‍ കണ്ടതല്ലാതെ കുഞ്ഞു സോളാര്‍ കണ്ടതേ ഇല്ല.
തിരച്ചില്‍ അവസാനിപ്പിച്ച് മൂത്രമൊഴിക്കാനായി ഞാന്‍ ടോയ്ലെറ്റില് കയറി. അതാ , ക്ലോസറ്റിന്റെ അടപ്പിന്റെ മേലെ കുഞ്ഞു സോളാര്‍ വച്ചിരിക്കുന്നു !! മൂന്നര വയസ്സുകാരിക്കും മനസ്സിലായോ ദൈവമേ നമ്മുടെ സോളാര്‍ വിവാദം ????

4 comments:
മൂന്നര വയസ്സുകാരിക്കും മനസ്സിലായോ ദൈവമേ നമ്മുടെ സോളാര്‍ വിവാദം ????
സോളാര്‍ എന്നാല്‍ വിവാദംന്നായി!!
അതെ , എട്ടു കൊല്ലം മുമ്പ് സോളാർ ഘടിപ്പിച്ചിരിക്കുന്നു എന്റെ വീട്ടില്‍, ഇപ്പൊ ദിവസവും പേടിയാണ് , എപ്പോഴാണാവോ ഭാര്യ ചോദിക്കുന്നത് "ന്നാലും ന്റെ മനുസനേ .."
സോളാര്‍...സോളാര്‍...
തലവേദനയായി...
ആശംസകള്‍
Post a Comment
നന്ദി....വീണ്ടും വരിക