Pages

Sunday, July 06, 2014

ആ മലയാളികളോട് ഒരു ചോദ്യം ?

“ഭാരതമെന്ന് കേട്ടാല്‍ അഭിമാന പൂരിതമാകണം അന്തരംഗം 
കേരളമെന്ന് കേട്ടാല്‍ തിളയ്ക്കണം ചോര ഞരമ്പുകളില്‍ “…. എന്നാണ് കവി പാടിയത്. 

പക്ഷേ കേരളവുമായി ഈ അടുത്ത് മാത്രം ഒരു നൂൽ ബന്ധം ഉണ്ടാക്കിയ സച്ചിൻ ടെൻഡുൽക്കറെ അറിയില്ലെന്ന് പറഞ്ഞാൽ ‘കുറിക്കണം തെറി ഫേസ്ബുക്കിൽ’ എന്ന് മലയാളിയെ പഠിപ്പിച്ചതാരാണാവോ? 

അതേ , സച്ചിൻ ടെൻഡുൽക്കറെ പറ്റി കേട്ടിട്ടില്ലാത്ത ഇന്ത്യക്കാരൻ ഉണ്ടാകില്ല.എന്ന് വച്ച് ലോകത്തെ എല്ലാവരും അല്ലെങ്കിൽ എല്ലാ സ്പോർട്സ് താരങ്ങളും സച്ചിനെ അറിയണം എന്ന് പറയാൻ സാക്ഷാൽ സച്ചിന് പോലും ധൈര്യമുണ്ടാകില്ല. അവിടെയാണ്  സച്ചിനെ അറിയില്ല എന്ന് പറഞ്ഞതിന് റഷ്യൻ ടെന്നീസ് താരം മരിയ ഷരപ്പോവയുടെ ഫേസ്ബുക്ക് പേജിൽ മലയാളികൾ  കുത്തി നിറച്ച തെറികളുടെ എണ്ണം റിക്കാർഡ് സൃഷ്ടിച്ചതായി വാർത്ത വന്നത്.

രാജാവിനെക്കാളും വലിയ രാജഭക്തി കാണിക്കുന്ന ഈ മലയാളികളിൽ ആർക്കെങ്കിലും രഞ്ജി ട്രോഫിക്കായുള്ള കേരള ക്രിക്കറ്റ് ടീമിലെ പകുതി പേരുടെയെങ്കിലും പേര് പറയാൻ പറ്റുമോ?

7 comments:

Areekkodan | അരീക്കോടന്‍ said...

രാജാവിനെക്കാളും വലിയ രാജഭക്തി കാണിക്കുന്ന ഈ മലയാളികളിൽ ആർക്കെങ്കിലും രഞ്ജി ട്രോഫിക്കായുള്ള കേരള ക്രിക്കറ്റ് ടീമിലെ പകുതി പേരുടെയെങ്കിലും പേര് പറയാൻ പറ്റുമോ?

ajith said...

പിരാന്ത്!

OAB/ഒഎബി said...

എനിക്കറിയാം പക്ഷെ ഞാൻ പറഞ്ഞ് മറ്റൂള്ളോർ പ്പൊങ്ങനെ ആളാകണ്ട. പിന്നെ രഞ്ജി ട്രോഫി എന്നല്ല രഞ്ജിനി ട്രോഫി എന്നല്ലെ

Echmukutty said...

വളരെ താഴ്ന്ന തരം പ്രവൃത്തിയായിപ്പോയി അത്..

ഫൈസല്‍ ബാബു said...

ചിലപ്പോഴെങ്കിലും നാം തലതാഴ്ത്തി പോവേണ്ടി വരുന്നു :(

Areekkodan | അരീക്കോടന്‍ said...

അജിത്തേട്ടാ....മുഴുപ്പിരാന്ത്

ഒഎബി.....ഓ അതായിരുന്നു പേര് അല്ലേ?

എച്മൂ.....താഴ്ത്താം നമുക്ക് തലകൾ

ഫൈസൽ....ഇപ്പോൾ പലപ്പോഴും ആയി മാറി.

Cv Thankappan said...

ആവേശം ആപത്താകരുത്...
ആശംസകള്‍

Post a Comment

നന്ദി....വീണ്ടും വരിക