Pages

Tuesday, August 13, 2013

"If there is a will , there is a way " - 1



           NSS പ്രോഗ്രാം ഓഫീസര്‍മാരുടെ വാര്‍ഷിക കോൺഫറൻസ് കൊട്ടിയത്താണെന്ന അറിയിപ്പ് ലഭിച്ചപ്പോഴേ തീരുമാനിച്ചതായിരുന്നു, കുണ്ടറയിലുള്ള സുഹൃത്ത് ഷാജഹാനേയും മാതാപിതാക്കളേയും സന്ദർശിക്കണമെന്ന്. കോൺഫറൻസ് പ്രതീക്ഷിച്ചതിലും നേരത്തെ സമാപിച്ചതിനാലും ഷാജഹാൻ വീട്ടിൽ വൈകിയേ എത്തൂ എന്നുള്ളതിനാലും കുറേ സമയം കൂടി കോൺഫറൻസ് വേദിയായ കൃസ്തുജ്യോതിസ് ആനിമേഷൻ സെന്ററിൽ ചെലവഴിച്ചാണ് ഞാൻ യാത്ര തിരിച്ചത്.സമയം ഏറെയുള്ളതിനാൽ തലേദിവസം ഓട്ടോയിൽ പിന്നിട്ട ദൂരം മുഴുവൻ നടന്നു തീർക്കാൻ ഞാൻ തീരുമാനിച്ചു.കൊട്ടിയം ജംഗ്ഷനിൽ എത്തിയപ്പോൾ ഒരു ടെലിഫോൺ ബൂത്തിന്റെ മുന്നില്‍  പൊടിനിറഞ്ഞ തറയിൽ ഇരുന്ന് ഫോൺ ചെയ്തുകൊണ്ടിരിക്കുന്ന , എന്റെ അയൽ‌സ്ഥാപനമായ കോഴിക്കോട് ഗവ. പോളിടെക്നിക്കിലെ പ്രോഗ്രാം ഓഫീസര്‍ അബ്ദുറഹീം സാറിനെ കണ്ടു.

        തന്റെ ഇന്നത്തെ ഈ സൽ‌സ്ഥിതിക്ക് കാരണക്കാരനായ കൊട്ടാരക്കരക്കാരനായ, 23 വർഷം മുമ്പത്തെ ഒരു സുഹൃത്തിനെ തേടിയുള്ള തലങ്ങും വിലങ്ങും ഫോൺ വിളിക്കുകയായിരുന്നു റഹീം മാഷ്.ആരുടെ അടുത്ത് നിന്നും ഈ കൊട്ടാരക്കരക്കാരന്റെ നമ്പർ ലഭിക്കാത്തതിനാൽ നിരാശനായി ഇരുന്ന റഹീം മാഷോട് ഞാൻ പറഞ്ഞു.

“നിങ്ങൾ എന്റെ കൂടെ പോരൂകൊട്ടാരക്കര റൂട്ടിൽ തന്നെയുള്ള എന്റെ സുഹൃത്തിനെ കാണാം

‘അത് ശരിയാപുതിയ ഒരാളെ പരിചയപ്പെടുന്നത് നല്ലത് തന്നെ..” 

ശേഷം റഹീം മാഷ് ഒരു കടലാസ് തുണ്ടെടുത്ത് പി.വൈ ജോൺ,പ്ലാവിലവടക്കേതിൽ പുത്തൻ‌വീട്,പി.ഒ ചെങ്ങമനാട്,കൊട്ടാരക്കര വഴി,കൊല്ലം ജില്ല എന്ന് എഴുതി.ഇത് കണ്ടയുടനെ ഞാൻ പറഞ്ഞു.
“കൊട്ടാരക്കരക്കാരനാണോഎങ്കിൽ നമുക്കൊന്ന് പോയി നോക്കാം

“അതെ..പക്ഷേ?” റഹീം മാഷിന് എന്തോ ഒരു ശങ്ക

“ഒരു മിനുട്ട്ഞാനിപ്പോ പറഞ്ഞു തരാം” ഞാൻ ഫോണെടുത്ത് എന്റെ സുഹൃത്ത് ഷാജഹാനെ വിളിച്ച് ചെങ്ങമനാട് എത്താനുള്ള വഴി ആരാഞ്ഞു.സമയം ധാരാളമുള്ളതിനാൽ ഒരു ശ്രമം നടത്തി നോക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഷാജഹാൻ പറഞ്ഞപ്രകാരം കുണ്ടറയിലേക്കും അവിടെ നിന്ന് പുനലൂർ ബസ്സിൽ ചെങ്ങമനാട്ടേക്കും ബസ് കയറി.

            ചെങ്ങമനാട് എന്ന ബിലോ ആവറേജ് അങ്ങാടിയിൽ തോളിൽ ഒരു ബാഗും കയ്യിൽ ഒരു ഫയലുമായി ഞാനും ഒരു കയ്യിൽ ഒരു സൂട്ട്കേസ് ടൈപ് ബാഗും മറുകയ്യിൽ ഫയലുമായി റഹീം മാഷും ബസ്സിറങ്ങി. നാട്ടുകാരെ പരിചയമുണ്ടാവുക ഓട്ടോക്കാർക്ക് ആയിരിക്കും എന്ന ധാരണയിൽ ആദ്യം കണ്ട ഓട്ടോക്കാരനോട് തന്നെ അന്വേഷിച്ചു.അയാൾ പറഞ്ഞ പ്രകാരം നേരെ എതിർ ഭാഗത്തുള്ള കടയിൽ അന്വേഷിച്ചു. റഹീം മാഷ് ആളെപ്പറ്റി സാമാന്യം വിവരിച്ചപ്പോൾ ഏകദേശം പിടികിട്ടിയപോലെ ഒരാൾ ചോദിച്ചു –
 “അല്പം കേൾവിക്കുറവുള്ള ആളാണോ?”

പെട്ടെന്ന് ആ സംഗതി ഓർമ്മ വന്ന റഹീം മാഷ് ആവേശത്തോടെ പറഞ്ഞു “അതേ

“അയ്യോഎങ്കിൽ അയാൾ ഇവിടെയല്ലരണ്ട് സ്റ്റോപ്പ് മുന്നെ പള്ളിമുക്ക് എന്ന സ്ഥലത്ത് സെഞ്ച്വറി ആഡിറ്റോറിയത്തിന് സമീപത്താണ്..”

(തുടരും....)



       

1 comments:

Areekkodan | അരീക്കോടന്‍ said...

ചെങ്ങമനാട് എന്ന ബിലോ ആവറേജ് അങ്ങാടിയിൽ തോളിൽ ഒരു ബാഗും കയ്യിൽ ഒരു ഫയലുമായി ഞാനും ഒരു കയ്യിൽ ഒരു സൂട്ട്കേസ് ടൈപ് ബാഗും മറുകയ്യിൽ ഫയലുമായി റഹീം മാഷും ബസ്സിറങ്ങി.

Post a Comment

നന്ദി....വീണ്ടും വരിക