ഇന്നലെ രാത്രി പത്തര മണിക്ക്
ഫേസ്ബുക്കിലെ ലോകകപ്പ് പ്രവചന മത്സരത്തിൽ ബ്രസീൽ 0 – ജർമ്മനി 3 എന്ന് ഇടാൻ വിചാരിച്ചു.
1998ലെ ഫൈനൽ മത്സരത്തിൽ ഗോൾ ഗോൾ ഗോൾ എന്ന് റിക്കി മാർട്ടിൻ പാടിയ പോലെ തിയഗോ സിൽവ ഇല്ലാത്ത ബ്രസീലിന്റെ വല
നിറയും എന്നായിരുന്നു മനസ്സിൽ.പോരാത്തതിന് നെയ്മർ ഇല്ലാത്ത മാനസിക ആഘാതവും കൂടിയാകുമ്പോൾ
എന്റെ പ്രവചനം തെറ്റില്ല എന്ന് തന്നെ ഞാൻ കരുതി.എന്നാൽ അരീക്കോട്ടുകാരനായ ഞാൻ ബ്രസീലിയൻ ഫുട്ബാളിന്റെയും സാംബ താളത്തിന്റേയും
ഒരു ചരിത്രവും അറിയാത്തവൻ എന്ന് മുദ്രകുത്തപ്പെട്ട് , ഫേസ്ബുക്ക് പേജ് കണ്ട മരിയ ഷറപ്പോവ
പോലെയാകണ്ട എന്ന് കരുതി തൽക്കാലം ആ സ്കോർ മനസ്സിൽ കരുതി.
പക്ഷേ എന്റെ മനസ്സ് പറഞ്ഞ
പോലെ ബ്രസീൽ ഫുട്ബാൾ ചരിത്രത്തിലെ ഒരു റിക്കാർഡ് ആയിരുന്നു സാവോപ്പോളോയിൽ പിറന്നത്.അഞ്ച്
തവണ ലോകഫുട്ബാൾ കിരീടം നേടിയ ഒരു ടീമിന്റെ വലയിൽ 29 മിനുട്ടിനുള്ളിൽ അഞ്ച് ഗോൾ !!!അതും
ലോകകപ്പ് മത്സരത്തിന്റെ സെമി ഫൈനലിൽ!! ആദ്യ റൌണ്ടിൽ പുറത്തായ ഘാന 2-2ന് തളച്ചത് ഇതേ
ജർമ്മനിയെയായിരുന്നു എന്നും പ്രീ-ക്വാർട്ടറിൽ അൾജീരിയ അവസാനം വരെ പൊരുതി നിന്നതും ഈ
ജർമ്മനിക്കെതിരെ തന്നെയായിരുന്നു എന്നതും ആലോചിക്കുമ്പോൾ ബ്രസീലിന്റെ തോല്‍വിയുടെ ആഴം
കൂടുന്നു.
ഇനി ഉരുളുന്ന തലകൾക്കും
സ്വയം അഴിച്ചു വയ്ക്കുന്ന കുപ്പായങ്ങൾക്കും വേണ്ടിയുള്ള വാർത്തകൾക്കായി കാത്ത് നിൽക്കാം.
വാൽ: അഞ്ചാമത്തെ ഗോൾ കുടുങ്ങിയപ്പോൾ
സത്യത്തിൽ ഞങ്ങൾ എല്ലാവരും കരുതിയത് അത് ടി.വി റീപ്ലേ ആണെന്നായിരുന്നു.പിന്നീടാണ് അതും
ഗോളായി അക്കൌണ്ടിൽ ചേർത്തത് കണ്ടത്.
4 comments:
ഫേസ്ബുക്ക് പേജ് കണ്ട മരിയ ഷറപ്പോവ പോലെയാകണ്ട എന്ന് കരുതി തൽക്കാലം ആ സ്കോർ മനസ്സിൽ കരുതി.
ഫേസ്ബുക്ക് പേജ് കണ്ട മരിയ ഷറപ്പോവ പോലെയാകണ്ട>>>>> ഹഹഹ!
അജിത്തേട്ടാ...ഇന്ന് ബ്രസീൽ വീണ്ടും ഇറങ്ങുന്നു എന്ന് കേൾക്കുമ്പോഴേ ചങ്കിടിക്കുന്നു.
ആശംസകള്‍
Post a Comment
നന്ദി....വീണ്ടും വരിക